madhoo_bala_praises_sai_pallavi 
Entertainment

'എന്തൊരു സുന്ദരിയാണ്, ഞാൻ സായ് പല്ലവിയുടെ വലിയ ആരാധിക'; പ്രശംസിച്ച് മധു ബാല

സായ് പല്ലവിയും നാനിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ശ്യാം സിം​ഗ റോയ് കണ്ടതിനു ശേഷമാണ് മധു ട്വിറ്ററിൽ വിഡിയോ പങ്കുവച്ചത്

സമകാലിക മലയാളം ഡെസ്ക്

രു കാലത്ത് തെന്നിന്ത്യൻ സിനിമാലോകം അടക്കിവാണിരുന്ന നടിയാണ് മധു ബാല. റോജ ഉൾപ്പടെ നിരവധി സൂപ്പർഹിറ്റ് സിനിമകളുടെ നായികയ്ക്കും ഇന്നും ആരാധകർക്ക് കുറവില്ല. ഇപ്പോൾ തന്റെ ഇഷ്ട നായിക ആരാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് താരം. സായ് പല്ലവിയോടുള്ള ഇഷ്ടമാണ് താരം തുറന്നു പറഞ്ഞത്. 

വിഡിയോയുമായി മധു ബാല

സായ് പല്ലവിയും നാനിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ശ്യാം സിം​ഗ റോയ് കണ്ടതിനു ശേഷമാണ് മധു ട്വിറ്ററിൽ വിഡിയോ പങ്കുവച്ചത്. സായ് പല്ലവി അതീവ സുന്ദരിയാണെന്നും താൻ അവരുടെ വലിയ ആരാധികയാണെന്നുമാണ് മധു പറയുന്നത്. ശ്യാം സിങ്ങ റോയ് കണ്ടു. അടുത്തിടെ കണ്ടതിൽവച്ച് ഏറ്റവും മികച്ച സിനിമയാണ്. ഞാൻ സായ് പല്ലവിയുടെ വലിയ ആരാധികയാണ്. അതീവ സുന്ദരിയും റിയലിസ്റ്റിക്കുമാണ്. എന്ത് മികച്ച നർത്തകിയാണ്. ചിത്രത്തിലെ നായകൻ നാനിയും മികച്ച പ്രകടനം കാഴ്ചവച്ചു. എന്തൊരു സിനിമയാണ്.- മധു വിഡിയോയിൽ പറഞ്ഞു. 

ആലിം​ഗനം ലഭിച്ചതുപോലെയെന്ന് സായ് പല്ലവി

അതിന് പിന്നാലെ മധുവിന് നന്ദി പറഞ്ഞുകൊണ്ട് സായ് പല്ലവി രം​ഗത്തെത്തി. ആലിം​ഗനം ലഭിച്ചതുപോലെയാണ് തോന്നുന്നത് എന്നാണ് താരം കുറിച്ചത്. നല്ല വാക്കുകൾക്ക് നന്ദിയുണ്ടെന്നും സായ് പല്ലവി ട്വീറ്റ് ചെയ്തു. രാഹുൽ സൻകൃത്യൻ സംവിധാനം ചെയ്ത ചിത്രം കഴിഞ്ഞ വർഷം ഡിസംബർ 24നാണ് തിയറ്ററിൽ എത്തിയത്. മികച്ച അഭിപ്രായം നേടിയ ചിത്രം പിന്നീട് നെറ്റ്ഫ്ളിക്സിൽ റിലീസ് ചെയ്യുകയായിരുന്നു. എഴുത്തുകാരനും സാമൂഹിക പരിഷ്കർത്താവുമായാണ് ചിത്രത്തിൽ നാനി എത്തുന്നത്.ദേവദാസിയായാണ് സായ് പല്ലവി വേഷമിടുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അയ്യപ്പനെയും ശരണമന്ത്രത്തെയും അപമാനിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തില്‍ കേസ്

നീലലോഹിതദാസന്‍ നാടാരെ കുറ്റവിമുക്തമാക്കിയ ഹൈക്കോടതി വിധിക്കെതിരെ അപ്പീലുമായി പരാതിക്കാരി സുപ്രീം കോടതിയില്‍

യാത്രക്കാരുടെ ലഗേജിന് ട്രയിനിലും പരിധിയുണ്ട്, അധികമായാല്‍ പണം നല്‍കണം

പുതുവര്‍ഷ സമ്മാനം; രാജ്യത്തുടനീളം ജനുവരി ഒന്നുമുതല്‍ സിഎന്‍ജി, പിഎന്‍ജി വില കുറയും

ടോസ് ഇടാന്‍ പോലും ആയില്ല; മൂടല്‍ മഞ്ഞ് കാരണം നാലാം ടി20 ഉപേക്ഷിച്ചു

SCROLL FOR NEXT