ദുൽഖർ സൽമാൻ/ ഫേയ്സ്ബുക്ക് 
Entertainment

ബോളിവുഡ് ത്രില്ലറിൽ നായകനാവാൻ ദുൽഖർ സൽമാൻ, ഒപ്പം പൂജ ഭട്ടും സണ്ണി ഡിയോളും

ആര്‍ ബാല്‍കി സംവിധാനം ചെയ്യുന്ന ത്രില്ലർ സിനിമയിലാണ് താരം പ്രധാന വേഷത്തിലെത്തുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

തെന്നിന്ത്യയിലും ബോളിവുഡിലും ഒരുപോലെ നിറഞ്ഞു നിൽക്കുകയാണ് നടൻ ദുൽഖർ സൽമാൻ. ഇപ്പോൾ ഇതാ തന്റെ മൂന്നാമത്തെ ബോളിവുഡ് ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ് താരം. ആര്‍ ബാല്‍കി സംവിധാനം ചെയ്യുന്ന ത്രില്ലർ സിനിമയിലാണ് താരം പ്രധാന വേഷത്തിലെത്തുന്നത്. 

പൂജ ഭട്ട്, സണ്ണി ഡിയോള്‍, ശ്രേയ ധന്വന്തരി എന്നിവരുമാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. സോഷ്യൽ മീഡിയയിലൂടെ ദുൽഖർ തന്നെയാണ് സന്തോഷം പങ്കുവെച്ചത്. 2022 തുടക്കത്തിൽ തിയറ്ററിലൂടെയാണ് ചിത്രം റിലീസിനെത്തുക. ചിത്രീകരണം വൈകാതെ ആരംഭിക്കും. ചിത്രത്തിന് പേരോ മറ്റു വിവരങ്ങളോ പങ്കുവെച്ചിട്ടില്ല. 

കാര്‍വാന്‍, സോയ ഫാക്ടര്‍ എന്നീ സിനിമകൾക്കു ശേഷം ദുൽഖർ അഭിനയിക്കുന്ന ബോളിവുഡ് ചിത്രമാണിത്. തമിഴ്, തെലുങ്ക് സിനിമയിലും നിറഞ്ഞു നിൽക്കുകയാണ് ദുൽഖർ. പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ ജീവിതം പറയുന്ന കുറുപ്പാണ് താരത്തിന്റെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന സല്യൂട്ടും ചിത്രീകരണം പൂർത്തിയാക്കി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇനി മണിക്കൂറുകൾ മാത്രം; ഭരണത്തുടർച്ചയെന്ന് എൽഡിഎഫ്, അധികാരത്തിൽ എത്തുമെന്ന് യുഡിഎഫ്; ജനവിധി കാത്ത് രാഷ്ട്രീയ കേരളം

കടലിനടിയില്‍ ലോകത്തിലെ ഏറ്റവും വലിയ ദേശീയ പതാക; ആന്റമാന് ഗിന്നസ് റെക്കോര്‍ഡ് (വിഡിയോ)

വീണ്ടും കടല്‍ക്കൊള്ളക്കാര്‍; യെമന്‍ തീരത്തു നിന്നും എണ്ണക്കപ്പല്‍ തട്ടിക്കൊണ്ടുപോയി

കൊട്ടിയൂര്‍ വൈശാഖോത്സവം 28ന് തുടങ്ങും; ജൂണ്‍ എട്ടിന് ഇളനീരാട്ടം

കേരളം ആര് ഭരിക്കും... ജനവിധി അറിയാൻ ഇനി മണിക്കൂറുകൾ മാത്രം, ഗ്രേറ്റ് നിക്കോബാറിൽ രാഹുലിന് കേന്ദ്രത്തിന്റെ മറുപടി... ഇന്നത്തെ 5 പ്രധാന വാർത്തകൾ

SCROLL FOR NEXT