Bobby Deol, Shah Rukh Khan ഇൻസ്റ്റ​ഗ്രാം
Entertainment

'റീടേക്ക് എടുപ്പിച്ച് അവൻ എന്നെ കൊല്ലാക്കൊല ചെയ്തു'; ആര്യനെക്കുറിച്ച് ഷാരുഖിനോട് പരാതി പറഞ്ഞ് ബോബി

ഓരോ കഥാപാത്രത്തെ കുറിച്ചും ആഴത്തില്‍ അറിയുന്ന സംവിധായകനാണ് ആര്യന്‍ ഖാന്‍ എന്ന് ബോബി ഡിയോള്‍ കൂട്ടിച്ചേര്‍ത്തു.

സമകാലിക മലയാളം ഡെസ്ക്

ബോളിവുഡിൽ മാത്രമല്ല, തെന്നിന്ത്യയിലും തിളങ്ങി നിൽക്കുകയാണിപ്പോൾ നടൻ ബോബി ഡിയോൾ. ഷാരുഖാന്റെ മകൻ ആര്യൻ ഖാൻ സംവിധാനം ചെയ്യുന്ന ദ് ബാഡ്സ് ഓഫ് ബോളിവുഡ് എന്ന വെബ് സീരിസിൽ ഒരു പ്രധാന വേഷത്തിൽ ബോബി ഡിയോളും എത്തുന്നുണ്ട്. ഇന്നലെ മുംബൈയില്‍ വെച്ച് നടന്ന സീരിസിന്റെ പ്രിവ്യൂ ലോഞ്ച് താര നിബിഡമായിരുന്നു. ബോബി ഡിയോളും ചടങ്ങിൽ പങ്കെടുത്തിരുന്നു.

ബോബി ഡിയോളും ഷാരുഖ് ഖാനും തമ്മില്‍ വേദിയില്‍ വെച്ച് നടന്ന സംഭാഷണമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ്. ആര്യന്‍ ഖാന്റെ സംവിധാനത്തില്‍ അഭിനയിച്ചപ്പോള്‍ തനിക്ക് ഒരു പരാതി ഉണ്ടെന്ന് അദ്ദേഹം ഷാരുഖിനോട് പറഞ്ഞു.

തന്നെ മുഴുവനായും ഉപയോഗിച്ച സംവിധായകരില്‍ ഒരാളാണ് ആര്യന്‍ എന്നും തങ്ങളെ എല്ലാവരെയും മുഴുവനായി അദ്ദേഹം പിഴിഞ്ഞെടുത്തിട്ടുണ്ടെന്നും ബോബി ഡിയോള്‍ പറയുന്നു. വീണ്ടും വീണ്ടും ടേക്കുകള്‍ എടുക്കുന്നതില്‍ തനിക്ക് കുഴപ്പമില്ലെന്നും എന്നാല്‍ ആര്യന്‍ ടേക്കുകള്‍ എടുത്ത് തന്നെ കൊല്ലാക്കൊല ചെയ്തെന്നും ബോബി ഡിയോള്‍ ഷാരുഖിനോട് തമാശ രൂപത്തില്‍ പറഞ്ഞു.

ഓരോ കഥാപാത്രത്തെ കുറിച്ചും ആഴത്തില്‍ അറിയുന്ന സംവിധായകനാണ് ആര്യന്‍ ഖാന്‍ എന്ന് ബോബി ഡിയോള്‍ കൂട്ടിച്ചേര്‍ത്തു. ആര്യന്റെ സ്‌കില്‍ അതിശയിപ്പിക്കുന്നതാണെന്നും എത്ര വലിയ നടന്മാര്‍ ആയാലും ചെറിയ നടന്മാര്‍ ആയാലും അവരുടെയെല്ലാം മികച്ച പ്രകടനം പുറത്തെടുക്കാന്‍ ആര്യന് കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ ബോബിയുടെ വാക്കുകൾക്ക് മറുപടിയുമായി ഷാരുഖുമെത്തി. ഒരു ദിവസം രാത്രിയിൽ ബോബി എന്നെ ഫോൺ വിളിച്ചു. എന്നിട്ട് എന്നോട് വരാൻ പറഞ്ഞു. ഒരുപാട് ടേക്കുകൾ എടുക്കണമെന്ന് പറഞ്ഞതു കൊണ്ടാണ് എന്നോട് വരാൻ പറഞ്ഞത്. അന്ന് അദ്ദേഹത്തിന് എവിടെയോ പോകണമായിരുന്നു.- ഷാരുഖ് ഓർത്തെടുത്തു. സെപ്റ്റംബര്‍ 18ന് നെറ്റ്ഫ്ലിക്സിൽ സീരിസ് സ്ട്രീമിങ് ആരംഭിക്കും.

Cinema News: Bobby Deol complained to Shah Rukh when Aryan Khan demanded too many retakes.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അയ്യപ്പനെയും ശരണമന്ത്രത്തെയും അപമാനിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തില്‍ കേസ്

നീലലോഹിതദാസന്‍ നാടാരെ കുറ്റവിമുക്തമാക്കിയ ഹൈക്കോടതി വിധിക്കെതിരെ അപ്പീലുമായി പരാതിക്കാരി സുപ്രീം കോടതിയില്‍

യാത്രക്കാരുടെ ലഗേജിന് ട്രയിനിലും പരിധിയുണ്ട്, അധികമായാല്‍ പണം നല്‍കണം

പുതുവര്‍ഷ സമ്മാനം; രാജ്യത്തുടനീളം ജനുവരി ഒന്നുമുതല്‍ സിഎന്‍ജി, പിഎന്‍ജി വില കുറയും

ടോസ് ഇടാന്‍ പോലും ആയില്ല; മൂടല്‍ മഞ്ഞ് കാരണം നാലാം ടി20 ഉപേക്ഷിച്ചു

SCROLL FOR NEXT