ഭാവനയും നവീനും പുതിയ കാറുമായി/ ഇൻസ്റ്റ​ഗ്രാം 
Entertainment

ഭാവനയുടേയും നവീന്റേയും യാത്ര ഇനി ബെൻസിൽ, ഇഷ്ടവാഹനം സ്വന്തമാക്കി താരദമ്പതികൾ; വിഡിയോ

ഭര്‍ത്താവ് നവീനൊപ്പം എത്തിയാണ് ഭാവന സ്വപ്ന വാഹനത്തിന്റെ താക്കോല്‍ വാങ്ങിയത്

Author : സമകാലിക മലയാളം ഡെസ്ക്

ലയാളത്തിൽ നിരവധി ആരാധകരുള്ള താരമാണ് ഭാവന. ഇപ്പോൾ പുതിയ ആഡംബര വാഹനം സ്വന്തമാക്കിയിരിക്കുകയാണ് താരം. മെഴ്‍സിഡീസ് ബെൻസ് സി ക്ലാസ് വാഹനമാണ് ഭാവന സ്വന്തമാക്കിയത്. ഭര്‍ത്താവ് നവീനൊപ്പം എത്തിയാണ് ഭാവന സ്വപ്ന വാഹനത്തിന്റെ താക്കോല്‍ വാങ്ങിയത്. സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് ചിത്രം. 

ഭാവന പുതിയ വാഹനം സ്വന്തമാക്കിയ വിവരം അക്ഷയ മോട്ടോഴ്‌സാണ് ഇന്‍സ്റ്റഗ്രാം വീഡിയോയിലൂടെ വെളിപ്പെടുത്തിയത്. മെഴ്‌സിഡീസിന്റെ വലിയ ആരാധികയാണ് താന്നെന്നും ഈ സുന്ദരിയായ വാഹനം സ്വന്തമാക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും ഭാവന അഭിപ്രായപ്പെട്ടു. ചുവപ്പ് നിറമുള്ള വാഹനമാണ് ഭാവന സ്വന്തമാക്കിയിരിക്കുന്നത്. മെഴ്‍സീഡീസിന്റെ ഏറ്റവും മികച്ച വാഹനങ്ങളിലൊന്നാണ് സി ക്ലാസ്. 

മെഴ്‌സിഡീസ് വാഹനങ്ങളിലെ മികച്ച മോഡലുകളില്‍ ഒന്നാണ് സി ക്ലാസ് ബെന്‍സ്. പെട്രോള്‍, ഡീസല്‍ എന്‍ജിനുകളില്‍ ഈ വാഹനം എത്തുന്നുണ്ട്. സി 200 പെട്രോള്‍ മോഡലും സി 220ഡി, സി 300ഡി ഡീസല്‍ മോഡലുമാണ് സി ക്ലാസ് നിരയിലുള്ളത്. സി 220ഡി മോഡലിലെ 2.0 ലിറ്റര്‍ ടര്‍ബോ ഡീസല്‍ എന്‍ജിന്‍ 194 ബിഎച്ച്പിപവറും 370 എന്‍എംടോര്‍ക്കും, സി 300ഡി മോഡല്‍ 245 ബിഎച്ച്പിപവറും 370 എന്‍എംടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. പെട്രോള്‍ മോഡലിലെ 2.0 ലിറ്റര്‍ എന്‍ജിന്‍ 203 ബിഎച്ച്പി പവറും 280 എന്‍എംടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ഒമ്പത് സ്പീഡ് ഓട്ടോമാറ്റിക്കാണ് ഇതിലെ ട്രാന്‍സ്മിഷന്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇടുക്കിയിലും ഷിഗെല്ല; രണ്ടു വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

താമരശേരിയില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; കെപിസിസി അംഗത്തിനെതിരെ കേസ്

കാഫിർ സ്‌ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റിൽ, ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

SCROLL FOR NEXT