സ്നേകന്റേയും കന്നികയുടേയും വിവാഹത്തിൽ നിന്ന്/ ഫേയ്സ്ബുക്ക് 
Entertainment

ബി​ഗ് ബോസ് താരം സ്നേകനും നടി കന്നിക രവിയും വിവാഹിതരായി, ചിത്രങ്ങൾ

കമൽഹാസനാണ് സ്നേകന് താലിയെടുത്തു കൊടുത്തത്

സമകാലിക മലയാളം ഡെസ്ക്

​ഗാനരചയിതാവും നടനുമായ സ്നേകനും നടി കന്നിക രവിയും വിവാഹിതരായി. ചെന്നൈയിലായിരുന്നു വിവാഹം. കമൽഹാസനാണ് സ്നേകന് താലിയെടുത്തു കൊടുത്തത്. സംവിധായകൻ ഭാരതിരാജയും വിവാഹത്തിൽ പങ്കെടുത്തിരുന്നു. ഇരുവരുടേയും പ്രണയ വിവാഹമാണ്. 

കോവിഡ് പ്രോട്ടോക്കോളുകൾ പാലിച്ച് നടന്ന വിവാഹച്ചടങ്ങിൽ ഇരുവീട്ടുകാരുടെയും അടുത്തബന്ധുക്കൾ മാത്രമാണ് പങ്കെടുത്തത്. കഴിഞ്ഞ ദിവസമാണ് വിവാഹിതരാവാൻ പോകുന്ന വിവരം സ്നേകൻ പങ്കുവെച്ചത്. ​

ഗാനരചയിതാവായി തമിഴ് സിനിമയിൽ ശക്തമായ സാന്നിധ്യമായിരുന്നെങ്കിലും തമിഴ് ബിഗ് ബോസ് സീസൺ വണ്ണിൽ മത്സരാർത്ഥിയായി എത്തിയതോടെയാണ് അദ്ദേഹം പ്രേക്ഷക ശ്രദ്ധ നേടുന്നത്. 

43 കാരനായ സ്നേകൻ ഇതിനോടകം 2500 ​ഗാനങ്ങൾ എഴുതിയിട്ടുണ്ട്. യോഗി എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്തെത്തുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കമൽഹാസന്റെ മക്കൾ നീതി മയ്യത്തിനു വേണ്ടി മത്സരിച്ചിരുന്നു. ടെലിവിഷൻ അവതാരകയായി എത്തി പിന്നീട് സിനിമയിൽ സജീവമായ താരമാണ് കന്നിക.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഒളരിക്ക് പിന്നാലെ വാടാനപ്പള്ളിയിലും കിറ്റ് വിവാദം; സൂപ്പര്‍മാർക്കറ്റ് ഉടമ കസ്റ്റഡിയില്‍, ഗോഡൗണിന്റെ മുകളിലെ മുറിയില്‍ ദേവന്‍

ആ നടി എന്നെ ആട്ടിയോടിച്ചു, സംവിധായകന്‍ മോശമായി പെരുമാറി; നടനെ കാണാന്‍ 3 മണിക്കൂര്‍ കാത്തു നിന്നു: രണ്‍ബീര്‍ കപൂര്‍

കേരളത്തിലെ സ്ഥാനാര്‍ഥികളില്‍ 38 ശതമാനവും ക്രിമിനല്‍ കേസ് പ്രതികള്‍; 15 പേര്‍ക്കെതിരെ സ്ത്രീകള്‍ക്കെതിരായ അതിക്രമത്തിനും കേസ്

'അടുത്ത് വന്നാല്‍ അപ്പോള്‍ ബ്ലൗസ് കീറിക്കോണം, പിന്നെ വകുപ്പ് നമുക്കറിയാം'; സ്ത്രീവിരുദ്ധ പരാമര്‍ശവുമായി ഇടുക്കി ഡിസിസി പ്രസിഡന്റ്

വേനലിൽ എനർജികൂട്ടാൻ ഇവ കുടിക്കാം

SCROLL FOR NEXT