അബ്ദു റോസിക് ഇൻസ്റ്റ​ഗ്രാം
Entertainment

'എന്റെ പ്രണയത്തെ കണ്ടെത്തി': ബിഗ്‌ബോസ് താരം അബ്ദു റോസിക് വിവാഹിതനാവുന്നു

അബ്ദു തന്നെയാണ് വിവാഹനിശ്ചയം കഴിഞ്ഞ വിവരം ആരാധകരെ അറിയിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

ബിഗ് ബോസ് താരവും സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സറുമായ അബ്ദു റോസിക് വിവാഹിതനാവുന്നു. അമീറയാണ് വധു. സോഷ്യല്‍ മീഡിയയിലൂടെ അബ്ദു തന്നെയാണ് വിവാഹനിശ്ചയം കഴിഞ്ഞ വിവരം ആരാധകരെ അറിയിച്ചത്.

ഷാര്‍ജയില്‍ വച്ച് ഏപ്രില്‍ 24നായിരുന്നു വിവാഹനിശ്ചയം. മോതിരം മാറുന്നതിന്റെ ചിത്രങ്ങളാണ് താരം പങ്കുവച്ചത്. പരമ്പരാഗത വേഷത്തിലാണ് അബ്ദു റോസിക്കിനെ കാണുന്നത്. വെള്ള വസ്ത്രം ധരിച്ച് അബ്ദുവിന്റെ സമീപത്തിരിക്കുന്ന അമീറയുടെ കയ്യില്‍ മോതിരം അണിയിക്കുന്നതും ചിത്രങ്ങളില്‍ കാണാം.

കഴിഞ്ഞ ദിവസം വിവാഹമോതിരം ആരാധകരെ കാണിച്ചുകൊണ്ടുള്ള വിഡിയോ താരം പോസ്റ്റ് ചെയ്തിരുന്നു. തന്നെ ബഹുമാനിക്കുന്ന ഒരു പ്രണയം കണ്ടെത്താനാവുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല എന്നാണ് താരം കുറിച്ചത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

താരങ്ങള്‍ ഉള്‍പ്പടെ നിരവധി പേരാണ് താരത്തിന് ആശംസകളുമായി എത്തുന്നത്. യുഎഇയില്‍ നിന്നുള്ള 19കാരിയാണ് അബ്ദുവിന്റെ വധു. ജൂലൈ 7ന് ഷാര്‍ജയില്‍ വച്ച് വിവാഹം നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. താജകിസ്ഥാന്‍ ഗായകനായ അബ്ദു ശ്രദ്ധനേടുന്നത് ഹിന്ദി ബിഗ് ബോസ് സീസണ്‍ 16ല്‍ മത്സരാര്‍ത്ഥിയായി എത്തിയതോടെയാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഉരലിന്റെ താളവും പട്ടുതട്ടത്തിന്റെ ശോഭയും; ഗൃഹാതുരതയുണർത്തി 'അരികുത്ത് കല്യാണം' വീണ്ടും: സോഷ്യൽ മീഡിയയിൽ വൈറലായി പഴയ മാപ്പിള പാരമ്പര്യം

'ട്വന്റി-20 സിനിമ ഞാന്‍ കണ്ടിട്ടില്ല, കാണുകയുമില്ല; ആ വിഷമം ഇന്നുമുണ്ട്'; കാരണം തുറന്നു പറഞ്ഞ് നന്ദു

ഓടിക്കൊണ്ടിരിക്കെ പ്രിയദർശിനി ബസിന്റെ ടയർ പൊട്ടിത്തെറിച്ച് പ്ലാറ്റ്‌ഫോം തകർന്നു: യാത്രക്കാരിയുടെ കാൽ കുടുങ്ങി; എല്ലിന് പൊട്ടൽ

മീൻ പിടിക്കുന്ന വിഡിയോകളിലൂടെ വൈറൽ; യൂട്യൂബർ തംബുരു മരിച്ച നിലയിൽ

തൃശൂരിലെ സർക്കാർ സ്ഥാപനങ്ങളിൽ അവസരം; വനിതാ സെക്യൂരിറ്റി മുതൽ നഴ്‌സ് വരെ ഒഴിവുകൾ, അഭിമുഖത്തിലൂടെ നിയമനം !