Bhumika Chawla 
Entertainment

'40 കഴിഞ്ഞ പ്രിയങ്കയും ദീപികയും നായികമാര്‍; സൗത്തില്‍ കല്യാണം കഴിഞ്ഞാല്‍ അമ്മ വേഷങ്ങള്‍ മാത്രം'; തുറന്നടിച്ച് ഭൂമിക

ഹിന്ദിയില്‍ ആ പ്രശ്നമില്ല. അമ്മയായാലും അവര്‍ക്ക് നായികാ റോളുകള്‍ തന്നെയാണ് കിട്ടുന്നത്

സമകാലിക മലയാളം ഡെസ്ക്

സിനിമയില്‍ നായികമാര്‍ക്ക് അല്‍പ്പായുസാണുള്ളത്. ഒരു പ്രായം കഴിഞ്ഞാല്‍ സഹോദരി വേഷങ്ങളിലേക്കും അമ്മ വേഷങ്ങളിലേക്കുമൊക്കെ നായികമാരെ മാറ്റി നിര്‍ത്തുന്ന പതിവ് ഇന്നും പൂര്‍ണമായി മാറിയിട്ടില്ല. നായകന്മാര്‍ എല്ലാക്കാലത്തും നായകന്മാരായി തുടരുമ്പോള്‍ നായികമാര്‍ക്ക് മാത്രം ഇത്തരം അനുഭവങ്ങളിലൂടെ കടന്നു പോകേണ്ടി വരുന്നു. നായികയുടെ ആയുസ് അഞ്ച് വര്‍ഷമാണെന്ന് തന്നോട് പലരും പറഞ്ഞതായി മുമ്പൊരിക്കല്‍ നടി നിഖില വിമല്‍ തുറന്ന് പറഞ്ഞിരുന്നു.

തന്റെ അനുഭവത്തെക്കുറിച്ച് സംസാരിക്കുകയാണ് തെന്നിന്ത്യന്‍ താരം ഭൂമിക ചൗള. മലയാളത്തിലടക്കം നിരവധി ഹിറ്റുകള്‍ സമ്മാനിച്ചിട്ടുള്ള നായികയാണ് ഭൂമിക. 2000 ത്തില്‍ സിനിമയിലെത്തിയ ഭൂമിക വിക്രം, മഹേഷ് ബാബു, സൂര്യ, വിജയ്, സല്‍മാന്‍ ഖാന്‍, മോഹന്‍ലാല്‍ തുടങ്ങിയ സൂപ്പര്‍ താരങ്ങളുടെ നായികയായിരുന്നു. വിവാഹം കഴിയുന്നതോടെ നായിക വേഷങ്ങളില്‍ നിന്നും മാറ്റി നിര്‍ത്തപ്പെടുന്നുവെന്നാണ് ഭൂമിക പറയുന്നത്.

തെന്നിന്ത്യന്‍ സിനിമകളിലാണ് ഈ പ്രശ്‌നം നിലനില്‍ക്കുന്നതെന്നാണ് ഭൂമിക പറയുന്നത്. എന്നാല്‍ ബോളിവുഡില്‍ ഇതില്‍ മാറ്റം വന്നിട്ടുണ്ടെന്നും താരം ചൂണ്ടിക്കാണിക്കുന്നു. ഉദാഹരണങ്ങളും ഭൂമിക പങ്കുവെക്കുന്നുണ്ട്. കല്യാണം കഴിയുന്നതോടെ സൗത്ത് ഇന്ത്യന്‍ നായികമാര്‍ക്ക് ലഭിക്കുന്നത് അമ്മ വേഷങ്ങളും ചേച്ചി വേഷങ്ങളുമാണ്. അവര്‍ക്ക് വേണ്ടി എഴുതാന്‍ തയ്യാറാവുന്നില്ലെന്നാണ് ഭൂമിക പറയുന്നത്.

'ഹിന്ദിയില്‍ ആ പ്രശ്നമില്ല. കരീന കപൂര്‍, ദീപിക പദുക്കോണ്‍, ആലിയ ഭട്ട്, പ്രിയങ്ക ചോപ്ര തുടങ്ങിയ നായികമാരൊക്കെ അമ്മയായാലും അവര്‍ക്ക് നായികാ റോളുകള്‍ തന്നെയാണ് സിനിമകളില്‍ കിട്ടുന്നത്. അവരെ സൗത്ത് ഇന്ത്യന്‍ സിനിമയിലും നായികയാക്കുന്നു. പ്രിയങ്ക ചോപ്രയും ദീപിക പദുക്കോണുമെല്ലാം നാല്‍പത് കഴിഞ്ഞതാണ്. എന്നിട്ടും ഇവിടെ നായിക റോളുകള്‍ വരുന്നു. കല്യാണം കഴിയുന്നതോടെ, ഒരു കുഞ്ഞിന്റെ അമ്മയായി കഴിഞ്ഞാല്‍ സൗത്ത് ഇന്ത്യന്‍ നായികമാര്‍ക്ക് ലഭിക്കുന്നത് അമ്മ വേഷങ്ങളും ചേച്ചി വേഷങ്ങളുമാണ്. അവര്‍ക്ക് വേണ്ടി എഴുതാന്‍ എഴുത്തുകാര്‍ തയ്യാറാവുന്നില്ല. അത്തരം കഥാപാത്രങ്ങള്‍ സൃഷ്ടിക്കുന്നില്ല. ജനങ്ങള്‍ സ്വീകരിക്കുന്നില്ല എന്നതല്ല, എഴുതപ്പെട്ടാല്‍ തീര്‍ച്ചയായും സ്വീകരിക്കും'' ഭൂമിക പറയുന്നു.

തെലുങ്കിലൂടെയാണ് ഭൂമിക കരിയര്‍ ആരംഭിക്കുന്നത്. പിന്നാലെ തമിഴിലെത്തി. സല്‍മാന്‍ ഖാന്റെ നായികയായിട്ടായിരുന്നു ഹിന്ദിയിലെ അരങ്ങേറ്റം. ഭ്രമരത്തിലൂടെയാണ് മലയാളത്തിലെത്തുന്നത്. യുഫോറിയയാണ് പുതിയ ചിത്രം. സാറ അര്‍ജുന്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് യുഫോറിയ.

Bhumika Chawla about actresses being reduced to supporting roles after marriage.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Kerala Budget 2026 Live|സംസ്ഥാനത്ത് പുതിയൊരു തുരങ്കപാത, കട്ടപ്പന മുതല്‍ തേനി വരെ

സംസ്ഥാനത്ത് പുതിയൊരു തുരങ്കപാത, കട്ടപ്പന മുതല്‍ തേനി വരെ; 20 കിലോമീറ്റര്‍ ലാഭിക്കാം

കട്ടിളപ്പാളി പഴയത് തന്നെ, നഷ്ടമായത് പൂശിയ സ്വര്‍ണം; ശാസ്ത്രജ്ഞരുടെ വിശദ മൊഴി രേഖപ്പെടുത്തും

റോഡ് അപകടങ്ങളില്‍ ആദ്യ അഞ്ചു ദിവസം സൗജന്യ ചികിത്സ; കാരുണ്യയ്ക്ക് പുറത്തുള്ളവര്‍ക്ക് പുതിയ ഇന്‍ഷുറന്‍സ് പദ്ധതി

ഫുട്‌വർക്ക് എവിടെ സഞ്ജു?, രൂക്ഷ വിമർശനവുമായി സുനിൽ ഗാവസ്‌കർ

SCROLL FOR NEXT