പാട്ടു പാടി നേടിയ പ്രശസ്തിയെക്കാള്‍ വിവാദങ്ങളിലകപ്പെട്ടു കുപ്രസിദ്ധി നേടിയ സെലിബ്രിറ്റിയാണ് ഗായിക ബ്രിട്‌നി സ്പിയേഴ്‌സ്. കഴിഞ്ഞ ദിവസം താമസിച്ചിരുന്ന ഹോട്ടലില്‍ നിന്ന് അര്‍ധനഗ്‌നയായി പുറത്തുവരുന്ന ഗായികയുടെ ചിത്രമാണ് ഏറ്റവും പുതിയ വിവാദത്തിന് വഴി വച്ചിരിക്കുന്നത്. തലയിണയും ബ്ലാങ്കറ്റും ഉപയോഗിച്ച് ശരീരം മറച്ച് ചെരുപ്പ് പോലും ധരിക്കാതെ ഗായിക നടക്കുന്ന ചിത്രം വളരെ വേഗമാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്.
കാമുകന്‍ പോള്‍ റിച്ചാര്‍ഡ് സോളിസുമായുണ്ടായ വഴക്കിനെത്തുടര്‍ന്നാണ് ബ്രിട്‌നി ഹോട്ടല്‍ മുറിയില്‍ നിന്നും ഇറങ്ങിപ്പോയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗായിക മെഡിക്കല്‍ സേവനം തേടിയെന്നും അഭ്യൂഹങ്ങള്‍ പരന്നു. എന്നാല്‍ ചര്‍ച്ചകള്‍ അതിരുവിട്ടപ്പോള്‍ ബ്രിട്‌നി തന്നെ വെളിപ്പെടുത്തലുമായി രംഗത്തെത്തുകയായിരുന്നു. ഇപ്പോള്‍ പ്രചരിക്കുന്ന വാര്‍ത്ത വ്യാജമാണെന്നാണ് ബ്രിട്‌നി പ്രതികരിച്ചത്.
ഇപ്പോള്‍ പ്രചരിക്കുന്ന വാര്‍ത്ത വാസ്തവവിരുദ്ധമാണ്. ഓരോ ദിവസം പിന്നിടുന്തോറും ഒരു വ്യക്തി എന്ന നിലയില്‍ ഞാന്‍ കൂടുതല്‍ കരുത്താര്‍ജിക്കുകയാണ്. സത്യം എല്ലായ്പ്പോഴും അപ്രിയമാണ്. ആര്‍ക്കെങ്കിലും നുണ പറയാന്‍ എന്നെ പഠിപ്പിക്കാമോ ? ആര്‍ത്തവകാലത്ത് സ്വയം നിയന്ത്രിക്കാന്‍ കഴിയാത്ത ഒരു സാധാരണ പെണ്‍കുട്ടിയാണ് ഞാന്‍. കഴിഞ്ഞ ദിവസം എന്റെ കാലിന്റെ കുഴ തെറ്റി. തുടര്‍ന്ന് മെഡിക്കല്‍ സംഘം എന്നെ കാണാന്‍ എത്തിയെങ്കിലും നിയമവിരുദ്ധമായി അവര്‍ വന്നതിനാല്‍ എനിക്കതൊരു ബുദ്ധിമുട്ട് പോലെ തോന്നി. അതുകൊണ്ട് ഞാന്‍ അവിടെ നിന്നും പിന്‍വാങ്ങുകയായിരുന്നുവെന്നാണ് ബിട്‌നി പറയുന്നത്. സമൂഹമാധ്യമങ്ങളിലാണ് ബ്രിട്‌നിയുടെ കുറിപ്പ്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
13 വര്‍ഷം പിതാവിന്റെ രക്ഷാകര്‍തൃത്വത്തിലായിരുന്നു ഗായിക ബ്രിട്‌നി സ്പിയേഴ്‌സ്. പിതാവ് ജാമി സ്പിയേഴ്‌സ് ആയിരുന്നു ഗായികയുടെ സ്വത്തുക്കള്‍ കൈകാര്യം ചെയ്തിരുന്നത്. വലിയ നിയമപോരാട്ടത്തിനു ശേഷം 2021ല്‍ ബ്രിട്‌നി പിതാവിന്റെ നിയന്ത്രണത്തില്‍ നിന്ന് മോചിതയായി. ഗായികയെ സ്വതന്ത്രയാക്കണമെന്നാവശ്യപ്പെട്ട് ആരാധകരുള്‍പ്പെടെ നിരവധി പേര്‍ സമരം ചെയ്യുകയും ചെയ്തിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates