Rohit Saraf 
Entertainment

സൂപ്പർ ഹീറോയിന്‍ ചിത്രം; 'മഹാകാളി' യിൽ ബോളിവുഡ് താരം രോഹിത് സറഫ്

ഭൂമി ഷെട്ടിയാണ് ചിത്രത്തിലെ നായികയായി എത്തുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്

ഹനുമാൻ എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിലൂടെ പ്രശാന്ത് വർമ്മ സിനിമാറ്റിക് യൂണിവേഴ്‌സ് സൃഷ്‌ടിച്ച സംവിധായകൻ പ്രശാന്ത് വർമയുടെ രചനയിൽ ഒരുങ്ങുന്ന പുതിയ ചിത്രമായ "മഹാകാളി"യിലെ നിർണായക വേഷം ചെയ്യാൻ ബോളിവുഡ് താരം രോഹിത് സറഫ്. ചിത്രത്തിൽ ജോയിൻ ചെയ്ത താരം ഹൈദരാബാദിലെ ഒരു ഷെഡ്യൂൾ പൂർത്തിയാക്കുകയും ചെയ്തു. ഭൂമി ഷെട്ടിയാണ് ചിത്രത്തിലെ നായികയായി എത്തുന്നത്.

ഇന്ത്യൻ സിനിമയിലേക്ക് ഒരു വനിതാ സൂപ്പർ ഹീറോയെ അവതരിപ്പിക്കുന്ന ചിത്രം പ്രശാന്ത് വർമ്മ സിനിമാറ്റിക് യൂണിവേഴ്സിലെ മൂന്നാം ചിത്രമായി ആണ് ഒരുങ്ങുന്നത്. ചിത്രം സംവിധാനം ചെയ്യുന്നത് പൂജ അപർണ്ണ കൊല്ലുരുവാണ്. ആർകെഡി സ്റ്റുഡിയോയുടെ ബാനറിൽ റിവാസ് രമേശ് ദുഗ്ഗൽ നിർമ്മിക്കുന്ന ചിത്രം അവതരിപ്പിക്കുന്നത് ആർകെ ദുഗ്ഗൽ.

പ്രശാന്ത് വർമ്മയുടെ സിനിമാറ്റിക് യൂണിവേഴ്‌സിൻ്റെ ഭാഗമായ ഹനുമാൻ്റെ അടുത്ത അധ്യായം ആണ് മഹാകാളിയിലൂടെ അവതരിപ്പിക്കുന്നത്. രോഹിത് സറഫിൻ്റെ സാന്നിധ്യം ചിത്രത്തിന് ഉത്തരേന്ത്യൻ യുവപ്രേക്ഷകർക്കിടയിലും കൂടുതൽ ശ്രദ്ധ നൽകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ബോളിവുഡ് സൂപ്പർതാരമായ അക്ഷയ് ഖന്നയാണ് ചിത്രത്തിലെ മറ്റൊരു പ്രധാന വേഷം ചെയ്യുന്നത്. അത് കൊണ്ട് തന്നെ വമ്പൻ പാൻ ഇന്ത്യൻ റിലീസായി ചിത്രം ലക്ഷ്യമിടുന്നത്. നേരത്തെ പുറത്ത് വന്ന, ചിത്രത്തിലെ ഭൂമി ഷെട്ടി, അക്ഷയ് ഖന്ന എന്നിവരുടെ ഫസ്റ്റ് ലുക്കുകൾ ഏറെ ശ്രദ്ധ നേടിയിരുന്നു.

ചിത്രത്തിൻ്റെ ചിത്രീകരണം ഇപ്പൊൾ പുരോഗമിക്കുകയാണ്. ആത്മീയതയും പുരാണവും സമകാലിക പ്രശ്നങ്ങളുമായി സംയോജിപ്പിച്ച് കൊണ്ടാണ് "മഹാകാളി" ഒരുക്കുന്നത്. കാളി ദേവിയുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്ന ബംഗാളിന്റെ പശ്ചാത്തലത്തിലാണ് ഈ ചിത്രം ഒരുക്കുന്നത്. ഇന്ത്യൻ, വിദേശ ഭാഷകളിൽ ഐമാക്സ് ത്രീഡി ഫോർമാറ്റിലാകും ചിത്രം പുറത്തു വരിക.

രചന- പ്രശാന്ത് വർമ്മ, സംഗീതം- സ്മാരൻ സായ്, ക്രിയേറ്റീവ് ഡയറക്ടർ- സ്നേഹ സമീറ, തിരക്കഥാകൃത്ത്- സ്ക്രിപ്റ്റ്സ് വില്ലെ , പ്രൊഡക്ഷൻ ഡിസൈനർ- ശ്രീ നാഗേന്ദ്ര തംഗല, എക്സികുട്ടീവ് പ്രൊഡ്യൂസർ- വെങ്കട് കുമാർ ജെട്ടി, പബ്ലിസിറ്റി ഡിസൈനർ- അനന്ത് കാഞ്ചർല, പിആർഒ- ശബരി .

Bollywood actor Rohit Saraf roped in for Mahakali.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അക്‌വാന്‍ കര തൊടാന്‍ മണിക്കൂറുകള്‍ മാത്രം; 110 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ്; 69 ട്രെയിനുകള്‍ റദ്ദാക്കി; ഒഡീഷയില്‍ 3 ലക്ഷം പേരെ മാറ്റി പാര്‍പ്പിച്ചു

സിപിഎം പ്രവര്‍ത്തകന്‍റെ കൊലപാതകത്തിന് ശേഷം വിദേശത്തേക്ക് കടന്നു, 18 വര്‍ഷത്തിനുശേഷം പ്രതി പിടിയില്‍

അക്‌വാന്‍ ഇന്ന് കരതൊടും; രാജ്യത്തെ കോര്‍പറേറ്റുകളെ രൂക്ഷമായി വിമര്‍ശിച്ച് പ്രധാനമന്ത്രി; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

'ഇളവുകള്‍ നല്‍കിയിട്ടും ശമ്പളം കൂട്ടുന്നില്ല, തൊഴിലവസരം സൃഷ്ടിക്കുന്നില്ല'; കോര്‍പറേറ്റുകള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മോദി

നാലാം ക്ലാസില്‍ സ്‌കൂള്‍ വിട്ടു; യജുര്‍വേദം പഠിക്കാന്‍ ഗുരുകുലത്തിലേക്ക്; ഗോവിന്ദ് കൃഷ്ണന്‍ ഇന്ന് ഐഎസ്ആര്‍ഒയില്‍ ശാസ്ത്രജ്ഞന്‍; വൈറല്‍ കഥ