സഞ്ജയ് ദത്ത്/ഫയല്‍ ചിത്രം 
Entertainment

'ദൈവാനു​ഗ്രഹത്താൽ ഞാൻ സുഖമായിരിക്കുന്നു, ആ വാർത്ത അടിസ്ഥാനരഹിതം'; പ്രതികരിച്ച് സ‍ഞ്ജയ് ദത്ത്

ബോംബ് സ്ഫോടനം ചിത്രീകരിക്കുന്നതിനിടെ പരിക്കേറ്റു എന്നായിരുന്നു റിപ്പോർട്ടുകൾ

Author : സമകാലിക മലയാളം ഡെസ്ക്

ന്നഡ‍ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ ബോളിവുഡ് നടൻ സഞ്ജയ് ദത്തിന് പരിക്കേറ്റു എന്ന് വാർത്തകൾ വന്നിരുന്നു. ബോംബ് സ്ഫോടനം ചിത്രീകരിക്കുന്നതിനിടെ പരിക്കേറ്റു എന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ ഇതിനെതിരം താരം തന്നെ രം​ഗത്തെത്തിയിരിക്കുകയാണ്. വാർത്തകൾ അടിസ്ഥാന രഹിതമാണെന്ന് സഞ്ജയ് ദത്ത് ട്വിറ്ററിൽ കുറിച്ചു. 

എനിക്ക് പരിക്കേറ്റതായി വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ അത് അടിസ്ഥാനരഹിതമാണ്. ദൈവത്തിന്റെ അനുഗ്രഹത്താല്‍ ഞാന്‍ സുഖമായും ആരോഗ്യത്തോടെയുമിരിക്കുന്നു. കെഡി സിനിമയുടെ ഷൂട്ടിങ്ങിലാണ് ഞാന്‍. എന്റെ രംഗങ്ങള്‍ ചിത്രീകരിക്കുമ്പോള്‍ ടീം വളരെ അധികം ശ്രദ്ധിക്കുന്നുണ്ട്. നിങ്ങളുടെ ആശങ്കകള്‍ക്കും അന്വേഷണത്തിനും നന്ദി.- സഞ്ജയ് ദത്ത് ട്വീറ്റ് ചെയ്തു. 

കെഡി സിനിമയുടെ ചിത്രീകരണത്തിനിടെ താരത്തിന് പരിക്കേറ്റു എന്നായിരുന്നു റിപ്പോർട്ടുകൾ. കെജിഎഫ് 2നു ശേഷം സഞ്ജയ് ദത്ത് അഭിനയിക്കുന്ന കന്നഡ ചിത്രമാണ് ഇത്. പ്രേം സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ധ്രുവ സര്‍ജയാണ് നായകന്‍. വില്ലന്‍ വേഷത്തിലാണ് സഞ്ജയ് ദത്ത് എത്തുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

ഒറ്റദിവസം കൊണ്ട് സ്‌പെയിനില്‍ എത്തിയത് 60,000 അഭയാര്‍ഥികള്‍; വന്‍ രാഷ്ട്രീയ വിവാദം; 57 മരണം, ഭൂരിഭാഗം പേരും മടങ്ങി

ആരാണ് 'അസ്മിത ഡേ'? ഇന്ത്യക്ക് ആദ്യമായി കോമൺവെൽത്ത് ​ഗെയിംസ് ജൂഡോ സ്വർണം സമ്മാനിച്ച് പൊലീസുകാരി​!

വാണിജ്യ എല്‍പിജി സിലിണ്ടറുകള്‍ക്ക് വില കുറച്ചു, തുടര്‍ച്ചയായ രണ്ടാം തവണ

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്; പവന് 280 രൂപ കുറഞ്ഞു