ദാദാ സാഹിബില്‍ മമ്മൂട്ടിയുടെ മകനായി വേറൊരു നടനെ ചിന്തിച്ചിരുന്നു; ഇരട്ടവേഷത്തിലേക്ക് എത്താനുള്ള കാരണം പറഞ്ഞ് വിനയന്‍

2000 ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ദാദാ സാഹിബ്. മ
Mammootty, Vinayan
Mammootty, Vinayan
Updated on
1 min read

മമ്മൂട്ടി ഇരട്ട വേഷത്തിലെത്തി ഞെട്ടിച്ച ചിത്രമാണ് ദാദാ സാഹിബ്. അച്ഛനും മകനുമായി മമ്മൂട്ടിയെത്തിയ ചിത്രത്തിന്റെ ക്ലൈമാക്‌സ് ആരാധകര്‍ക്ക് വലിയ ആവേശമാണ് നല്‍കിയത്. ടിവിയില്‍ ഇപ്പോഴും നിറഞ്ഞോടുന്ന ചിത്രമാണ് ദാദാ സാഹിബ്. വിനയന്‍ ആണ് ചിത്രമൊരുക്കിയത്. ദാദാ സാഹിബിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട് രസകരമായൊരു ഓര്‍മ പങ്കുവെക്കുകയാണ് വിനയന്‍.

Mammootty, Vinayan
'ചുംബനവീരൻ എന്ന ടാ​ഗ് ഞാനും പരമാവധി ഉപയോ​ഗിച്ചു; അത്തരം സിനിമകളൊക്കെ വൻ ഹിറ്റുകളായിരുന്നു'

ദാദാ സാഹിബില്‍ മമ്മൂട്ടി ഇരട്ട വേഷം ചെയ്യാനായിരുന്നില്ല ആദ്യം തീരുമാനിച്ചിരുന്നത്. ദാദാ മുഹമ്മദ് സാഹിബ് എന്ന കഥാപാത്രം മമ്മൂട്ടിയും മകന്‍ അബൂബക്കറിന്റെ വേഷം മറ്റൊരു നടനും ചെയ്യാനായിരുന്നു ആദ്യം തീരുമാനിച്ചതെന്നാണ് വിനയന്‍ പറയുന്നത്. എന്നാല്‍ പിന്നീട് രണ്ട് വേഷങ്ങളും മമ്മൂട്ടി ചെയ്യുന്നതാകും കൂടുതല്‍ വിശ്വസനീയവും രസകരവുമെന്ന് തോന്നിയെന്നുമാണ് വിനയന്‍ പറയുന്നത്.

Mammootty, Vinayan
'കൊടുങ്കാറ്റുകളെ നീ നിശബ്ദമായി നേരിട്ടു, നിനക്ക് ആരോടും ഒന്നും തെളിയിക്കാനില്ല'; മകൾക്ക് ആശംസകൾ നേർന്ന് റഹ്മാൻ

'ദാദാ സാഹിബ്'' പ്ലാന്‍ ചെയ്യുന്ന സമയത്ത് ദാദാമുഹമ്മദ് സാഹിബ് എന്ന അച്ഛന്‍ കഥാപാത്രം മമ്മുക്ക അവതരിപ്പിക്കാനും മകന്‍ അബൂബക്കറിന്റെ വേഷം വേറെ ആര്‍ട്ടിസ്റ്റ് ചെയ്താല്‍ മതിയെന്നും ചിന്തിച്ചിരുന്നു. പക്ഷെ മരിച്ചെന്നു കരുതിയ അബൂബക്കര്‍ ബാപ്പയുടെ വേഷം കെട്ടി വന്ന് വില്ലന്‍മാരെ നേരിടുന്ന ചില സീനുകളില്‍ രണ്ടു വേഷവും മമ്മുക്ക തന്നെ ചെയ്യുന്നത് കൂടുതല്‍ വിശ്വസനീയവും രസകരവുമാകും എന്ന ചിന്തയിലാണ് രണ്ടും മമ്മുക്ക തന്നെ ചെയ്യാന്‍ തീരുമാനമെടുത്തത്'' എന്നാണ് വിനയന്‍ പറയുന്നത്.

ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് വിനയന്‍ തന്റെ സിനിമയെ ഓര്‍ത്തെടുത്തത്. ദാദാ സാഹിബിന്റെ ചിത്രീകരണ വേളയില്‍ നിന്നുമുള്ള മമ്മൂട്ടിയ്‌ക്കൊപ്പമുള്ള ചിത്രവും വിനയന്‍ പങ്കുവച്ചിട്ടുണ്ട്. 2000 ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ദാദാ സാഹിബ്. മമ്മൂട്ടി ഇരട്ട വേഷത്തിലെത്തിയപ്പോള്‍ സായ് കുമാര്‍, മുരളി, രാജന്‍ പി ദേവ്, കലാഭവന്‍ മണി, കൊച്ചിന്‍ ഹനീഫ് തുടങ്ങി വലിയൊരു താരനിരയും ചിത്രത്തിലുണ്ടായിരുന്നു.

Summary

Vinayan recalls the filming of Dada Sahib. Mammootty was not supposed to play duel role. Decision changed beacuse of one reason.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com