പവൻ 
Entertainment

ഹൃദയാഘാതം: 25കാരനായ നടൻ പവൻ അന്തരിച്ചു

കന്നഡ, ഹിന്ദി സീരിയലുകളിൽ ശ്രദ്ധേയനാണ് പവൻ

Author : സമകാലിക മലയാളം ഡെസ്ക്

ടെലിവിഷൻ താരം പവൻ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. 25 വയസായിരുന്നു. മുംബൈയിലെ വീട്ടിൽ വച്ച് വെള്ളിയാഴ്ചയായിരുന്നു അന്ത്യം. പുലർച്ചെ 5 മണിയോടെ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. കന്നഡ, ഹിന്ദി സീരിയലുകളിൽ ശ്രദ്ധേയനാണ് പവൻ. 

കര്‍ണാടക മാണ്ഡ്യ ജില്ലയിൽ നിന്നുള്ള പവൻ ജോലിയുടെ ഭാ​ഗമായാണ് മുംബൈയിൽ താമസമാക്കിയത്. നാഗരാജുവിന്റെയം സരസ്വതിയുടെയും മകനാണ് പവൻ. പവന്റെ ഭൗതിക ശരീരം മുംബൈയില്‍ നിന്ന് സ്വദേശമായ മാണ്ഡ്യയിലേക്ക് കൊണ്ടുപോയി. 

നടൻ വിജയ് രാഘവേന്ദ്രയുടെ ഭാര്യ ഹൃദയാഘാതത്തെ തുടർന്ന് മരിച്ച വാർത്തകൾ പുറത്തുവന്നതിന് തൊട്ടുപിന്നാലെയാണ് പവന്റെ മരണം എത്തിയത്. അകാലത്തിലുള്ള നടന്റെ വേർപാട്  ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. നിരവധി പേരാണ് പവന് ആദരാഞ്ജലികൾ അർപ്പിച്ചത്. 

കന്നഡ സിനിമാലോകത്തിന് നിരവധി നടന്മാരെയാണ് ഹൃദയാഘാതത്തെ തുടർന്ന് നഷ്ടപ്പെട്ടത്. നാല്‍പത്തിയാറുകാരനായ പുനീത് രാജ്‍കുമാറിന്റെ അകാല മരണം ആരാധകര്‍ക്ക് ആഘാതമായിരുന്നു. ഫിറ്റ്‍നെസില്‍ അതീവ ശ്രദ്ധ നല്‍കിയിരുന്ന താരം ജിമ്മില്‍ പരിശീലനം നടത്തുന്നതിനിടെയാണ് മരിച്ചത്.  തമിഴ് നടൻ വിവേകും ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരിച്ചത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വാട്‌സ്ആപ്പിന് പിന്നാലെ ടെലഗ്രാമിനും സിഗ്‌നലിനും കേന്ദ്രത്തിന്റെ നോട്ടീസ്; യൂസര്‍നെയിം ഫീച്ചറില്‍ ആശങ്ക

രാജ്യത്ത് ഇന്ധനവില കുറയ്ക്കുമോ?; പ്രതികരണവുമായി പെട്രോളിയം മന്ത്രി

ഓപ്പറേഷന്‍ തൂഫാന്‍: പരിശോധനയ്ക്കിടെ പൊലീസിനുനേരെ ആക്രമണം, വനിത ഉദ്യോഗസ്ഥയടക്കം മൂന്ന് പേര്‍ക്ക് പരിക്ക്

7,000 mAh ബാറ്ററി, നിരവധി എഐ ഫീച്ചറുകള്‍; റെനോ 16യും 16സിയും വിപണിയില്‍

അക്കൗണ്ടിൽ പണമില്ലെങ്കിലും യുപിഐ വഴി പണം നല്‍കാം, എന്താണ് യുപിഐ ക്രെഡിറ്റ് ലൈന്‍?; പ്രയോജനങ്ങള്‍ എന്തെല്ലാം?