ഭാവന, മഞ്ജു വാര്യർ/ ഇൻസ്റ്റ​ഗ്രാം 
Entertainment

മഞ്ജു വാര്യരെ കോപ്പിയടിച്ച് ഭാവന, അതേ സ്ഥലത്ത് അതേ കസരയിൽ ഇരുന്ന് സെൽഫി

സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത് സൂപ്പർതാരം മഞ്ജു വാര്യരെ കോപ്പിയടിച്ച് ഭാവന പങ്കുവച്ച ചിത്രങ്ങളാണ്

Author : സമകാലിക മലയാളം ഡെസ്ക്

മലയാളികളുടെ ഇഷ്ടതാരമാണ് ഭാവന. ഏറെ നാളുകൾക്കുശേഷം മലയാള സിനിമയിലേക്ക് തിരിച്ചുവരാനുള്ള തയാറെടുപ്പിലാണ് താരം. ന്റിക്കാക്കാക്കൊരു പ്രേമുണ്ടായിരുന്നു എന്ന ചിത്രത്തിലൂടെയാണ് മടങ്ങിവരവ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത് സൂപ്പർതാരം മഞ്ജു വാര്യരെ കോപ്പിയടിച്ച് ഭാവന പങ്കുവച്ച ചിത്രങ്ങളാണ്. 

കഴിഞ്ഞ ദിവസം മഞ്ജു വാര്യർ കസേരയിൽ ഇരിക്കുന്ന രണ്ട് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. ഇരുന്ന് കാണാൻ പഠിച്ചു, എല്ലാത്തിനും പ്രതികരണത്തിന്റെ ആവശ്യമില്ല എന്നാണ് മഞ്ജു വാര്യർ കസേരയിൽ ഇരുന്നുകൊണ്ടുള്ള സെൽഫി പങ്കുവച്ച് കുറിച്ചത്. ഈ ചിത്രത്തെ പ്രശംസിച്ചുകൊണ്ട് നിരവധി പേരാണ് കമന്റ് ചെയ്തത്. വൈകാതെ മറ്റൊരു ചിത്രവും മഞ്ജു പോസ്റ്റ് ചെയ്തു. ഷൂവിനെ പ്രശംസിക്കാനല്ലാതെ തലകുനിക്കരുത് എന്ന അടിക്കുറിപ്പിലായിരുന്നു ചിത്രം. 

ഇതിനു പിന്നാലെയാണ് മഞ്ജു വാര്യരെ അനുകരിച്ചുകൊണ്ട് ഭാവന ഫോട്ടോ പങ്കുവച്ചത്. മഞ്ജു ഇരുന്ന അതേ കസേരയിൽ നിന്നുള്ളതായിരുന്നു ഭാവനയുടെ സെൽഫി. അതേ സ്ഥലം, അതേ കസേര എന്ന ഹാഷ്ടാ​ഗും പോസ്റ്റിനൊപ്പം ചേർത്തിട്ടുണ്ട്. നിരവധി ആരാധകരാണ് പോസ്റ്റിന് താഴെ കമന്റുമായി എത്തുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ‌ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കനേഡിയന്‍ എഴുത്തുകാരി ആന്‍ കാഴ്‌സന് സാഹിത്യ നൊബേല്‍

കേന്ദ്ര സർവകലാശാലയിലെ പ്രതിഷേധം; കണ്ടാലറിയാവുന്ന 25 വിദ്യാർഥികൾക്കെതിരെ പൊലീസ് കേസ്

'90 കളിലെ മനോഹരമായ പ്രണയം'; അനൂപ് മേനോന്‍റെ 'ചിരം' തിയേറ്ററുകളിലേക്ക്

NIT Calicut: അപ്രന്റീസ് തസ്തികയിൽ 30 ഒഴിവുകൾ; ഡിഗ്രി, ഡിപ്ലോമ യോഗ്യത

അധ്യാപകരുടേയും വിദ്യാര്‍ത്ഥിനികളുടേയും മോർഫ് ചെയ്ത ചിത്രങ്ങള്‍ അശ്ലീല സൈറ്റുകളില്‍; എബിവിപി നേതാവിനെതിരെ കേസ്