തപ്‌സി പന്നു/ ഇൻസ്റ്റ​ഗ്രാം 
Entertainment

എന്നാണ് വിവാഹം? 'ഞാൻ ഇതുവരെ ​ഗർഭിണിയായിട്ടില്ല' എന്ന് ആരാധകന്തപ്‌സിയുടെ മറുപടി

ജോലിയെക്കാൾ കൂടുതൽ അവധിയാണ് ആഘോഷിക്കുന്നതെന്ന് താരം 

സമകാലിക മലയാളം ഡെസ്ക്

രാധകരുടെ ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞ് ബോളുവുഡ് താരം തപ്‌സി പന്നു. സോഷ്യൽമീഡിയയിൽ നിന്നും കുറച്ചു ദിവസം ഇടവേളയെടുത്ത താരം കഴിഞ്ഞ ദിവസമാണ് ഇൻസ്റ്റ​ഗ്രാമിൽ 'ആസ്‌ക് മീ എനിതിങ് 'എന്ന സെഷൻ ചെയ്‌തത്. വിവാഹമടക്കമുള്ള സ്വകാര്യ കാര്യങ്ങൾ ആരാധകർ സെഷനിൽ ചോദിച്ചു. അതിൽ താരം പറഞ്ഞ മറുപടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലടക്കം വൈറലാകുന്നത്.

എന്നാണ് വിവാഹം എന്നായിരുന്നു ആരു ആരാധകന്റെ ചോദ്യം. 'ഞാൻ ഇതുവരെ ​ഗർഭിണിയായിട്ടില്ല, അതുകൊണ്ട് ഉടനെ ഉണ്ടാവില്ല, ആകുമ്പോൾ എല്ലാവരെയും അറിയിക്കുന്നതായിരിക്കും' -എന്ന് ചിരിച്ചുകൊണ്ട് താരം പറഞ്ഞു.  ബാഡ്മിന്റൺ താരവും പരിശീലകനുമായ മത്യാസ് ബോയുമായി 
താരം പ്രണയത്തിലാണെന്നും ഇരുവരും ലിവിം​ഗ് റിലേഷനിലാണെന്നും വാർത്തകൾ പ്രചരിക്കുന്നുണ്ട്. തപ്‌സിയുമൊത്തുള്ള ചിത്രങ്ങൾ മത്യാസ് സമൂഹമാധ്യമങ്ങിൽ പങ്കുവെക്കാറുണ്ട്. 

യാത്രകൾ ചെയ്യാനാണ് ഏറെ താൽപര്യമെന്നും താൻ ജോലി ചെയ്യുന്നതിനെക്കാൾ കൂടുതൽ അവധിയാണ് ആഘോഷിക്കുന്നതെന്നും ആരാധകരുമായി സംവദിക്കുന്ന സമയത്ത് താരം തന്നെ പറയുന്നുണ്ട്. തന്റെ അടുത്ത യാത്ര ക്രാബി ദ്വീപിലേക്കാണെന്നും തപ്സി പറഞ്ഞു. ഷാറൂഖ് ഖാൻ ചിത്രം ഡങ്കിൽ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്. ഡിസംബറിലാണ് ചിത്രത്തിന്റെ റിലീസ്. നിലവിൽ താരം തമിഴ് ചിത്രം അയലന്റെ ഷൂട്ടിങ്ങിലാണ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 11,000 കോടി, കണക്ക് ഇങ്ങനെ

ഇ ശ്രീധരനു പോലും നിരാശ; ബജറ്റ് കേരളത്തോടുള്ള യുദ്ധ പ്രഖ്യാപനമെന്ന് എംവി ഗോവിന്ദന്‍

'കേരളത്തിന് ആമയും തേങ്ങയും മാത്രം'; കേന്ദ്ര ബജറ്റിനെ പരിഹസിച്ച് ജോണ്‍ ബ്രിട്ടാസ്

കിട്ടിയത് ധാതു ഇടനാഴിയും കടലാമ സംരക്ഷണകേന്ദ്രവും; കേന്ദ്ര ബജറ്റിൽ കേരളത്തിന് നിരാശ

'മാർവൽ സിനിമകളും അങ്ങനെയല്ലേ; 'ധുരന്ധർ' മുന്നോട്ട് വയ്ക്കുന്ന ചില പ്രത്യയശാസ്ത്രങ്ങളോട് വിയോജിപ്പുണ്ട്'

SCROLL FOR NEXT