Anuraj Manohar ഫെയ്സ്ബുക്ക്
Entertainment

ശബരിമലയിലെ ഷൂട്ടിങ്; സംവിധായകന്‍ അനുരാജ് മനോഹറിനെതിരെ കേസ്

വനത്തില്‍ അതിക്രമിച്ചു കയറിതിനാണ് കേസെടുത്തിരിക്കുന്നത്.

സമകാലിക മലയാളം ഡെസ്ക്

സംവിധായകന്‍ അനുരാജ് മനോഹറിനെതിരെ വനം വകുപ്പ് കേസെടുത്തു. മകരവിളക്ക് ദിവസത്തെ സിനിമ ചിത്രീകരണത്തിലാണ് സംവിധായകനെ പ്രതിയാക്കി കേസെടുത്തിരിക്കുന്നത്. പത്തനംതിട്ട റാന്നി ഡിവിഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വനത്തില്‍ അതിക്രമിച്ചു കയറിതിനാണ് കേസെടുത്തിരിക്കുന്നത്.

നേരത്തെ പമ്പയിലാണ് ചിത്രീകരണം നടത്തിയതെന്നായിരുന്നു അനുരാജ് വാദിച്ചിരുന്നത്. ഷൂട്ടിങ് വിലക്കുകള്‍ ലംഘിച്ചു കൊണ്ട് മകരവിളക്ക് ദിവസം സന്നിധാനത്ത് ചിത്രീകരണം നടത്തിയെന്നായിരുന്നു പരാതി. സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍ ദേവസ്വം വിജിലന്‍സ് എസ്പിയോട് നിര്‍ദേശിച്ചിരുന്നു.

പമ്പ പശ്ചാത്തലമായ സിനിമയുടെ ചിത്രീകരണമാണ് നടന്നു വരുന്നത്. നേരത്തെ ഷൂട്ടിങ് അനുമതി ആവശ്യപ്പെട്ടു കൊണ്ട് ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനെ സമീപിച്ചിരുന്നു. എന്നാല്‍ അനുമതി ലഭിച്ചിരുന്നില്ല. പിന്നീട് എഡിജിപിയുമായി സംസാരിച്ച് പമ്പയില്‍ വച്ച് മാത്രമാണ് ഷൂട്ടിങ് നടത്തിയെന്നായിരുന്നു അനുരാജ് പറഞ്ഞത്.

മകരവിളക്കിന് മുമ്പായാണ് ചിത്രീകരണ അനുമതി തേടി അനുരാജ് മനോഹര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനെ കണ്ടത്. സന്നിധാനത്ത് ചിത്രീകരണത്തിന് വിലക്കുണ്ടെന്ന് പ്രസിഡന്റ് ചൂണ്ടിക്കാണിച്ചു. മകരവിളക്ക് ദിവസത്തെ ചിത്രീകരണത്തിന് പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടെന്നും ജയകുമാര്‍ അറിയിച്ചു. എന്നാല്‍ ഇത് മറി കടന്ന് ചിത്രീകരണം നടത്തിയെന്നാണ് പരാതി.

Case against director Anuraj Manohar for film shooting at Sabarimala.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഐക്യം പാളിയത് സംവരണ വിഷയത്തില്‍?; എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡിലെ 25 പേരും ഐക്യ നീക്കത്തെ എതിര്‍ത്തു, റിപ്പോര്‍ട്ട്

ടി20 ലോകകപ്പ്: ബംഗ്ലാദേശിന്റെ പിന്മാറ്റത്തിന് പിന്നില്‍ പാകിസ്ഥാൻ, ആരോപണവുമായി രാജീവ് ശുക്ല

ഭദ്രകാളി ദേവിയെ ഭജിച്ചാല്‍ പെട്ടെന്ന് ഫലം, ഇന്ന് മകരഭരണി; അറിയാം പ്രത്യേകതകള്‍

കാശൊക്കെ എവിടെ നിന്നുവരുന്നു, എങ്ങോട്ടുപോകുന്നു ? ; തന്ത്രിയുടേയും ആന്റോ ആന്റണിയുടെയും സാമ്പത്തിക ഇടപാടിൽ ദുരൂഹത, സമഗ്ര അന്വേഷണം വേണമെന്ന് സിപിഎം

'അടുത്ത പാൻ ഇന്ത്യൻ സ്റ്റാർ ആകാനാണോ പരിപാടി ?' തമിഴ്നാട്ടിലും തരം​ഗമായി ബേസിൽ ജോസഫ്; 'റാവടി' ടീസർ

SCROLL FOR NEXT