Bhumi Pednekar ഇൻസ്റ്റ​ഗ്രാം
Entertainment

'200 കോടി മോഹത്തില്‍ വീണു, ആ കഥാപാത്രങ്ങള്‍ ചെയ്യാന്‍ പാടില്ലായിരുന്നു'; പിഴവുകളെപ്പറ്റി ഭൂമി പെഡ്‌നേക്കര്‍

അത് വലിയൊരു തെറ്റായിരുന്നു. ഞാനത് ഇനിയൊരിക്കലും ചെയ്യില്ല

Author : സമകാലിക മലയാളം ഡെസ്ക്

കരിയറില്‍ സംഭവിച്ച തെറ്റുകള്‍ ഏറ്റുപറഞ്ഞ് ഭൂമി പെഡ്‌നേക്കര്‍. ചില കഥാപാത്രങ്ങളും സിനിമകളും തെറ്റായ തെരഞ്ഞെടുപ്പായിരുന്നുവെന്നാണ് ഭൂമി പറയുന്നത്. ദം ലകാ കേ ഹൈഷ, സാണ്ഡ് കി ആംഗ്, സൊഞ്ചരിയ, ബദായി ദോ, തുടങ്ങിയ സിനിമകളിലെ പ്രകടനങ്ങളിലൂടെ കയ്യടി നേടിയിട്ടുള്ള നടിയാണ് ഭൂമി. എന്നാല്‍ ഇടയ്ക്ക് തനിക്ക് തീരുമാനങ്ങള്‍ തെറ്റിപ്പോയെന്നാണ് താരം പറയുന്നത്.

''എനിക്ക് തെറ്റുകള്‍ സംഭവിച്ചിട്ടുണ്ട്. എനിക്ക് സ്വന്തമായ തീരുമാനങ്ങളുണ്ടെന്നും അതിലൂടെയാണ് എന്റെ കരിയറുണ്ടാക്കിയതെന്ന കാര്യത്തില്‍ വെള്ളം ചേര്‍ത്തുവെന്നതാണ് അതിലേറ്റവും വലുത്. ഞാന്‍ എന്നും അതായിരുന്നു തേടിയിരുന്നത്. പക്ഷെ ചിലപ്പോഴൊക്കെ 200 കോടിയുടെ ഹിറ്റ് എന്നത് നമ്മളെ മോഹിപ്പിക്കും. പക്ഷെ സ്ത്രീകളെ അപമാനിക്കുന്ന കഥാപാത്രം ചെയ്യില്ലെന്നതില്‍ എനിക്ക് കോംപ്രമൈസില്ല. ഞാനത് ചെയ്യില്ല'' എന്നാണ് ഭൂമി പറയുന്നത്.

''പക്ഷെ ഇപ്പോഴും എനിക്ക് ചെയ്യാന്‍ കുറച്ചേയുള്ളൂ. അത് ഞാന്‍ ആസ്വദിക്കുന്നില്ല. പ്രേക്ഷകര്‍ എന്നില്‍ നിന്നും പ്രതീക്ഷിക്കുന്നത് ഇതല്ലെന്നാണ് കരുതുന്നത്. പ്രകടനങ്ങളിലൂടെ നേടിയെടുത്തൊരു സ്‌പേസായിരുന്നു എന്റേത്. അതിനായി ഞാന്‍ കഠിനാധ്വാനം ചെയ്തിരുന്നു. അതിലാണ് ഞാന്‍ വെള്ളം ചേര്‍ത്തത്. അത് വലിയൊരു തെറ്റായിരുന്നു. ഞാനത് ഇനിയൊരിക്കലും ചെയ്യില്ല'' എന്നും താരം പറയുന്നു.

അതേസമയം തനിക്ക് തെറ്റ്പറ്റിയ കഥാപാത്രങ്ങളും സിനിമകളും ഏതെന്ന് പറയാന്‍ ഭൂമി കൂട്ടാക്കിയില്ല. ആമസോണ്‍ പ്രൈമിന്റെ സീരീസായ ദല്‍ദല്‍ ആണ് ഭൂമി ഒടുവിലായി ചെയ്തത്.

Bhumi Pednekar about mistakes in her career.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ആളുകള്‍ കന്നുകാലികളെ റോഡില്‍ ഉപേക്ഷിക്കുന്നു, അവയെ ഭക്ഷണമാക്കിയാല്‍ വികാരം വ്രണപ്പെടുന്നു: സുപ്രീംകോടതി

'തട്ടമിട്ട ഒരു പെണ്‍കുട്ടി പോലും ആ വൃത്തികെട്ട പ്രകടനം നടത്തിയില്ല, നമ്മുടെ പെണ്‍മക്കളോ?' -കങ്കണ റണാവത്

ബോക്‌സിങില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം; തിളങ്ങി പ്രീതിയും ജയ്‌സ്മിനും

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21