ഭാവന/ ഇൻസ്റ്റ​ഗ്രാം 
Entertainment

11ാം വയസിൽ ​ഗുരുവായൂരിൽ നൃത്ത അരങ്ങേറ്റം നടത്തി, ആരാധകനോട് ഭാവന

കഴിഞ്ഞ ദിവസം പർപ്പിൾ അനാർക്കലി ധരിച്ചു നിൽക്കുന്ന താരത്തിന്റെ ചിത്രങ്ങൾ വൈറലായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

മലയാളികളുടെ ഇഷ്ട നായികയാണ് ഭാവന. മലയാള സിനിമയിൽ നിന്ന് വിട്ടു നിൽക്കുകയാണെങ്കിലും താരം കന്നഡയിൽ ശക്തമായ സാന്നിധ്യമാണ്. സോഷ്യൽ മീഡിയയിൽ ആക്റ്റീവായ താരം തന്റെ ഫോട്ടോഷൂട്ടുകളും വിശേഷങ്ങളുമെല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. മാത്രമല്ല ആരാധകരുമായി സംവദിക്കാനും സമയം കണ്ടെത്താറുണ്ട്. 

കഴിഞ്ഞ ദിവസം പർപ്പിൾ അനാർക്കലി ധരിച്ചു നിൽക്കുന്ന താരത്തിന്റെ ചിത്രങ്ങൾ വൈറലായിരുന്നു. ചിത്രത്തിൽ അതിമനോഹരിയായിരുന്നു താരം. അതിന് പിന്നാലെ നിരവധി പേരാണ് താരത്തെ പ്രശംസിച്ചുകൊണ്ട് രം​ഗത്തെത്തിയത്. ഇപ്പോൾ ശ്രദ്ധ നേടുന്നത് ഒരു ആരാധകന് താരം നൽകിയ മറുപടിയാണ്. തന്റെ നൃത്ത അരങ്ങേറ്റത്തെക്കുറിച്ചാണ് താരം ആരാധകനോട് സംസാരിച്ചത്. 

ഭാവനയുടെ നൃത്ത പഠനത്തെക്കുറിച്ച് ചോദിച്ചുകൊണ്ടായിരുന്നു കമന്റ്. എത്ര മനോഹരമാണ് ചേച്ചി ഈ പിക്ചർസ് കാണാൻ, ചേച്ചി നൃത്തം പഠിച്ചിട്ടുണ്ടല്ലോ, ധന്വന്തരി ക്ഷേത്രത്തിൽ അരങ്ങേറ്റം നടത്തണമെന്നാണ് ആഗ്രഹം എന്നും പറഞ്ഞിട്ടുണ്ട്, ചേച്ചി ക്ലാസ്സിക്കൽ ഡാൻസ് വേഷത്തിൽ ഉള്ള old പിക്ചർസ് പോസ്റ്റ്‌ ചെയ്യുമോ, പ്ലീസ് ചേച്ചി.- ആരാധകൻ കുറിച്ചു. വൈകാതെ മറുപടിയുമായി താരവും എത്തി. 11 വയസ് പ്രായമുള്ളപ്പോൾ എന്റെ ക്ലാസിക്കൽ ഡാസിന്റെ അരങ്ങേറ്റം ​ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചുനടത്തി എന്നാണ് ഭാവന കുറിച്ചത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പിഎം ശ്രീ പദ്ധതി: നാലംഗ മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചു; സമിതി റിപ്പോര്‍ട്ടിന് ശേഷം തുടര്‍നടപടി

ആദ്യഗോള്‍ നേടിയതിന് പിന്നാലെ പൊട്ടിക്കരഞ്ഞു; കാരണം വെളിപ്പെടുത്തി മെസി

'വാരിയെല്ലിന് ചതവുണ്ട്, ആയുസ് നീട്ടി കിട്ടിയത് ഭാ​ഗ്യം'; കോൺക്രീറ്റ് വാട്ടർ ടാങ്കിൽ വീണ് പരിക്കേറ്റെന്ന് നടൻ വിനോദ് കോവൂർ

ഇറാന്റെ പുനരധിവാസം; 300 ബില്യണ്‍ ഡോളറിന്റെ ധനസഹായ പദ്ധതി യുഎസ് രൂപീകരിക്കണം, ഉപരോധങ്ങളും പിന്‍വലിക്കണം; ധാരണാപത്രത്തിന്റെ വിശദാംശങ്ങള്‍ പുറത്ത്

589 അടി പൊക്കം; ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റണ്ണിങ് ട്രാക്ക്, അബുദാബി ടവര്‍ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സില്‍

SCROLL FOR NEXT