ചിത്രം; ഇൻസ്റ്റ​ഗ്രാം 
Entertainment

'എനിക്ക് ​ഗന്ധം അറിയാനാവില്ല, ഒരു സ്ഥലത്തുതന്നെ അയാൾ തുടർച്ചയായി അടിക്കും'; ഭർത്താവിന്റെ ക്രൂരപീഡനത്തെക്കുറിച്ച് പൂനം പാണ്ഡെ

'എനിക്ക് വസ്തുക്കളുടെ മണം അറിയാൻ സാധിക്കുന്നില്ല. മറ്റുള്ളവരോട് ചോദിച്ചാണ് ഗന്ധം എന്താണെന്ന് അറിയുന്നത്'

Author : സമകാലിക മലയാളം ഡെസ്ക്

മുൻ ഭര്‍ത്താവ് സാം ബോംബെയിൽ നിന്നും നേരിടേണ്ടി വന്ന ​ഗാർഹിക പീഡനങ്ങളെക്കുറിച്ച് നടി പൂനം പാണ്ഡെ തുറന്നു പറഞ്ഞിട്ടുണ്ട്. ഇപ്പോൾ പീഡനങ്ങളെ തുടർന്ന് മണം തിരിച്ചറിയാനുള്ള ശേഷി നഷ്ടപ്പെട്ടുവെന്ന് പറയുകയാണ് താരം. ദേശിയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് നേരിടേണ്ടിവന്ന ക്രൂര പീഡനത്തെക്കുറിച്ച് പൂനം മനസു തുറന്നത്. 

‘എനിക്ക് വസ്തുക്കളുടെ മണം അറിയാൻ സാധിക്കുന്നില്ല. മറ്റുള്ളവരോട് ചോദിച്ചാണ് ഗന്ധം എന്താണെന്ന് അറിയുന്നത്. ഞാൻ നേരിട്ട ഗാർഹിക പീഡനത്തെ തുടർന്നാണ് ഘ്രാണശേഷി നഷ്ടമായത്. ബ്രെയിൻ ഹമറേജിജ് സംഭവിച്ചിരുന്നു. അതിനെ തുടർന്നാണ് ​ഗന്ധം നഷ്ടപ്പെട്ടത്.- പൂനം പാണ്ഡെ പറഞ്ഞു. മാനസികമായും ശാരീരികമായും താൻ കൂടുതൽ കരുത്താർജിച്ചു എന്നും താരം വ്യക്തമാക്കി. 

'ഞാൻ എന്റെ വളർത്തു മൃ​ഗങ്ങളെ സ്നേഹിക്കുകയോ അവയ്ക്കൊപ്പം കിടക്കുകയോ ചെയ്താൽ അയാളേക്കാൾ അധികം ഞാൻ എന്റെ നായയെ സ്നേഹിക്കുന്നുണ്ടെന്ന് പറയും. എന്റെ വളർത്തു മൃ​ഗങ്ങളെ സ്നേ​ഹിക്കുന്നതിന് ഞാൻ എന്തിനാണ് പീഡനം ഏറ്റുവാങ്ങുന്നത്.  സെറിബ്രൽ ഹെമറേജ് ഏൽക്കാനുള്ള ഒരു കാരണമാണോ ഇത്?'- പൂനം പറഞ്ഞു. ഒരേ സ്ഥലത്തു തന്നെ തുടർച്ചയായി അടിക്കുന്നതിനാൽ തന്റെ പരിക്ക് ഭേ​ദമായില്ലെന്നും താരം വ്യക്തമാക്കി. ഞാന്‍ മേക്ക് അപ്പും ഗ്ലോസും അണിയും എല്ലാവര്‍ക്കും മുന്‍പില്‍ ചിരിക്കും എല്ലാവരില്‍ നിന്നും ഒളിക്കാന്‍ വേണ്ടി. എല്ലാവര്‍ക്കും മുന്‍പില്‍ ഞാന്‍ കൂളായി അഭിനയിക്കുമായിരുന്നു.- പൂനം പാണ്ഡെ കൂട്ടിച്ചേര്‍ത്തു.

കങ്കണ റണാവത്ത് അവതാരകയായി എത്തിയ ലോക് അപ്പിൽ മത്സരാർത്ഥിയായിരുന്നു പൂനം പാണ്ഡെ. പരിപാടിക്കിടയിൽ തനിക്കു നേരിട്ട അതിക്രമങ്ങളെക്കുറിച്ച് താരം മനസു തുറന്നിരുന്നു. വിവാഹ ശേഷം ഞാന്‍ അയാളുടെ പൂര്‍ണനിയന്ത്രണത്തിലായി. ഒറ്റയ്ക്ക് ഇരിക്കാനോ ഫോണ്‍ ഉപയോഗിക്കാനോ അനുവദിച്ചില്ല. രാവിലെ മുതല്‍ രാത്രി വരെ മദ്യപിക്കും. ശാരീരികമായി ഉപദ്രവിക്കും. മര്‍ദ്ദനമേറ്റ് തലച്ചോറില്‍ രക്തസ്രാവം ഉണ്ടാവുകയും വൈദ്യസഹായം തേടുകയും ചെയ്തു. ഇപ്പോഴും തലയിലെ പരിക്ക് മാറിയിട്ടില്ല. എനിക്ക് അയാളുടെ അനുവാദമില്ലാതെ വീടിന് പുറത്തിറങ്ങാന്‍ കഴിയില്ലായിരുന്നു.- പൂനം പറഞ്ഞു. 

2020ലാണ് പൂനം പാണ്ഡെയും സാം ബോംബെയും വിവാഹിതരാവുന്നത്. നീണ്ടനാളത്തെ പ്രണയത്തിന് ശേഷമായിരുന്നു വിവാഹം. എന്നാൽ വിവാഹം കഴിഞ്ഞ് രണ്ടാഴ്ച്ചക്കു ശേഷം ഭർത്താവിനെതിരെ പരാതിയുമായി താരം പൊലീസിനെ സമീപിച്ചു. തന്നെ ലെെം​ഗികമായി പീഡിപ്പിച്ചുവെന്നും ഭീഷണിപ്പെടുത്തിയെന്നും പറഞ്ഞായിരുന്നു പരാതി. തുടർന്ന് സാമിനെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് പൂനം തന്നെ കേസ് പിന്‍വലിക്കുകയും ഇയാള്‍ക്കൊപ്പമുള്ള ജീവിതം തുടരുകയും ചെയ്തു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് സ്‌ട്രോങ് റൂം വിവാദം; ചട്ടലംഘനമില്ല, വരണാധികാരികളുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

'സൂര്യയുടെ മുൻപിൽ വച്ച് സുപ്രിയ എന്നെ അറിയില്ല എന്ന് പറഞ്ഞു; അവർ കാരണമാണ് ഞാൻ ജേർണലിസം പഠിക്കാൻ പോകുന്നത്'

ചർമ്മം ആരോ​ഗ്യത്തോടെ നിലനിർത്താൻ കഴിക്കാം ഇവ

റെയിൽവേയിൽ സൈറ്റ് എഞ്ചിനീയർ ആകാം; സിവിൽ,ഇലക്ട്രിക്കൽ വിഭാഗത്തിൽ ഒഴിവുകൾ, ശമ്പളം 76,000 രൂപ, അവസാന തീയതി മെയ് 22

'കോഴിക്കറിയില്‍ തൂവല്‍ ഫ്രീ, ചോറില്‍ പാറ്റയും'; മൈസൂരില്‍ മലയാളി വിദ്യാര്‍ഥികള്‍ക്ക് ദുരിതജീവിതം

SCROLL FOR NEXT