നടൻ കവിൻ വിവാഹിതനായി, വധു മോണിക്ക ഡേവിഡ്: ചിത്രങ്ങൾ

ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്
കവിനും മോണിക്കയും/ ചിത്രം: എക്സ്
കവിനും മോണിക്കയും/ ചിത്രം: എക്സ്

മിഴ് യുവനടൻ കവിൻ വിവാഹിതനായി. സ്കൂൾ അധ്യാപികയായ മോണിക്കാ ഡേവിഡ് ആണ് വധു. ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. 

ഞായറാഴ്ച ചെന്നൈയിൽ വച്ച് ലളിതമായാണ് ചടങ്ങുകൾ നടന്നത്. കുടുംബാം​ഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്. കവിൻ തന്നെയാണ് വിവാഹ ചിത്രങ്ങൾ സോ‌ഷ്യൽ മീഡിയയിൽ പങ്കുവച്ചത്. ഓഫ് വൈറ്റ് മുണ്ടും ഷർട്ടും ധരിച്ച് തമിഴ് വരനായാണ് കവിൻ എത്തിയത്. ​സിൽക് സാരിയിൽ അതിസുന്ദരിയായിരുന്നു മോണിക്ക. സിനിമയിലെ പ്രമുഖർ ഉൾപ്പടെ നിരവധി പേരാണ് നവദമ്പതികൾക്ക് ആശംസകൾ അറിയിച്ചത്. 

കനാ കാണും കാലങ്ങൾ എന്ന ടെലിവിഷൻ പരമ്പരയിലൂടെയാണ് കവിൻ ശ്രദ്ധേയനാവുന്നത്. തുടർന്നും നിരവധി സീരിയലുകൾ താരം അഭിനയിച്ചു. 2017-ൽ സത്രിയൻ എന്ന ചിത്രത്തിൽ സഹനടനായാണ് ബി​ഗ്സ്ക്രീനിലേക്ക് അരങ്ങേറ്റം കുറിച്ചത്. ഈ വർഷം ഇറങ്ങിയ ഡാഡ എന്ന ചിത്രമാണ് കെവിന്റെ കരിയർ മാറ്റിയത്. ​ഗണേഷ് കെ ബാബു സംവിധാനം ചെയ്ത ചിത്രം മികച്ച വിജയമായി. നൃത്തസംവിധായകൻ സതീഷ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഇപ്പോൾ അഭിനയിക്കുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com