വിഡിയോ സ്ക്രീൻഷോട്ട് 
Entertainment

നിറവയറിൽ ​ഗായികയുടെ കിടിലൻ വർക്കൗട്ട്, ​ഗർഭകാലത്ത് അഭ്യാസം വേണ്ടെന്ന് വിമർശനം; വിഡിയോ 

നിറവയറുമായി വർക്കൗട്ട് ചെയ്യുന്ന വിഡിയോ  പങ്കുവച്ചിരിക്കുകയാണ് ബോളിവുഡ് ഗായിക നീതി മോഹൻ

Author : സമകാലിക മലയാളം ഡെസ്ക്

​ഗർഭകാലത്ത് വ്യായാമത്തിന് നൽകുന്ന പ്രാധാന്യം ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് ബോളിവുഡ് ഗായിക നീതി മോഹൻ. നിറവയറുമായി വർക്കൗട്ട് ചെയ്യുന്ന വിഡിയോയാണ് നീതി സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. പരിശീലകന്റെ മേൽനോട്ടത്തിലായിരുന്നു വർക്കൗട്ടുകൾ. 

വളരെ ബുദ്ധിമുട്ടേറിയ വർക്കൗട്ടുകളാണെങ്കിലും കരുതലോടെയും കൃത്യതയോടെയും നീതി ചെയ്യുന്നത് കണ്ട് അഭിനന്ദിക്കുകയാണ് ആരാധകർ. നീതിയുടെ സഹോദരിയും നർത്തകിയുമായ ശക്തി മോഹൻ ഉൾപ്പെടെയുള്ള പ്രമുഖർ പ്രശംസിച്ചിട്ടുണ്ട്. ഇത്തരം വിഡിയോകൾ ഏറെ പ്രചോദനം നൽകുന്നവയാണെന്നാണ് കമന്റ് ബോക്സിലെ വാക്കുകൾ. അതേസമയം ഗർഭകാലത്ത് ഇത്തരം സാഹസികത കാണിക്കരുത് എന്ന അഭിപ്രായക്കാരും ഇക്കൂട്ടത്തിലുണ്ട്. ഗായികയ്ക്കെതിരെ പരോക്ഷ വിമർശനം ഉന്നയിച്ചാണ് ഇത്തരക്കാർ കമന്റ് കുറിച്ചിരിക്കുന്നത്. 

നടൻ നിഹാർ പാണ്ഡ്യ ആണ് നീതി മോഹന്റെ ഭർത്താവ്. 2019 ഫെബ്രുവരിയിലാണ് ഇരുവരും വിവാഹിതരായത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരെ വിശ്വസിക്കൂ'; തൃണമൂലിന് തിരിച്ചടി; ഹര്‍ജി സുപ്രീം കോടതി തള്ളി

വാഷിങ് മെഷീനിന്റെ ആയുസ്സ് കൂട്ടണോ? എങ്കിൽ ഇവ ഒരിക്കലും മെഷീനിൽ ഇടരുത്

സ്വര്‍ണവിലയില്‍ വര്‍ധന; പവന് 240 രൂപ കൂടി

വൈഭവിനെ പുറത്താക്കാന്‍ എന്താണ് മാര്‍ഗം? വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസത്തിന്റെ മറുപടി

പൊതുസ്ഥലത്തെ നിസ്കാരം അവകാശമല്ല; എല്ലാവര്‍ക്കും തുല്യ അവകാശമെന്ന് അലഹബാദ് ഹൈക്കോടതി

SCROLL FOR NEXT