Renu Sudhi, Mohanlal ഫയല്‍
Entertainment

രേണു സുധിയുടെ 'കള്ളത്തരം' പൊക്കി മോഹന്‍ലാല്‍; ഷോയോടും പ്രേക്ഷകരോടുമുള്ള അനീതി; ഏത്തമിട്ട് മാപ്പു പറഞ്ഞ് രേണു

കാമറയിലൂടെ മാപ്പ് പറഞ്ഞ രേണു ഏത്തമിടുകയും ചെയ്തു.

സമകാലിക മലയാളം ഡെസ്ക്

മറ്റൊരു ബിഗ് ബോസ് കാലം കൂടി എത്തിയിരിക്കുകയാണ്. ബിഗ് ബോസ് മലയാളം സീസണ്‍ 7 ആദ്യത്തെ ആഴ്ച പിന്നിടുമ്പോഴേക്കും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. മോഹന്‍ലാല്‍ അവതരാകനായ ഷോയുടെ ഇത്തവണത്തെ മത്സരാര്‍ത്ഥികളില്‍ പ്രേക്ഷകര്‍ ഉറ്റു നോക്കിയിരുന്നത് രേണു സുധിയെയായിരുന്നു. എന്നാല്‍ ആദ്യ ആഴ്ച പിന്നിടുമ്പോള്‍ തന്നെ തനിക്ക് പറ്റിയ തെറ്റ് ഏറ്റു പറയുന്ന രേണുവിനെയാണ് കാണാന്‍ സാധിച്ചത്.

കഴിഞ്ഞ ദിവസം വിക്കെന്‍ഡ് എപ്പിസോഡിന്റെ ഭാഗമായി താരങ്ങളെ കാണാനായി മോഹന്‍ലാല്‍ എത്തിയിരുന്നു. മത്സരാര്‍ത്ഥികളുമായി സംസാരിക്കവെ രേണുവിന്റെ 'കള്ളത്തരം' മോഹന്‍ലാല്‍ പിടികൂടുകയുണ്ടായി. തുടര്‍ന്ന് രേണുവിന് മാപ്പ് പറയേണ്ടി വന്നു. ഈ സംഭവം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറുകയാണ്.

ഒരു വിഡിയോ കാണിച്ചു കൊണ്ടാണ് മോഹന്‍ലാല്‍ തുടങ്ങുന്നത്. വിഡിയോയില്‍ താന്‍ ബിഗ് ബോസ് മലയാളം സീസണ്‍ 7 ന്റെ ആദ്യ ആഴ്ചയില്‍ തന്നെ എവിക്ഷന്‍ ലിസ്റ്റില്‍ വന്നിട്ടുണ്ടെന്നും അതിനാല്‍ എല്ലാവരും വോട്ട് ചെയ്ത് സേഫ് ആക്കണമെന്നും പറയുന്ന രേണുവാണുള്ളത്. രേണു ബിഗ് ബോസ് വീട്ടിലായിരിക്കവെ എങ്ങനെയാണ് താരത്തിന്റെ യൂട്യൂബ് ചാനലില്‍ വോട്ട് അഭ്യര്‍ത്ഥിച്ചു കൊണ്ടുള്ള വിഡിയോ വന്നതെന്ന് മോഹന്‍ലാല്‍ താരത്തോട് ചോദിച്ചു.

ബിഗ് ബോസില്‍ വരുന്നതിന് മുമ്പ് എടുത്ത വിഡിയോയാണെന്നാണ് രേണു നല്‍കിയ മറുപടി. ആദ്യ ആഴ്ച തന്നെ എവിക്ഷന്‍ ലിസ്റ്റില്‍ വരുമെന്ന് തോന്നിയിരുന്നുവെന്നും അതിനാല്‍ ചെയ്തുവച്ചതാണെന്നുമാണ് രേണു പറഞ്ഞത്. എന്നാല്‍ അടുത്താഴ്ചത്തേത് ഉണ്ടോ, ഉണ്ടെങ്കില്‍ തന്നോളൂ ഞാന്‍ പോസ്റ്റ് ചെയ്‌തോളാം എന്നായിരുന്നു മോഹന്‍ലാലിന്റെ മറുപടി. ഇത് ശരിക്കും നല്ല പ്രവൃത്തിയാണോ? ഇതു കൊണ്ടൊന്നും ആരും ജയിക്കാനും പോകുന്നില്ല തോല്‍ക്കാനും പോകുന്നില്ല. സ്വന്തമായി കളിക്കണം. ജീവിതം പോലെയാണിത്. വേറൊരാള്‍ക്ക് സഹായിക്കാന്‍ പറ്റുമെന്ന് വിചാരിക്കും. പക്ഷെ അതിന് പരിമിതികളുണ്ടാകും. ഞങ്ങള്‍ക്ക് ഏഴിന്റെ പണി തന്നാല്‍ എട്ടിന്റെ പണി തിരികെ തരുമെന്നും മോഹന്‍ലാല്‍ പറഞ്ഞു.

ഷോയുടെ ആകാംഷ നഷ്ടപ്പെടുത്തുന്ന സോഷ്യല്‍ മീഡിയ പോസ്റ്റുകളും വ്‌ളോഗുകളും ചെയ്യാതിരിക്കുക. ഇവിടെ 400 പേര്‍ ജോലി ചെയ്യുന്നത്. ഷോയോടും പ്രേക്ഷകരോടുമുള്ള അനീതിയാണ്. പൈറസി പോലെ തന്നെയാണിതെന്നും മോഹന്‍ലാല്‍ പറയുന്നുണ്ട്. ഷോയില്‍ നടക്കുന്ന കാര്യങ്ങള്‍ സംപ്രേക്ഷണത്തിന് മുമ്പേ പുറത്ത് വിടുന്ന യൂട്യൂബര്‍മാരോടായി സംസാരിക്കുകയായിരുന്നു താരം.

അതേസമയം സംഭവത്തിന് പിന്നാലെ തന്റെ വിഡിയോ പോസ്റ്റ് ചെയ്തത് കസിന്‍ ആണെന്നും ഈ തെറ്റ് ഇനി ആവര്‍ത്തിക്കില്ലെന്നും രേണു കാമറയ്ക്ക് മുന്നിലത്തെി പറയുന്നുണ്ട്. കാമറയിലൂടെ മാപ്പ് പറഞ്ഞ രേണു ഏത്തമിടുകയും ചെയ്തു. ഈ വിഡിയോകള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. നിരവധി പേരാണ് പ്രതികരണങ്ങളുമായെത്തുന്നത്.

Renu Sudhi gets slammed by Mohanlal as her video asking for votes gets posted in her youtube channel. all this while she was inside the bigg boss house.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോണ്‍ഗ്രസും ലീഗും ചേര്‍ന്ന് ധ്രുവീകരണത്തിന് ശ്രമിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തിനെതിരെ സിപിഎം പരാതി നല്‍കും

എന്റെ വീട്ടിലെത്തിയത് പോലെ, ഗുജറാത്തും എത്യോപ്യയും സിംഹങ്ങളുടെ നാട്: നരേന്ദ്ര മോദി

തകര്‍ച്ചയില്‍ നിന്ന് കരകയറി ഓസീസ്; കരുത്തായി ഖവാജയും അലക്‌സ് കാരിയും

'ശപിക്കപ്പെടാനിടയാക്കിയ ആദ്യകാരണം സ്ത്രീകള്‍ക്കിടയിലെ അഴിഞ്ഞാട്ടം; തെരഞ്ഞെടുപ്പിന്റെ മറവില്‍ സ്ത്രീപുരുഷന്‍മാരുടെ ഇടകലരല്‍ നീതീകരിക്കാനാകില്ല'

എണ്ണമയമുള്ള പാത്രങ്ങൾ വൃത്തിയാക്കാൻ ഇത്ര എളുപ്പമായിരുന്നോ? ഇങ്ങനെ ചെയ്യൂ

SCROLL FOR NEXT