വീഡിയോ ദൃശ്യം 
Entertainment

ചാമ്പിക്കോ ട്രെന്ഡിനൊപ്പം ചേരാൻ നിർമൽ പാലാഴി, പക്ഷേ നടന്നത് മറ്റൊന്ന്; വിഡിയോ വൈറൽ

എല്ലാവരും ചാമ്പി ചാമ്പി തീരാറായി, ചേട്ടന്റെ ഈ ഐറ്റം ചെയ്യാൻ നേരം വൈകി വന്നപ്പോഴേ അറിയാം എന്തെങ്കിലും ഒപ്പിക്കുമെന്ന്- എന്നായിരുന്നു ഒരാളുടെ കമന്റ്

Author : സമകാലിക മലയാളം ഡെസ്ക്


മമ്മൂട്ടി നായകനായി എത്തിയ ഭീഷ്മ പർവം മികച്ച വിജയമാണ് നേടിയത്. ചിത്രത്തിലെ ചാമ്പിക്കോ ട്രെൻഡ് സോഷ്യൽ മീഡിയയിൽ വൻ വൈറലായിരുന്നു. നിരവധി പേരാണ് ട്രെൻഡിന്റെ ഭാ​ഗമായത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് നിർമൽ പാലാഴിയുടെ ചാമ്പിക്കോ ആണ്. 

ട്രെൻഡിന്റെ ഭാ​ഗമാകാൻ വൻ സ്റ്റൈലായി നടന്നുവരികയാണ് നിർമൽ. എന്നാൽ വിചാരിച്ച പോലെയല്ല ചലഞ്ച് അവസാനിച്ചത്. രസകരമായ വിഡിയോ നിർമൽ തന്നെയാണ് പങ്കുവച്ചത്. എന്നാൽപിന്നെ ഞങ്ങളായി ഒഴിവാക്കിയില്ല. ചാമ്പിക്കോ- എന്ന അടിക്കുറിപ്പിലായിരുന്നു വിഡിയോ. രസകരമായ കമന്റുകളാണ് പോസ്റ്റിന് താഴെ വരുന്നത്. 

എല്ലാവരും ചാമ്പി ചാമ്പി തീരാറായി, ചേട്ടന്റെ ഈ ഐറ്റം ചെയ്യാൻ നേരം വൈകി വന്നപ്പോഴേ അറിയാം എന്തെങ്കിലും ഒപ്പിക്കുമെന്ന്- എന്നായിരുന്നു ഒരാളുടെ കമന്റ്. പാലാഴി ആളൊരു ഒന്നന്നര സംഭവം തന്നെയാ ചാമ്പലിൽ ഇങ്ങനെ ഒരു ക്ലൈമാക്സ് ആരും പ്രതീക്ഷിച്ചുകാണില്ല എന്നായിരുന്നു മറ്റൊരാൾ കുറിച്ചത്. ഭീഷ്മ പർവത്തിനൊപ്പം ഹിറ്റായ ചാമ്പൽ ചലഞ്ചിൽ ഇതിനോടകം നിരവധി പേരാണ് ഏറ്റെടുത്തത്. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്.

ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അപകടം സുഹൃത്തിനോട് വിവരിക്കുന്ന നിര്‍ണായക ശബ്ദസന്ദേശം പൊലീസിന്, 'രക്ഷപ്പെടാന്‍' നിര്‍ദേശം; സുഹൈല്‍ ആദ്യം വിളിച്ചത് പിതാവിനെ

സംസ്ഥാനത്ത് മഴ ദുര്‍ബലമാകുന്നു?; ഇന്ന് ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് മാത്രം

യുഎഇയിലെ ബീച്ചുകള്‍ താല്‍ക്കാലികമായി അടച്ചതെന്തിന്? എപ്പോള്‍ വീണ്ടും തുറക്കും

മരുന്ന് വിവാദത്തിൽ ബോണ്ട് പോര്: കോൺഗ്രസിന് 12.25 കോടിയെന്ന് പിണറായി; സിപിഎമ്മിന് ഒന്നരക്കോടിയെന്ന് മുരളീധരൻ

ചുഴലിക്കാറ്റ് ആന്ധ്രാതീരത്തേയ്ക്ക്, 26,768 ഗര്‍ഭിണികളെ ഉടന്‍ ആശുപത്രികളിലേക്ക് മാറ്റും; അതീവ ജാഗ്രതാനിര്‍ദേശം