ബോളിവുഡ് നടൻ സഹീൽ ഖാൻ/ ഫെയ്സ്ബുക്ക് 
Entertainment

ജിമ്മിൽ വച്ച് യുവതിയെ ഭീഷണിപ്പെടുത്തി; നടനെതിരെ കേസ്

ഇരുവർക്കുമെതിരെ ഭീഷണിപ്പെടുത്തൽ, അപകീർത്തിപ്പെടുത്തൽ തുടങ്ങി വിവിധ വകുപ്പുകൾ പ്രകാരം കേസ് എടുത്തതായി പൊലീസ് അറിയിച്ചു.

സമകാലിക മലയാളം ഡെസ്ക്

മുംബൈ: 43കാരിയെ ജിമ്മിൽ വച്ച് ഭീഷണിപ്പെടുത്തുകയും അപകീർത്തികരവുമായി പോസ്റ്റുകൽ സാമൂഹിക മാധ്യമത്തിൽ പങ്കുവയ്ക്കുകയും ചെയ്തതിന് ബോളിവുഡ് താരവും ഫിറ്റ്നസ് ട്രെയിനറുമായ സഹീൽ ഖാനും മറ്റൊരു സ്ത്രീക്കുമെതിരെ എഫ്ഐഐആർ രജിസ്റ്റർ ചെയ്തതായ മുംബൈ  പൊലീസ്. ഫെബ്രുവരിയിൽ പണത്തെ ചൊല്ലി ജിമ്മിൽ വച്ച് ഒരു സ്ത്രീയുമായി വഴക്കുണ്ടായതായി ഓഷിവാരയിൽ താമസിക്കുന്ന പരാതിക്കാരിയായ യുവതി പറയുന്നു.

കുറ്റാരോപിതയും സ​ഹീൽഖാനും  യുവതിയെ അപമാനിക്കുകയും ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു. ഇരുവരും തനിക്കും കുടുംബത്തിനുമെതിരെ അപകീർത്തികരമായ പരാമർശങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവച്ചതായും യുവതിയുടെ പരാതിയിൽ പറയുന്നു.

ഇരുവർക്കുമെതിരെ ഭീഷണിപ്പെടുത്തൽ, അപകീർത്തിപ്പെടുത്തൽ തുടങ്ങി വിവിധ വകുപ്പുകൾ പ്രകാരം കേസ് എടുത്തതായി പൊലീസ് അറിയിച്ചു. അതേസമയം ആരോപണ വിധേയായ യുവതിക്ക് പരാതിക്കാരിയുടെ ഭർത്താവുമായി ബന്ധമുണ്ടെന്നും ഇയാൾക്കെതിരെ കേസ് എടുത്തതായും പൊലീസ് പറഞ്ഞു.

ഈ വാർത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ചൈന ഇന്ത്യന്‍ ഭൂമി കയ്യേറി'; മുന്‍കരസേനാ മേധാവിയുടെ പുസ്തകത്തിലെ പരാമര്‍ശം ഉദ്ധരിച്ച് രാഹുല്‍ഗാന്ധി, ലോക്‌സഭ പ്രക്ഷുബ്ധം

നടുറോഡിൽ ഭാര്യയെ കുത്തിക്കൊന്നു; ഭർത്താവ് രാജേഷിന് ഇരട്ട ജീവപര്യന്തം

ഫെബ്രുവരി 4ന് ഇന്ത്യ- ദക്ഷിണാഫ്രിക്ക പോരാട്ടം; ടി20 ലോകകപ്പ് സന്നാഹ മത്സരങ്ങളുടെ സമയക്രമം

ഐഎസ്എൽ: ശമ്പളത്തിൽ കുറവ് വരുത്താൻ സമ്മതിച്ചു; ബംഗളൂരു എഫ് സി താരങ്ങൾക്ക് നന്ദി പറഞ്ഞ് ഉടമ

ചോദിക്കാതെ തന്നെ തരണം; ഉപമുഖ്യമന്ത്രി സ്ഥാനം മുസ്ലീം ലീഗിന് അര്‍ഹതപ്പെട്ടത്: കെഎന്‍എ ഖാദര്‍

SCROLL FOR NEXT