ബിജെപി നേതാക്കൾ മമ്മൂട്ടിയ ആദരിക്കാനെത്തിയപ്പോൾ/ ഫേയ്സ്ബുക്ക് 
Entertainment

വീട്ടിലെത്തി പൊന്നാടയണിയിച്ചു, ഓണക്കോടി സമ്മാനിച്ചു;  മമ്മൂട്ടിയെ ആദരിച്ച് ബിജെപി

ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനാണ് മമ്മൂട്ടിയെ പൊന്നാടയണിയിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

സിനിമയിൽ 50 വർഷങ്ങൾ പൂർത്തിയാക്കിയ മലയാളത്തിന്റെ മെ​ഗാസ്റ്റാർ മമ്മൂട്ടിക്ക് ബിജെപിയുടെ ആദരം. താരത്തിന്റെ വീട്ടിലെത്തിയ ബിജെപി നേതാക്കൾ പൊന്നാടയണിയിച്ചാണ് മമ്മൂട്ടിയെ ആദരിച്ചത്. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനാണ് മമ്മൂട്ടിയെ പൊന്നാടയണിയിച്ചത്. 

വൈകിട്ട് അഞ്ച് മണിയോടെയാണ് കെ സുരേന്ദ്രനും ബിജെപി എറണാകുളം ജില്ലാ പ്രസിഡന്‍റ് ഉള്‍പ്പെടെയുള്ള നേതാക്കളും മമ്മൂട്ടിയുടെ കൊച്ചിയിലെ വീട്ടില്‍ എത്തിയത്. ഒരു മണിക്കൂറോളം ചെലവഴിച്ചതിനു ശേഷമാണ് സുരേന്ദ്രനും മറ്റു ബിജെപി നേതാക്കളും മടങ്ങിയത്. ഓണക്കോടിയും ഇവർ സമ്മാനിച്ചു. 

‘അഭിനയജീവിതത്തിൽ അൻപതുവർഷം പൂർത്തിയാക്കുന്ന മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയെ അദ്ദേഹത്തിന്റെ വീട്ടിൽ ചെന്ന് ആദരിച്ചു’ എന്ന അടിക്കുറിപ്പിൽ സുരേന്ദ്രൻ ഫെയ്സ്ബുക്കിൽ ചിത്രങ്ങൾ പങ്കുവെച്ചു. സിനിമയിൽ അരനൂറ്റാണ്ട് പൂർത്തിയാക്കിയ മമ്മൂട്ടിയെ ആദരിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിരുന്നു. കോവിഡ് സമയത്ത് പണം ചെലവാക്കി ഒരു ആഘോഷം തനിക്കുവേണ്ടെന്ന മാതൃകാ നിലപാടാണ് മമ്മൂട്ടി സ്വീകരിച്ചത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിപിഎമ്മിൽ അസാധാരണ നടപടി: സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് പാർട്ടി ശാസന

സിപിഎമ്മിൽ സമഗ്ര അഴിച്ചുപണി: പി. ജയരാജനും എംബി രാജേഷും വി ശിവൻകുട്ടിയും സംസ്ഥാന സെക്രട്ടേറിയറ്റിൽ; തോമസ് ഐസക്കിനെയും ടിപി രാമകൃഷ്ണനെയും ഒഴിവാക്കി

'804 റേറ്റിങ് പോയിന്റുകൾ'! ആദ്യ ഇന്ത്യൻ താരം, ചരിത്ര നേട്ടത്തിൽ സ്പിന്നർ ശ്രീ ചരണി

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സ്ത്രീ ശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു|Sthree Sakthi SS 537 lottery result

ICAR-CMFRI: യങ് പ്രൊഫഷണൽ തസ്തിക, മറൈൻ സയൻസ് ബിരുദക്കാർക്ക് അവസരം !