ഷാറൂഖ് ഖാന്‍ 
Entertainment

"ഷാറൂഖ് ഖാനുവേണ്ടി എന്തും ചെയ്യും"; പണം വാങ്ങാതെ ടിക്കറ്റ്, ഈജിപ്തില്‍ നിന്നുള്ള ആരാധകന്‍ ചെയ്ത സഹായം, കുറിപ്പ് 

ഒരു ഈജിപ്ഷ്യല്‍ ട്രാവല്‍ ഏജന്റാണ് അശ്വിനിയുടെ സഹായത്തിനെത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്

ജിപ്ത് സ്വദേശിയായ ഒരു ഷാറൂഖ് ഖാന്‍ ആരാധകന്‍ തനിക്ക് ചെയ്തുതന്ന സഹായത്തെക്കുറിച്ച് വിവരിച്ചിരിക്കുകയാണ് സര്‍വകലാശാല പ്രൊഫസറായ അശ്വിനി ദേശ്പാണ്ഡെ. ഒരു ഈജിപ്ഷ്യല്‍ ട്രാവല്‍ ഏജന്റാണ് അശ്വിനിയുടെ സഹായത്തിനെത്തിയത്. ഈ സംഭവമാണ് തന്റെ ട്വിറ്റര്‍ പേജില്‍ പ്രൊഫസര്‍ വിവരിച്ചിരിക്കുന്നത്. 

"ഈജിപ്തിലുള്ള ട്രാവല്‍ ഏജന്റിന് പണം അടയ്ക്കാന്‍ ബുദ്ധിമുട്ട് നേരിടുകയായിരുന്നു. അപ്പോഴാണ് ഷാറുഖ് ഖാന്‍ ആരാധകനായ ആ മനുഷ്യല്‍ എനിക്കുള്ള ടിക്കറ്റ് ബുക്ക് ചെയ്യാമെന്നും പണം പിന്നീട് നല്‍കിയാല്‍ മതിയെന്നും പറഞ്ഞത്", സാഹചര്യത്തെക്കുറിച്ച് അശ്വിനി വിവരിച്ചു. "നിങ്ങള്‍ എസ്ആര്‍കെയും രാജ്യത്തുനിന്നല്ലേ, എനിക്ക് നിങ്ങളെ വിശ്വാസമാണ്. ഞാന്‍ ടിക്കറ്റ് ബുക്ക് ചെയ്യാം. നിങ്ങള്‍ എനിക്ക് പിന്നീട് പണം നല്‍കിയാല്‍ മതി. മറ്റ് രാജ്യക്കാരായിരുന്നെങ്കില്‍ ഞാന്‍ ഇങ്ങനെയൊന്നും ചെയ്യില്ലായിരുന്നു. പക്ഷെ എസ്ആര്‍കെയ്ക്ക് വേണ്ടി എന്നും ചെയ്യും", എന്നാണ് അയാള്‍ പറഞ്ഞത്. 

അശ്വിനിയുടെ ട്വീറ്റ് ഷാറൂഖിന്റെ ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു. ഈജിപ്തിലൂടെ കറങ്ങിനടക്കുമ്പോള്‍ ഇന്ത്യന്‍ ആണോ എന്ന ആദ്യ ചോദ്യത്തിന് പിന്നാലെ കേള്‍ക്കുന്ന രണ്ട് പേരുകള്‍ അമിതാഭ് ബച്ചന്റെയും ഷാറൂഖ് ഖാന്റെയും ആണെന്ന് പറയുകയാണ് ഇവര്‍.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തെരുവുനായ്ക്കളെ പുനരധിവാസ കേന്ദ്രങ്ങളിലേക്ക് മാറ്റണമെന്ന ഉത്തരവ് പിൻവലിക്കില്ലെന്ന് സുപ്രീം കോടതി; ഹൈക്കോടതികൾക്ക് നേരിട്ടുള്ള നിരീക്ഷണ ചുമതല

പെന്‍ഷനാവുന്നവര്‍ക്ക് ഇനി ടെന്‍ഷന്‍ വേണ്ട!, വരുമാനം കൂട്ടാം; എന്‍പിഎസില്‍ പുതിയ ഇന്‍കം സ്‌കീം, വിശദാംശങ്ങള്‍

'അനിയനെ ഭാര്യ തല്ലി, അവള്‍ കുഞ്ഞുമായി പോയ അന്ന് അവന്‍ ആത്മഹത്യ ചെയ്തു; രവിയെ എനിക്ക് മനസിലാകും'; പിന്തുണച്ച് റീഹാന

അപ്പനിൽ നിന്ന് മക്കൾക്ക് കിട്ടുന്ന 5 സ്വഭാവ സവിശേഷതകൾ

മാനേജർ തസ്തികയിൽ നിരവധി ഒഴിവുകൾ; ബിരുദം മുതൽ യോഗ്യത, രണ്ട് ലക്ഷം വരെ ശമ്പളം, ഹിന്ദുസ്ഥാൻ കോപ്പർ ലിമിറ്റഡിൽ അവസരം

SCROLL FOR NEXT