ക്രിസന്‍ പെരേര/ഇന്‍സ്റ്റാഗ്രാം 
Entertainment

ട്രോഫിയില്‍ മയക്കുമരുന്നു വച്ച് കുടുക്കി; നടി ക്രിസന്‍ പെരേര ജയില്‍ മോചിതയായി

മയക്കുമരുന്നു കൈവശം വച്ചെന്ന കേസില്‍ ഷാര്‍ജയില്‍ അറസ്റ്റിലായ നടി ക്രിസന്‍ പെരേര ജയില്‍ മോചിതയായി. ക്രിസനെ ഇന്ത്യയിലേക്കു തിരിച്ചയക്കും

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: മയക്കുമരുന്നു കൈവശം വച്ചെന്ന കേസില്‍ ഷാര്‍ജയില്‍ അറസ്റ്റിലായ നടി ക്രിസന്‍ പെരേര ജയില്‍ മോചിതയായി. ക്രിസനെ ഇന്ത്യയിലേക്കു തിരിച്ചയക്കും.

ക്രിസന്‍ പെരേരയെ ഷാര്‍ജയില്‍ മയക്കുമരുന്നു കേസില്‍ കുടുക്കിയെന്ന് ആരോപിച്ച് മുംബൈ ക്രൈംബ്രാഞ്ച്‌ രണ്ടു പേരെ അറസ്റ്റ് ചെയ്തിരുന്നു. മയക്കുമരുന്നു നിറച്ച ട്രോഫി നല്‍കി പ്രതികള്‍ ക്രിസനെ ചതിക്കുകയായിരുന്നെന്നാണ് പൊലീസ് പറയുന്നത്. ഷാര്‍ജയിലെ ഒരാള്‍ക്കു കൈമാറണമെന്നു പറഞ്ഞാണ് ട്രോഫി നല്‍കിയത്. അന്തോണി പോള്‍ എന്നയാള്‍ ഹോളിവുഡ് സീരീസില്‍ അഭിനയിക്കാന്‍ അവസരമൊരുക്കാം എന്നു പറഞ്ഞ് ക്രിസനെ സമീപിക്കുകയായിരുന്നു. ഇതിന്റെ ഓഡിഷന് ആയാണ് നടിയെ ഷാര്‍ജയിലേക്കു വരുത്തിയത്.

സഡക് 2, ബട്‌ല ഹൗസ് തുടങ്ങിയ ഹിറ്റ് ചിത്രങ്ങളില്‍ ക്രിസന്‍ അഭിനയിച്ചിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പൊതുവിടങ്ങളില്‍ തണ്ണീര്‍പ്പന്തല്‍, സ്‌കൂളുകളില്‍ കൂള്‍ റൂഫ്, ട്രാഫിക് സിഗ്നലുകളുടെ സമയം കുറയ്ക്കണം; കൊടുംചൂടില്‍ അതീവ ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി

NMDC: ഡിപ്ലോമ യോഗ്യത, ജൂനിയർ എൻജിനീയർ തസ്തികയിൽ നിയമനം; ശമ്പളം 60,000 രൂപ വരെ, അവസാന തീയതി മെയ് 6

വൈഭവും തൂക്കും 'ഹെലികോപ്റ്റര്‍ ഷോട്ട്', 15കാരന്റെ 'ധോനി മോഡ്'! (വിഡിയോ)

ശുദ്ധി ചടങ്ങുകള്‍: മെയ് ഒന്നിനും രണ്ടിനും ഗുരുവായൂരില്‍ ദര്‍ശന നിയന്ത്രണം

'ഞങ്ങൾ സിറ്റുവേഷൻഷിപ്പിലാണ്; രാകുലിൽ നിന്ന് എനിക്ക് ഒന്നും ഒളിക്കാനില്ല'

SCROLL FOR NEXT