ചിത്രം: ഇൻസ്റ്റ​ഗ്രാം 
Entertainment

ഭാവന തിരിച്ചെത്തുന്നു, 'ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്' കൊടുങ്ങല്ലൂരിൽ തുടങ്ങി

ചിത്രത്തിൽ  ഷറഫുദ്ധീനാണ് നായകനായി എത്തുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ലയാള സിനിമാ മേഖലയിൽ നിന്നു വിട്ടു നിൽക്കുകയായിരുന്ന നടി ഭാവന. 'ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്' എന്ന ചിത്രത്തിലൂടെ തിരിച്ചു വരവിന് ഒരുങ്ങുകയാണ് താരം. ഇപ്പോൾ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. കൊടുങ്ങല്ലൂരിലാണ് 'ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്' സിനിമയുടെ ഷൂട്ടിങ് ആരംഭിച്ചത്. ചിത്രത്തിൽ  ഷറഫുദ്ധീനാണ് നായകനായി എത്തുന്നത്. 

നവാ​ഗതനായ ആദിൽ മൈമൂനത്ത് അഷ്റഫ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ കഥയും എഡിറ്റിങ്ങും ആദിൽ തന്നെയാണ് നിർവ്വഹിക്കുന്നത്. ബോൺഹോമി എന്റർടൈൻമെൻറ്സിന്റെ ബാനറിൽ റെനീഷ് അബ്ദുൾഖാദറാണ് നിർമാണം. അഞ്ചു വർഷത്തിനു ശേഷമാണ് ഭാവന മലയാള സിനിമയിൽ അഭിനയിക്കുന്നത്. 

പൃഥ്വിരാജ് നായകനായ 2017ൽ പുറത്തിറങ്ങിയ ആദം ജോൺ ആണ് ഭാവന അവസാനമായി അഭിനയിച്ച മലയാള ചിത്രം.  മലയാളത്തിലേക്ക് വീണ്ടും തിരിച്ചെത്തുകയാണെന്ന് അടുത്തിടെ നൽകിയ അഭിമുഖത്തിൽ ഭാവന പറഞ്ഞിരുന്നു. മലയാളത്തിൽ അഭിനയിക്കുന്നില്ലെങ്കിലും കന്നഡയിൽ തിരക്കേറിയ താരമാണ് ഭാവന. 

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; ഒരു മരണം

Today's Rashi Phalam August 01 | യാത്ര ഗുണകരമാകും, സന്തോഷകരമായ കൂടിക്കാഴ്ചയ്ക്ക് സാധ്യത

സംസ്ഥാനത്ത് പെരുമഴ; എട്ട് ജില്ലകളില്‍ വിദ്യാലയങ്ങള്‍ക്ക് അവധി

അര്‍ഹര്‍ക്ക് സീറ്റ് ഒഴിഞ്ഞില്ലെങ്കില്‍ കെഎസ്ആര്‍ടിസിയില്‍ 250 രൂപ പിഴ

നീരജ് ചോപ്രയ്ക്ക് വെള്ളി, യഷ്‌വീര്‍ സിങ്ങിന് വെങ്കലം; ജാവലിന്‍ ത്രോയില്‍ ഇന്ത്യയ്ക്ക് ഇരട്ട മെഡല്‍