ഗണേഷ് ആചാര്യ 
Entertainment

നൃത്തസംവിധായകൻ ഗണേഷ് ആചാര്യയ്‌ക്കെതിരേ ലൈംഗികാതിക്രമ പരാതി; അശ്ലീല വിഡിയോ കാണാൻ നിർബന്ധിച്ചെന്നും യുവതി 

മുപ്പത്തി മൂന്നുകാരിയായ സഹപ്രവർത്തകയാണ് പരാതി നൽകിയത്

സമകാലിക മലയാളം ഡെസ്ക്

മുംബൈ: പ്രമുഖ നൃത്തസംവിധായകൻ ഗണേഷ് ആചാര്യയ്‌ക്കെതിരേ ലൈംഗികാതിക്രമ പരാതിയിൽ കുറ്റപത്രം സമർപ്പിച്ചു. മുപ്പത്തി മൂന്നുകാരിയായ സഹപ്രവർത്തകയാണ് പരാതി നൽകിയത്. മഹാരാഷ്ട്ര വനിതാ കമ്മീഷനിലും യുവതി പരാതി നൽകിയിരുന്നു. 

2020 ‌ജനുവരിയിലാണ് യുവതി ഗണേഷ് ആചാര്യയ്‌ക്കെതിരേ ആരോപണവുമായി രം​ഗത്തെത്തിയത്. നൃത്ത രം​ഗത്ത് വിജയിക്കണമെങ്കിൽ താനുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടണമെന്ന് ഗണേഷ് ആവശ്യപ്പെട്ടെന്നും വിസമ്മതിച്ചതിന്റെ ഫലമായി ഇന്ത്യൻ ഫിലിം ആൻഡ് ടെലിവിഷൻ കൊറിയോഗ്രാഫേഴ്‌സ് അസോസിയേഷനിൽ നിന്നും അം​ഗത്വം നഷ്ടപ്പെട്ടെന്നും യുവതി പരാതിയിൽ പറയുന്നു. ഇതു കൂടാതെ അശ്ലീല വിഡിയോകൾ കാണാൻ നിർബന്ധിച്ചെന്നും യുവതി ആരോപിച്ചു. മുംബൈ ഓഷിവാര പൊലീസാണ് കേസിൽ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത് . 

ഗണേഷ് ആചാര്യയ്ക്ക് എതിരെ ഇന്ത്യൻ ശിക്ഷാനിയമത്തിലെ 354-എ, 354-സി, 354-ഡി, 509, 323, 504, 34 തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. മെട്രോപോളിറ്റൻ മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. കേസിൽ ഗണേഷിന്റെ അസിസ്റ്റന്റിനെയും പ്രതിചേർത്തിട്ടുണ്ട്. ഇതാദ്യമായല്ല ഗണേഷ് ആചാര്യക്കെതിരെ പീഡനപരാതി ഉയരുന്നത്. നാനാ പടേക്കറിനൊപ്പം ഗണേഷ് ആചാര്യയ്‌ക്കെതിരെ നടി തനുശ്രീ ദത്ത പരാതി നൽകിയിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല

ഇങ്ങോട്ട് ആരും വരണ്ട; വിവാദങ്ങൾക്ക് പിന്നാലെ മാധ്യമ പ്രവർത്തകർക്ക് വിലക്കുമായി ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്

എയിംസ് മോഡലില്‍ മൂന്ന് ആയുര്‍വേദ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍; നിംഹാന്‍സ് കേന്ദ്രം വടക്കേ ഇന്ത്യയിലും

കാമുകി ജീവനൊടുക്കി, പിന്നാലെ കോവളത്ത് പൊലീസ് ഓഫിസര്‍ മരിച്ച നിലയില്‍

ചമ്മന്തിപ്പൊടി ദീർഘകാലം കേടാകാതെ സൂക്ഷിക്കാം, ചില ടിപ്സ്

SCROLL FOR NEXT