Entertainment

ബോയ്ഫ്രണ്ട് ജീൻസും ക്രോഷെ ടോപ്പും, അമ്പരപ്പിച്ച് പൂർണിമ; മകളെപ്പോലെയെന്ന് ആരാധകർ

അമ്മ ധരിച്ചിരിക്കുന്നത് തന്റെ ജീൻസാണെന്നും പ്രാർത്ഥന കമന്റ് ചെയ്തു

Author : സമകാലിക മലയാളം ഡെസ്ക്

ൻസ്റ്റ​ഗ്രാം ഫീഡിൽ ഈ ചിത്രം കണ്ടാൽ നിങ്ങൾ ആദ്യം ചിന്തിക്കുക പ്രാർത്ഥന ഇന്ദ്രജിത്താണെന്നാവും. എന്നാൽ ചിത്രത്തിലെ ആളെ തിരിച്ചറിഞ്ഞാൽ നിങ്ങളൊന്ന് അമ്പരക്കും. ഈ പ്രായത്തിലും ഇത്ര സൗന്ദര്യമോ!. ട്രെന്റി ലുക്കിൽ എത്തി സോഷ്യൽ മീഡിയയെ ഞെട്ടിച്ചിരിക്കുകയാണ് പൂർണിമ ഇന്ദ്രജിത്ത്. താരം പങ്കുവെച്ച പുതിയ ചിത്രമാണ് വൈറലാവുന്നത്. 

വെള്ള സ്ലീവ്ലസ് ക്രോഷെ സ്കിൻസ്യൂട്ടും ബോയ്ഫ്രണ്ട് ജീൻസും ധരിച്ച് ​ഗ്ലാമറസ് ലുക്കിലാണ് താരം. വീക്കെൻഡ് സെൽഫി എന്ന അടിക്കുറിപ്പിൽ ലിഫ്റ്റിൽ നിന്നുള്ള മിറർ സെൽഫിയാണ് പങ്കുവെച്ചിരിക്കുന്നത്. എന്തായാലും ആരാധകരുടെ മനം കവരുകയാണ് ചിത്രം. 

മകൾ പ്രാർത്ഥനയെപ്പോലെയുണ്ടെന്നായിരുന്നു ഭൂരിഭാ​ഗം പേരുടേയും കമന്റ്. പൂർണിമയുടെ സൗന്ദര്യത്തെ പുകഴ്ത്തിക്കൊണ്ടും നിരവധി കമന്റുകളും വരുന്നുണ്ട്. അതിനിടെ രസകരമായ കമന്റുമായി മകൾ പ്രാർത്ഥനയും എത്തി. എനിക്ക് ഹോട്ട് മമ്മയുണ്ടെന്നാണ് പ്രാർത്ഥന കുറിച്ചത്. അമ്മ ധരിച്ചിരിക്കുന്നത് തന്റെ ജീൻസാണെന്നും താരപുത്രി കമന്റ് ചെയ്തു. ജീൻസ് ഇപ്പോൾ എന്റേതാണ് എന്നായിരുന്നു പൂർണിമയുടെ മറുപടി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇടുക്കിയിലും ഷിഗെല്ല; രണ്ടു വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

SCROLL FOR NEXT