സൊനാലി ഫോഗട്ട്/ ഫേസ്ബുക്ക് 
Entertainment

ബിഗ് ബോസ് താരം സൊനാലിയുടെ വീട്ടില്‍ മോഷണം; സ്വര്‍ണവും പത്ത് ലക്ഷം രൂപയും തോക്കും നഷ്ടപ്പെട്ടു

സ്വര്‍ണവും 10 ലക്ഷം രൂപയും തോക്കും ഉള്‍പ്പടെ വിലപിടിപ്പുള്ള വസ്തുക്കളും മോഷണം പോയി

Author : സമകാലിക മലയാളം ഡെസ്ക്

നടിയും ബിജെപി നേതാവുമായ സൊനാലി ഫോഗട്ടിന്റെ വീട്ടില്‍ മോഷണം. സ്വര്‍ണവും 10 ലക്ഷം രൂപയും തോക്കും ഉള്‍പ്പടെ വിലപിടിപ്പുള്ള വസ്തുക്കളും മോഷണം പോയി. ഹരിയാനയിലെ ഹിസറിലെ വീട്ടിലാണ് മോഷണം നടന്നത്. സംഭവത്തില്‍ താരം പൊലീസില്‍ പരാതി നല്‍കി. 

ബിഗ് ബോസ് റിയാലിറ്റി ഷോയില്‍ 14ാം സീസണിലെ മത്സരാര്‍ത്ഥിയായിരുന്നു താരം. അടുത്തിടെയാണ് ഷോയില്‍ നിന്ന് പുറത്തായത്. സൊനാലി ഛണ്ഡീഗഡിലായിരുന്ന സമയത്താണ് വീട്ടില്‍ മോഷ്ടാക്കള്‍ കയറിയത്. വീട്ടില്‍ സിസിടിവി കാമറ ഉണ്ടായിരുന്നു. എന്നാല്‍ ദൃശ്യങ്ങള്‍ പതിഞ്ഞ ഡിജിറ്റല്‍ വിഡിയോ റെക്കോര്‍ഡര്‍ മോഷ്ടാക്കള്‍ കൊണ്ടുപോയതായി പൊലീസ് പറഞ്ഞു. 

ഫെബ്രുവരി ഒന്‍പതിനാണ് വീട് അടച്ചുപൂട്ടി സൊനാലി ഫോഗട്ട് ഛണ്ഡീഗഡില്‍ പോകുന്നത്. ഫെബ്രുവരി 15ന് തിരിച്ചെത്തിയപ്പോള്‍ വീടിന്റെ പൂട്ട് തകര്‍ന്ന നിലയിലായിരുന്നു. സ്വര്‍ണം വെള്ളി ആഭരണങ്ങള്‍, വെള്ളി പാത്രങ്ങള്‍, പത്ത് ലക്ഷം രൂപ, ലൈസന്‍സുള്ള തോക്കും അതിന്റെ എട്ട് തിരകളുമാണ് വീട്ടില്‍ നിന്ന് നഷ്ടപ്പെട്ടത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി താരം വ്യക്തമാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാഹുൽ ഗാന്ധിക്കും കെപിസിസിക്കും സുപ്രീം കോടതി നോട്ടീസ്; കോടതിയലക്ഷ്യത്തിൽ തൽക്കാലം നടപടിയില്ല

യുഎസിലെ ഹിന്ദു ക്ഷേത്രത്തിൽ കൂട്ടക്കൊലയ്ക്ക് പദ്ധതി; ആശങ്ക പ്രകടിപ്പിച്ച് ഇന്ത്യ; 19-കാരൻ അറസ്റ്റിൽ

'സിക്സ്... സഞ്ജു'! റെക്കോർ‍ഡിൽ രോഹിതിനും കോഹ്‍ലിക്കും ഒപ്പം

റെയിൽവേയിൽ 1688 ഒഴിവുകൾ; പ്ലസ് ടു യോഗ്യത, ഇന്ന് മുതൽ അപേക്ഷിക്കാം

ചർമം തിളങ്ങണോ? പുറമെ മാത്രം പോരാ, ഡയറ്റിൽ ഉൾപ്പെടുത്തണം ഈ 5 പഴങ്ങൾ