മലയാള സിനിമയ്ക്ക് അഭിമാനമായി മാറിയിരിക്കുകയാണ് മമ്മൂട്ടി ചിത്രം 'ഭ്രമയുഗം'. രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ചിത്രം ഓസ്കർ അക്കാദമി മ്യൂസിയത്തിൽ പ്രദർശിപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രി 7.30ക്കായിരുന്നു സിനിമയുടെ സ്ക്രീനിങ്. ഇപ്പോൾ വേദിയിൽ നടന്ന സ്പീച്ചിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്. ഭ്രമയുഗത്തെ പറ്റി പറയുമ്പോള്‍ 'മോളിവുഡ് ലെജന്‍റ്' എന്നാണ് മമ്മൂട്ടിയെ വിശേഷിപ്പിച്ചത്.
കരഘോഷത്തോടെയായിരുന്നു മമ്മൂട്ടിയെ പറ്റിയുള്ള പരാമര്‍ശത്തെ വേദി സ്വീകരിച്ചത്. സംവിധായകന്‍ രാഹുല്‍ സദാശിവന്‍റെയും നടന്‍ അര്‍ജുന്‍ അശോകന്‍റെയും പേരുകളും അവതാരക പരാമര്‍ശിച്ചിരുന്നു. അക്കാദമി മ്യൂസിയത്തില്‍ ചിത്രം പ്രദര്‍ശിപ്പിക്കുന്നതിന്‍റെയും മമ്മൂട്ടിയുടെ ഇന്‍ട്രോ സീനും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
അക്കാദമി മ്യൂസിയത്തിന്റെ ‘Where the Forest Meets the Sea’ എന്ന ചലച്ചിത്ര വിഭാഗത്തിലാണ് ചിത്രം പ്രദര്‍ശിപ്പിച്ചത്. ഓസ്കർ അക്കാദമിയുടെ പ്രത്യേക സ്ക്രീനിങ് പ്രോഗ്രാമിന്റെ ഭാഗമായാണ് ഭ്രമയുഗം ഉള്‍പ്പെടെയുള്ള ചിത്രങ്ങള്‍ ആഗോള സിനിമാ പ്രേമികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നത്. ലോകമെമ്പാടുള്ള നാടോടിക്കഥകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നിർമിച്ചിരിക്കുന്ന വിവിധ ചിത്രങ്ങളാണ് ഈ പരമ്പരയിൽ പ്രദർശിപ്പിക്കുന്നത്.
മിഡ്സമ്മർ (2019), ഹാക്സൻ (1922), ലാ ല്ലോറോണ (2019), ദ് വിച്ച് (2015), വിയ് (1967), യു വോണ്ട് ബി എലോൺ (2022), അണ്ടർ ദ് ഷാഡോ (2016), ദ് വിക്കർ മാൻ (1973), ഹിസ് ഹൗസ് (2020), ഒനിബാബ (1965) എന്നിവയാണ് ഈ പരമ്പരയിൽ പ്രദർശിപ്പിക്കപ്പെടുന്ന മറ്റു ചിത്രങ്ങൾ. സിദ്ധാര്‍ഥ് ഭരതന്‍, അമല്‍ഡാ ദാസ്, മണികണ്ഠന്‍ ആചാരി തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തിയിരുന്നു.
അതേസമയം പാട്രിയറ്റ്, പദയാത്ര എന്നീ ചിത്രങ്ങളാണ് മമ്മൂട്ടിയുടേതായി പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രങ്ങൾ. ഏപ്രിൽ 23 നാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്. പദയാത്രയുടെ ചിത്രീകരണം ഇപ്പോൾ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates