Today's Rashi Phalam September 23| ധനസ്ഥിതി മെച്ചപ്പെടും, വരുമാനം കൂടാൻ സാധ്യത ഉണ്ട്

ഇന്നത്തെ നക്ഷത്രഫലം – 23-9-2026
Daily Horoscope
Daily Horoscope
Updated on
1 min read

മേടം (അശ്വതി, ഭരണി, കാർത്തിക ¼)

നേരത്തെ ഏൽപ്പിച്ച ഒരു ജോലി സമയത്ത് പൂർത്തിയാക്കാൻ കഴിയും. സഹോദരനിൽ നിന്ന് നല്ല വാർത്ത അറിയും. വീട്ടിലേക്ക് ആവശ്യമായ ഒരു സാധനം വാങ്ങും. അധികവരുമാനംപ്രതീക്ഷിക്കാം.

ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)

വളരെ നാളായി കാത്തിരുന്ന ഒരു സന്ദേശം ലഭിക്കും. സുഹൃത്തുക്കളുമായി ചേർന്ന് ഒരു പ്രധാന കാര്യം തീരുമാനിക്കും. ധനപരമായ ഒരു ഇടപാടിൽ നേട്ടമുണ്ടാകും. യാത്ര ഗുണം ചെയ്യും.

മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)

പരീക്ഷയുമായി ബന്ധപ്പെട്ട ആശങ്കയ്ക്ക് പരിഹാരമാകും. ഒരു യാത്രയുടെ കാര്യത്തിൽ വ്യക്തത ലഭിക്കും. വീട്ടിലെ ഒരാളുടെ നല്ല വാർത്ത സന്തോഷം നൽകും. വരുമാനം കൂടാൻ സാധ്യത ഉണ്ട്.

കർക്കടകം (പുണർതം ¼, പൂയം, ആയില്യം)

വ്യാപാരത്തിൽ പ്രതീക്ഷിച്ചിരുന്ന ഇടപാട് നടക്കാൻ സാധ്യതയുണ്ട്. ബന്ധുവുമായി ഉണ്ടായിരുന്ന അഭിപ്രായ വ്യത്യാസം മാറും. പുതിയൊരു സാധനം വാങ്ങാൻ അവസരം ലഭിക്കും.

ചിങ്ങം (മകം, പൂരം, ഉത്രം ¼)

പൊതുരംഗത്ത് പ്രവർത്തിക്കുന്നവർക്ക് പുതിയ ചുമതല ലഭിക്കും. പഴയൊരു പരിചയം വീണ്ടും ഉപകാരപ്പെടും. കലാകാരൻമാർക്ക് ശ്രദ്ധേയമായ അവസരം ലഭിക്കും. ആരോഗ്യ പ്രശനങ്ങളില്ല.

കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)

ഭാഗ്യമുള്ള ദിവസമാണ് ഇന്ന്. ഒരു പ്രധാന അപേക്ഷയുടെ കാര്യത്തിൽ പുരോഗതിയുണ്ടാകും. കാത്തിരുന്ന ഒരു വാർത്ത കേൾക്കും. ഗുരുജനങ്ങളുടെ അനുഗ്രഹത്തോടെ വിവാഹം തീരുമാനിക്കും.

തുലാം (ചിത്തിര ½, ചോതി, വിശാഖം ¼)

പങ്കാളിയുമായി ചേർന്ന് എടുത്ത തീരുമാനം നടപ്പാക്കാൻ കഴിയും. എഴുത്ത്, മാധ്യമം എന്നീ മേഖലകളിലുള്ളവർക്ക് നേട്ടമുണ്ടാകും. അടുത്ത സുഹൃത്തിൽനിന്ന് വിലപ്പെട്ട ഉപദേശം ലഭിക്കും.

വൃശ്ചികം (വിശാഖം ¾, അനിഴം, തൃക്കേട്ട)

നേരത്തെ തടസ്സപ്പെട്ട ഒരു ജോലി വീണ്ടും ആരംഭിക്കും. പണം തിരികെ ലഭിക്കുന്ന സാഹചര്യമുണ്ടാകും. പല കാര്യങ്ങളും അനുകൂലമായി മാറും. മക്കളുടെ പഠനത്തിൽ പുരോഗതി ഉണ്ടാകും.

ധനു (മൂലം, പൂരാടം, ഉത്രാടം ¼)

വീടുമായി ബന്ധപ്പെട്ട ഒരു രേഖ ശരിയാക്കാൻ കഴിയും. ദൂരെയുള്ള ഒരാളുമായി സംസാരിക്കുന്നത് മനസ്സിന് ആശ്വാസം നൽകും. ക്ഷേത്രദർശനത്തിന് അവസരം ലഭിക്കും. ധനസ്ഥിതി മെച്ചപ്പെടും.

മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)

കാത്തിരുന്ന ഒരു രേഖ കൈയിലെത്തും. മേലുദ്യോഗസ്ഥരുമായി നടത്തുന്ന കൂടിക്കാഴ്ച ഗുണകരമാകും. ചെറിയൊരു സാമ്പത്തിക നേട്ടം ലഭിക്കും. പുതിയ സൗഹൃദങ്ങൾ ഗുണകരമായി മാറും.

കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)

പ്രധാനപ്പെട്ട ഒരു കാര്യത്തിൽ സുഹൃത്തിന്റെ സഹായം ലഭിക്കും. വീട്ടിലെ പ്രശ്നത്തിന് പരിഹാരം കാണും. ബന്ധുവിന്റെ വരവ് സന്തോഷം നൽകും. കമിതാക്കൾക്ക് അനുകൂലമായ ദിവസമാണിന്ന്.

മീനം (രേവതി, പൂരുരുട്ടാതി ¼, ഉത്രട്ടാതി)

പഠനത്തിൽ പുതിയൊരു വഴി തുറക്കും. നേരത്തെ നൽകിയ അപേക്ഷയ്ക്ക് മറുപടി ലഭിക്കും. വീട്ടിൽ ഏറെ നാളായി കാത്തിരുന്ന ഒരു കാര്യം നടക്കും. വീട് നിർമാണം പുരോഗമിക്കും.

Summary

Daily Horoscope | Today's Rashi Phalam September 23

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com