ചിത്രം; ഇൻസ്റ്റ​ഗ്രാം 
Entertainment

വേദിയിൽവച്ച് മത്സരാർത്ഥികളുടെ മുഖത്തു കടിച്ചു; ഷംന കാസിമിനെതിരെ വിമർശനം; വിഡിയോ

ഷോയിൽ മികച്ച പ്രകടനം കാഴ്ചവെച്ച കുട്ടികളെ അടുത്തേക്ക് വിളിച്ചാണ് മുഖത്ത് കടിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

ഡാൻസ് റിയാലിറ്റി ഷോയ്ക്കിടെ മത്സരാർത്ഥികളുടെ കവിളിൽ കടിച്ച് നടി ഷംന കാസിം. മികച്ച പ്രകടനം കാഴ്ചവെച്ച മത്സരാർത്ഥികളെ പ്രശംസിക്കുന്നതിനിടെയാണ് താരം വേദിയിൽവച്ച് കവിളിൽ കടിക്കുകയും ചുംബിക്കുകയും ചെയ്തത്. ഇതിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ ഷംനയ്ക്കെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്. 

ഇടിവി തെലുങ്കിൽ സംപ്രേഷണം ചെയ്യുന്ന 'ധീ ചാമ്പ്യന്‍സ്' ഷോയിലെ വിധികര്‍ത്താവാണ് ഷംന. ഷോയിൽ മികച്ച പ്രകടനം കാഴ്ചവെച്ച കുട്ടികളെ അടുത്തേക്ക് വിളിച്ചാണ് മുഖത്ത് കടിച്ചത്. പൊതുവേദിയിലെ താരത്തിന്റെ പെരുമാറ്റം കടന്നുപോയെന്നും കവിളില്‍ കടിക്കുന്നത് മര്യാദയല്ലെന്നും പറഞ്ഞുകൊണ്ടുള്ള വലിയ വിമർശനമാണ് താരത്തിന് എതിരെ ഉയരുന്നത്. 

ഷോയുടെ റേറ്റിങ് കൂട്ടാന്‍ വേണ്ടി ചാനല്‍ തൊടുത്തുവിട്ട കച്ചവട തന്ത്രമാണെന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്. അതിനൊപ്പം താരത്തെ പിന്തുണച്ചും ആളുകൾ എത്തുന്നുണ്ട്. ഉഭയസമ്മതപ്രകാരം സ്‌നേഹപ്രകടനം നടത്തുന്നതിനെ കുറ്റപ്പെടുത്തുന്നത് കടപസദാചാരമാണെന്ന് ഷംനയെ അനുകൂലിക്കുന്നവര്‍ പറയുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം