മലപ്പുറം ബോട്ടപകടത്തില്‍ മരിച്ചവരുടെ മൃതദേഹം വീട്ടിലെത്തിച്ചപ്പോള്‍/ പിടിഐ 
Entertainment

ബോട്ടപകടം: ഒരു ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ച് '2018' നിര്‍മ്മാതാക്കള്‍

ഒരുലക്ഷം രൂപ വീതം ധനസഹായം നല്‍കുമെന്ന് '2018' സിനിമയുടെ നിര്‍മ്മാതാക്കാളായ കാവ്യ ഫിലിംസ് അറിയിച്ചു. 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: താനൂര്‍ ബോട്ട് ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായവുമായി സിനിമ നിര്‍മ്മാതാക്കള്‍. ഒരുലക്ഷം രൂപ വീതം ധനസഹായം നല്‍കുമെന്ന് '2018' സിനിമയുടെ നിര്‍മ്മാതാക്കാളായ കാവ്യ ഫിലിംസ് അറിയിച്ചു. 

ഇന്നലെ വൈകീട്ട് താനൂരില്‍ ഉണ്ടായ ബോട്ടപകടത്തില്‍ 22 പേര്‍ മരിച്ചിരുന്നു. മരിച്ചവരില്‍ 15 പേരും കുട്ടികളാണ്.  ഇതില്‍ എട്ടുമാസം പ്രായമുള്ള കുഞ്ഞും ഉള്‍പ്പെടുന്നു. മൂന്നു വയസ്സ്, മൂന്നര വയസ്സ്, ആറു വയസ് തുടങ്ങിയ പ്രായത്തിലുള്ള ചെറിയ കുട്ടികളാണ് മരിച്ചതില്‍ ഭൂരിഭാഗവും. മരിച്ചവരില്‍ അഞ്ചുപേര്‍ സ്ത്രീകളാണ്. രണ്ടു പുരുഷന്മാരും മരിച്ചു.

തിരൂരങ്ങാടി താലൂക്കില്‍പ്പെട്ട 16 പേരാണ് ദുരന്തത്തില്‍ മരിച്ചത്. അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് സര്‍ക്കാര്‍ പത്തുലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അപകടത്തില്‍പ്പരിക്കേറ്റ് ആശുപത്രിയിലുള്ളവരുടെ മുഴുവന്‍ ചികിത്സാ ചെലവും സര്‍ക്കാര്‍ വഹിക്കും. മരിച്ചവരുടെ കുടുംബാംഗങ്ങളെ സര്‍ക്കാരിന്റെ അനുശോചനം അറിയിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

തിരൂരങ്ങാടി ആശുപത്രിയിലെത്തി ചികിത്സയിലുള്ളവരെ സന്ദര്‍ശിച്ച മുഖ്യമന്ത്രി മരിച്ചവരുടെ വീടുകളിലും പോയി.താനൂരില്‍ യോഗം ചേര്‍ന്നാണ് നഷ്ടപരിഹാരം അടക്കമുള്ള കാര്യങ്ങള്‍ തീരുമാനിച്ചത്. ദുരന്തത്തില്‍ സര്‍ക്കാര്‍ എടുത്ത തീരുമാനങ്ങളോട് യോജിക്കുന്നതായി മുന്‍മന്ത്രിയും ലീഗ് നേതാവുമായ പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

SCROLL FOR NEXT