ഫയൽ ചിത്രം 
Entertainment

സൂര്യയുടെ പിറന്നാൾ; ബലൂണും പോസ്റ്ററും കെട്ടി ബസ്, 'വടക്കുംനാഥനെ' കയ്യോടെ പിടികൂടി 

ചവറ – കൊട്ടിയം റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസ്സിനെയാണ് പിടികൂടിയത്

Author : സമകാലിക മലയാളം ഡെസ്ക്

നടൻ സൂര്യയുടെ പിറന്നാൾ പ്രമാണിച്ച് ബലൂണും പോസ്റ്ററും കെട്ടി സർവീസ് നടത്തിയ സ്വകാര്യ ബസിനെ പിടികൂടി പിഴയടപ്പിച്ചു. കൊല്ലം ജില്ലയിലെ ചവറ – കൊട്ടിയം റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസ്സിനെയാണ് പൊലീസ് പിടികൂടിയത്. 

ഡ്രൈവറുടെ സൈഡിലെ ഗ്ളാസ് മറയുന്ന രീതിയിലാണ് വാഹനത്തിൽ ബലൂണുകളും ഹാരവും കിടന്നിരുന്നത്.  വാഹനത്തിന്റെ ഇടതു ഭാഗം പൂർണമായും കാണാൻ സാധിക്കാത്ത നിലയിലായിരുന്നെന്ന് പൊലീസ് പറഞ്ഞു. ബസ് ശ്രദ്ധയിൽപ്പെട്ട കൊല്ലം സിറ്റി ട്രാഫിക് എസ്ഐ എം ഷഹാലുദ്ദീൻ താലൂക്ക് കച്ചേരിയിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ട്രാഫിക് പൊലീസ് സംഘത്തിനു നിർദേശം നൽകി വാഹനം പിടികൂടുകയായിരുന്നു.

ബസ്സിൽ ഒട്ടിച്ചിരുന്ന പോസ്റ്ററും ബലൂണുകളും നീക്കം ചെയ്യിപ്പിച്ച് പിഴ ഈടാക്കിയ ശേഷമാണ് ബസ് വിട്ടു നൽകിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വരുന്നൂ വീണ്ടും ന്യൂനമര്‍ദം; ഞായറാഴ്ച വരെ സംസ്ഥാനത്ത് തീവ്രമഴ; ഇന്ന് നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; 10ഇടത്ത് യെല്ലോ

100ാം പോരില്‍... 150 വിക്കറ്റുകള്‍? ചരിത്ര നേട്ടത്തിനരികെ അര്‍ഷ്ദീപ് സിങ്!

കാസർകോട് ജനറൽ ആശുപത്രിയിൽ ചട്ടങ്ങൾ ലംഘിച്ച് താൽക്കാലിക ജീവനക്കാരെ നിലനിർത്തി; വിജിലൻസ് അന്വേഷണം

സ്വര്‍ണവിലയില്‍ വന്‍ ഇടിവ്; പവന് ഒറ്റയടിക്ക് 1240 രൂപ കുറഞ്ഞു

'കയ്യടികൾക്ക് പകരം കൂവൽ, മലയാളത്തിലെ പലരും ചേർന്ന് മൂലയ്ക്കിരുത്താൻ നോക്കി; എന്നിട്ടും ഒറ്റയ്ക്ക് നിന്ന് പടവെട്ടി', നടിയെക്കുറിച്ച് ആലപ്പി അഷ്റഫ്