ഡോൺ സിനിമയിൽ അമിതാഭ് ബച്ചനും ഷാരുഖ് ഖാനും, രൺവീർ സിങ്/ ഫെയ്സ്ബുക്ക് 
Entertainment

'ബിഗ് ബിയും ഷാരുഖും ഗോട്ട്, ഇത് എന്റെ സ്വപ്‌നം'; അടുത്ത ഡോണ്‍ ആകാന്‍ രണ്‍വീര്‍, പിന്തുണതേടി താരം

ഷാരുഖ് ഖാന് പകരമാവില്ല രണ്‍വീര്‍ എന്നാണ് ആരാധകരുടെ കമന്റുകള്‍

Author : സമകാലിക മലയാളം ഡെസ്ക്

മിതാഭ് ബച്ചനും ഷാരുഖ് ഖാനും ശേഷം ബോളിവുഡില്‍ മറ്റൊരു ഡോണ്‍ പിറക്കുകയാണ്. രണ്‍വീര്‍ സിങ്ങാണ് അടുത്ത ഡോണ്‍ ആകുന്നത്. വിഡിയോ പങ്കുവച്ചുകൊണ്ടാണ് അണിയറ പ്രവര്‍ത്തകര്‍ വാര്‍ത്ത പുറത്തുവിട്ടത്. എന്നാല്‍ അത്ര നല്ല സ്വീകരണമല്ല ആരാധകരില്‍ നിന്ന് ലഭിക്കുന്നത്. ഷാരുഖ് ഖാന് പകരമാവില്ല രണ്‍വീര്‍ എന്നാണ് ആരാധകരുടെ കമന്റുകള്‍. ഇപ്പോള്‍ ശ്രദ്ധനേടുന്നത് രണ്‍വീര്‍ പങ്കുവച്ച കുറിപ്പാണ്. 

തന്റെ വലിയ സ്വപ്‌നമാണ് ഇത് എന്നായിരുന്നു രണ്‍വീര്‍ കുറിച്ചത്. ഡോണാവുക എന്നത് വലിയ ഉത്തരവാദിത്വമാണെന്നും പ്രേക്ഷകര്‍ തനിക്ക് പിന്തുണ നല്‍കുമെന്ന് പ്രതീക്ഷിക്കുന്നതായും രണ്‍വീര്‍ കുറിച്ചു. തോക്ക് പിടിച്ച് നില്‍ക്കുന്ന കുട്ടിക്കാലത്തെ ചിത്രത്തിനൊപ്പമാണ് താരത്തിന്റെ കുറിപ്പ്. 

രണ്‍വീറിന്റെ കുറിപ്പ് വായിക്കാം

ഏറെ നാളുകളായി ഞാന്‍ ഇത് സ്വപ്‌നം കാണുന്നു. കുട്ടിക്കാലം മുതല്‍ ഞാന്‍ സിനിമയുമായി ഇഷ്ടത്തിലായി. എല്ലാവരേയും പോലെ ഹിന്ദി സിനിമയിലെ ഗോട്ട് ആയ അമിതാബ് ബച്ചനേയും ഷാരുഖ് ഖാനേയും കണ്ടും ആരാധിച്ചുമാണ് വളര്‍ന്നത്. അവരെപ്പോലെ ആകണം എന്നതായിരുന്നു എന്റെ സ്വപ്‌നം. നടനും ഹിന്ദി സിനിമ ഹീറോ ആകണമെന്നും ഞാന്‍ ആഗ്രഹിക്കാന്‍ കാരണം അവരാണ്. എന്റെ ജീവിതത്തില്‍ അവരുടെ സ്വാധീനം എത്രയെന്ന് പറഞ്ഞറിയിക്കാനാവില്ല. ഞാനെന്ന വ്യക്തിയെയും നടനെയും രൂപപ്പെടുത്തിയത് അവരാണ്. അവരുടെ പാരമ്പര്യം മുന്നോട്ട് കൊണ്ടുപോകുക എന്നതായിരുന്നു് എന്റെ ബാല്യകാല സ്വപ്‌നം. 

ഡോണ്‍ ഡൈനാസ്റ്റിയുടെ ഭാഗമാകുക എന്നത് എത്ര വലിയ ഉത്തരവാദിത്വമാണെന്ന് ഞാന്‍ മനസിലാക്കുന്നു. പ്രേക്ഷകര്‍ എനിക്ക് ഇതിന് അവസരം നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു. കഴിഞ്ഞ ഒരുപാട് വര്‍ഷങ്ങളായി മറ്റ് കഥാപാത്രങ്ങളില്‍ അവര്‍ തരുന്ന സ്‌നേഹം പോലെ. ഈ വലിയ ഉത്തരവാദിത്വം എന്നെ ഏല്‍പ്പിച്ച് എന്നില്‍ വിശ്വസിച്ചതിന് ഫര്‍ഹാനും റിതേഷിനും നന്ദി. നിങ്ങളുടെ വിശ്വാസവും ബോധ്യവും എനിക്ക് നല്‍കാന്‍ കഴിയുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. 

എന്റെ രണ്ട് സൂപ്പര്‍സ്റ്റാറുകളായ ബിഗ് ബിയും എസ്ആര്‍കെയും, എന്നില്‍ നിങ്ങള്‍ക്ക് അഭിമാനിക്കാനാവുമെന്ന് പ്രതീക്ഷിക്കുന്നു. എന്റെ പ്രിയപ്പെട്ട പ്രേക്ഷകരേ, എല്ലായ്പ്പോഴും എന്നപോലെ, ഞാന്‍ നിങ്ങള്‍ക്ക് ഉറപ്പുതരുന്നു... നിങ്ങളെ രസിപ്പിക്കാന്‍ ഞാന്‍ പരമാവധി ശ്രമിക്കുമെന്ന്.. ഡോണ്‍. 

ഈ വാര്‍ത്ത കൂടി വായിക്കൂ

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അരമണിക്കൂര്‍ കൊണ്ട് വെള്ളം കയറി, 2018ലേതു പോലെയായി'; പാതിരാത്രിയിലെ പേമാരിയില്‍ മുങ്ങി റാന്നി ടൗണ്‍ - വിഡിയോ

പിന്‍മാറാന്‍ തടസമില്ലെന്ന് കേന്ദ്രം അറിയിച്ചിട്ടും പിഎം ശ്രീ നടപ്പാക്കാന്‍ എന്താണിത്ര വാശി; പിണറായി വിജയന്‍

'കാഴ്ച പരിമിതി മുതലെടുത്തു, കോമാളിയാക്കി'; പെട്ടെന്നുണ്ടായ ദേഷ്യത്തിലാണ് വിദ്യാര്‍ഥിയെ തല്ലിയതെന്ന് അധ്യാപകന്‍

ടൈം ട്രാവൽ ചിത്രവുമായി ശ്രീനാഥ് ഭാസി; ഒപ്പം അഭിരാം രാധാകൃഷ്ണനും രാജേഷ് മാധവനും, 'ഒറിജിനൽ' ടൈറ്റിൽ പോസ്റ്റർ

'ഇരുവരും സ്വാതന്ത്ര്യം നേടി'; ഒമര്‍ അബ്ദുല്ലയും പായലും വിവാഹമോചിതരായി, 17 വര്‍ഷത്തെ കേസ് തീര്‍പ്പാക്കി സുപ്രീംകോടതി