ചിത്രം: ഇൻസ്റ്റ​ഗ്രാം 
Entertainment

ബിപാഷ ബസുവിന് കുഞ്ഞു പിറന്നു, പേര് പുറത്തുവിട്ട് താരം

സന്തോഷവാർത്ത ബിപാഷ തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

ബോളിവുഡ് താരദമ്പതികളായ ബിപാഷ ബസുവിനും നടന്‍ കരണ്‍ സിങ്ങ്‌ ഗ്രോവറിനും  കുഞ്ഞു പിറന്നു. പെണ്‍കുഞ്ഞാണ്. സന്തോഷവാർത്ത ബിപാഷ തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. കുഞ്ഞിന്റെ പേരും വെളിപ്പെടുത്തി. ദേവി ബസു സിങ്ങ്‌ ഗ്രോവര്‍ എന്നാണ് കുഞ്ഞിന് പേര് നൽകിയിരിക്കുന്നത്. സൂപ്പർതാരങ്ങൾ ഉൾപ്പടെ നിരവധി താരങ്ങളാണ് ബിപാഷക്കും കരണിനും ആശംസകളുമായി എത്തിയിരിക്കുന്നത്. മകളുടെ പേര് മനോഹരമാണെന്നും അവർ കുറിക്കുന്നുണ്ട്. 

​ഗർഭകാല ഫോട്ടോഷൂട്ട് പങ്കുവച്ചുകൊണ്ടാണ് ആദ്യത്തെ കൺമണിക്കായുള്ള കാത്തിരിപ്പിലാണെന്ന വിവരം ഇരുവരും അറിയിച്ചത്. ഒറ്റയ്ക്ക് തുടങ്ങിയ ജീവിതയാത്രയുടെ ഒരു ഘട്ടത്തിൽ തങ്ങൾ പരസ്പരം കണ്ടുമുട്ടി. രണ്ടു പേർ ഒന്നിച്ചു തുടങ്ങിയ യാത്രയിൽ മൂന്നാമതൊരാൾ കൂടി ചേരുകയാണ്. ഞങ്ങളുടെ പ്രണയത്തിൽ നിന്നും രൂപപ്പെട്ട സൃഷ്ടിയാണ് അത്. തങ്ങളുടെ കുഞ്ഞ് ഉടൻ തന്നെ എത്തുമെന്നാണ് താരദമ്പതികൾ കുറിച്ചിരിക്കുന്നത്. 

അതിനു പിന്നാലെ ​ഗർഭകാല വിശേഷങ്ങളുമായി ബിപാഷ സോഷ്യൽ മീഡിയയിൽ നിറഞ്ഞു. താരത്തിന്റെ ബേബി ഷവറും ആഘോഷമാക്കിയിരുന്നു. 2015 ൽ പുറത്തിറങ്ങിയ 'എലോൺ' എന്ന സിനിമയുടെ സെറ്റിൽ വെച്ച് പരിചയപ്പെട്ട ബിപാഷയും കരണും 2016ലാണ് വിവാഹിതരായത്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

ഞാനും ജയനും ഇണ പിരിയാത്ത ഇരട്ടകളെപ്പോലെ, അവസാനം അവന്റെ മഞ്ഞപ്പിത്തവും എനിക്കും കിട്ടി: കുഞ്ചാക്കോ ബോബന്‍

പരിപ്പ് കഴിച്ചാൽ ​ഗ്യാസ് കയറ്റം, ഒഴിവാക്കാൻ ചില ടിപ്സ്

ലക്ഷ്യംതെറ്റിയ സ്പേസ്എക്സിന്റെ റോക്കറ്റ് ചന്ദ്രനില്‍ ഇടിച്ചിറങ്ങും; മുന്നറിയിപ്പുമായി ശാസ്ത്രജ്ഞര്‍

ഈ വര്‍ഷം ഫയല്‍ ചെയ്തത് 5.9 കോടി ആദായനികുതി റിട്ടേണുകള്‍