കാന്‍സര്‍ ബാധിതയാണെന്ന നടി ഹിന ഖാന്റെ വെളിപ്പെടുത്തല്‍ ആരാധകരെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്. സ്തനാര്‍ബുദം മൂന്നാം സ്റ്റേജിലാണെന്നാണ് ഹിന വ്യക്തമാക്കിയത്. 36ാം വയസില്‍ അപ്രതീക്ഷിതമായി കടന്നുവന്ന അതിഥിയെ കീഴടക്കാനുള്ള പോരാട്ടം താരം തുടങ്ങിക്കഴിഞ്ഞു. സിനിമ രംഗത്തെ നിരവധി താരങ്ങളാണ് കാന്‍സറിനെ പോരാടി ജയിച്ചിട്ടുള്ളത്. കാന്‍സറിനെ തോല്‍പ്പിച്ച താരങ്ങളെ പരിചയപ്പെടാം.
2009ലാണ് മംമ്ത മോഹന്‍ദാസിന് കാന്‍സര്‍ ബാധിക്കുന്നത്. ഹോഡ്ജ്കിന്‍ ലിംഫോമയാണ് താരത്തെ ബാധിച്ചത്. ലിംഫാറ്റിക് സിസ്റ്റത്തേയും ഇമ്യൂണ്‍ സിസിറ്റത്തേയും ബാധിക്കുന്നതാണ് ഈ രോഗം. ഏഴ് വര്‍ഷം നീണ്ടതായിരുന്നു മംമ്തയുടെ കാന്‍സര്‍ പോരാട്ടം. 2013ല്‍ താരം വീണ്ടും കാന്‍സര്‍ ബാധിതയായി. താരം രണ്ടാമതും കാന്‍സറിനെ പോരാടി തോല്‍പ്പിക്കുകയായിരുന്നു. അടുത്തിടെയാണ് താരം വിറ്റിലിഗോ(വെള്ളപ്പാണ്ട്) ബാധിതയായ വിവരം ആരാധകരെ അറിയിക്കുന്നത്.
മലയാളത്തിന്റെ പ്രിയനടന്‍ ഇന്നസെന്റ് കാന്‍സര്‍ പോരാളിയാണ്. 2012ലാണ് താരത്തിന് തൊണ്ടയില്‍ കാന്‍സര്‍ സ്ഥിരീകരിക്കുന്നത്. ഒരു വര്‍ഷം നീണ്ട ചികിത്സയ്‌ക്കൊടുവില്‍ താരം കാന്‍സറിനെ തോല്‍പ്പിച്ചു. കാന്‍സര്‍ കാലത്തെ പ്രതിബാധിച്ചുകൊണ്ട് അദ്ദേഹം എഴുതിയ കാന്‍സര്‍ വാര്‍ഡിലെ ചിരി എന്ന പുസ്തകം വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. 2023ല്‍ കോവിഡ് ബാധിച്ചാണ് താരം മരിച്ചത്.
ബോളിവുഡ് താരറാണി മനീഷ കൊയ് രാളയ്ക്ക് കാന്‍സര്‍ ബാധിക്കുന്നത് 2012ലാണ്. ഒവേറിയന്‍ കാന്‍സര്‍ ബാധിച്ച താരം യുഎസിലാണ് ചികിത്സയ്ക്ക് വിധേയയായത്. കാന്‍സര്‍ പോരാട്ടത്തേക്കുറിച്ച് ഹീല്‍ഡ്: ഹൗ കാന്‍സര്‍ ഗേവ് മീ എ ന്യൂ ലൈഫ് എന്ന പുസ്തകം എഴുതി.
തെന്നിന്ത്യന്‍ താരസുന്ദരി ഗൗതമിക്ക് സ്തനാര്‍ബുദം സ്ഥിരീകരിക്കുന്നത് 35ാം വയസിലാണ്. താരം തന്നെയാണ് ശരീരത്തില്‍ മുഴ കണ്ടെത്തുന്നത്. തുടര്‍ന്ന് നടത്തിയ മാമോഗ്രാമിലൂടെ രോഗം സ്ഥിരീകരിക്കുകയായിരുന്നു. വര്‍ഷങ്ങള്‍ നീണ്ട ചികിത്സയ്‌ക്കൊടുവിലാണ് താരം രോഗത്തെ തോല്‍പ്പിച്ചത്.
90കളിലെ താരറാണിയായിരുന്നു സൊനാലി ബിന്ദ്ര. 2018ലാണ് താരത്തിന് മെറ്റാസ്റ്റാസിസ് കാന്‍സര്‍ സ്ഥിരീകരിക്കുന്നത്. കണ്ടുപിടിക്കുമ്പോള്‍ നാലാം സ്റ്റേജിലായിരുന്നു കാന്‍സര്‍. മൂന്ന് വര്‍ഷമാണ് താരം കാന്‍സറിനോട് പോരാടിയത്. 2021ല്‍ സൊനാലി കാന്‍സര്‍ മുക്തയായി.
സംവിധായികയും നടന്‍ ആയുഷ്മാന്‍ ഖുറാനയുടെ ഭാര്യയുമായ താഹിറ കശ്യപിന് 2018ലാണ് കാന്‍സര്‍ സ്ഥിരീകരിക്കുന്നത്. സ്തനാര്‍ബുദം ബാധിച്ചതിനു പിന്നാലെ താരം തന്റെ യാത്ര ആരാധകരോട് വെളിപ്പെടുത്തുകയായിരുന്നു. 2019ല്‍ താരം ചികിത്സ അവസാനിപ്പിച്ചു.
ബോളിവുഡ് സൂപ്പര്‍താരം സഞ്ജയ് ദത്തിന് ശ്വാസകോശാര്‍ബുദം ബാധിക്കുന്നത് 2020ലാണ്. മുംബൈയിലായിരുന്നു താരം ചികിത്സിച്ചത്. 2021ല്‍ താരം രോഗമോചിതനായി.
2022ലാണ് മഹിമ ചൗധരിക്ക് സ്തനാര്‍ബുദം സ്ഥിരീകരിക്കുന്നത്. വര്‍ഷാവര്‍ഷം നടത്തുന്ന പരിശോധനയിലാണ് കാന്‍സര്‍ ബാധിതയായ വിവരം താരം അറിയുന്നത്യ കീമോതെറിപ്പി ഉള്‍പ്പടെയുള്ള ചികിത്സയ്ക്ക് താരം വിധേയയായി. ഇപ്പോള്‍ കാന്‍സര്‍ മുക്തയായ താരം സിനിമയില്‍ സജീവമാവുകയാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates