ഫോട്ടോ: ഇൻസ്റ്റ​ഗ്രാം 
Entertainment

കയ്യില്‍ വിവാഹ സര്‍ട്ടിഫിക്കറ്റ്, ബിടിഎസ് താരത്തെ പിന്തുടര്‍ന്ന് ശല്യം ചെയ്ത യുവതി അറസ്റ്റില്‍

ബിടിഎസ് താരത്തിന് പിന്നാലെ കൂടിയ സ്ത്രീ അറസ്റ്റിലായെന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്

സമകാലിക മലയാളം ഡെസ്ക്

ലോകമെമ്പാടും ആരാധകരുള്ള സംഗീത ബ്രാന്‍ഡാണ് ബിടിഎസ്. ഇവരുടെ പേരില്‍ ആരാധകരുടെ വലിയ ആര്‍മി തന്നെയുണ്ട്. ഇപ്പോള്‍ ബിടിഎസ് താരത്തിന് പിന്നാലെ കൂടിയ സ്ത്രീ അറസ്റ്റിലായെന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. 

ബിടിഎസ് അംഗമായ വി എന്ന കിം തെഹ്യുങ്ങിനെയാണ് ഒരു സ്ത്രീ പിന്തുടര്‍ന്നത്. വിവാഹ സര്‍ട്ടിഫിക്കറ്റുമായാണ് യുവതി എത്തിയത്. വിയുടെ വസതിയിലേക്കും യുവതി എത്തി. ഇതോടെയാണ് അറസ്റ്റിലായത് എന്നാണ് കൊറിയന്‍ മീഡിയ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

വിയെ പിന്തുടര്‍ന്നാണ് യുവതി താരത്തിന്റെ വസതിയില്‍ വരെ എത്തിയത്. താരത്തിനോട് സംസാരിക്കണം എന്നായിരുന്നു ആവശ്യം. പിന്നാലെ വിവാഹ സര്‍ട്ടിഫിക്കറ്റ് താരത്തിന് നല്‍കുകയായിരുന്നു. ഇതിനു മുന്‍പും യുവതി വിയെ പിന്തുടര്‍ന്നിട്ടുണ്ട്. ആര്‍ട്ടിസ്റ്റിന്റെ വ്യക്തി ജീവിതത്തിലേക്ക് കടന്നു കയറുന്ന തരത്തിലുള്ള കുറ്റകൃത്യങ്ങള്‍ ക്ഷമിക്കില്ലെന്ന് ബിടിഎസിന്റെ ഏജന്‍സി ബിഗിറ്റ് എന്റര്‍ടെയ്ന്‍മെന്റ് പറഞ്ഞു. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍, തീരുമാനം ഹൈക്കമാന്‍ഡിന് ?; ബാക്കി സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിക്കും

മുഖം തിളങ്ങാൻ ഈ 3 ആയുർവേദ എണ്ണകൾ മതി

'മതി ഇവിടെ വച്ച് നിർത്തിക്കോ, നടിമാർ നിങ്ങളുടെ സ്വത്തല്ല'; എഐഎഡിഎംകെ നേതാവിനെതിരെ ഖുശ്ബു

യുഎഇയിലും ഖത്തറിലും ഈദ് ഗാഹുകൾ ഒഴിവാക്കി, പെരുന്നാൾ നമസ്കാരം പള്ളികളിൽ മാത്രം

'ഇന്നലത്തെ മഴയിൽ പൊട്ടിമുളച്ച തകരയല്ല'; ലീഗ് സ്ഥാനാർത്ഥി പട്ടികയിൽ അതൃപ്തിയുമായി നൂർബിന റഷീദ്

SCROLL FOR NEXT