

തിരുവനന്തപുരം: മുന്‍ എം പി രമ്യാ ഹരിദാസിനെതിരെ പ്രതിഷേധവുമായി കോണ്‍ഗ്രസ് നേതാക്കള്‍. രമ്യയെ ചിറയിന്‍കീഴില്‍ മത്സരിപ്പിക്കാനുളള നീക്കത്തിനെതിരെയാണ് പ്രതിഷേധം. കോഴിക്കോട് ജില്ലക്കാരിയായ രമ്യയെ ചിറയിന്‍കീഴില്‍ കെട്ടിയിറക്കാന്‍ ശ്രമിക്കുന്നുവെന്നാണ് വിമര്‍ശനം. വിഷയം ചൂണ്ടിക്കാട്ടി പ്രാദേശിക നേതാക്കള്‍ എഐസിസി നേതൃത്വത്തിന് പരാതി നല്‍കി. പട്ടികയില്‍ ഇടംപിടിച്ചിരുന്ന അജിത് കുമാര്‍, ജി ലീന, അനൂപ്, മനോജ് മോഹന്‍ എന്നിവരാണ് കേന്ദ്ര നേതൃത്വത്തിന് പരാതി നല്‍കിയത്.
അടൂര്‍ പ്രകാശ് എംപി തിരുവനന്തപുരത്തെ പ്രവര്‍ത്തകരുടെ വികാരം വ്രണപ്പെടുത്തുകയാണെന്നും രമ്യ ഭയന്നോടിയാണ് തിരുവനന്തപുരത്തേക്ക് എത്തുന്നതെന്നുമാണ് പരാതിയിലുള്ളത്. ഗ്രൗണ്ടില്‍ ഇറങ്ങി പ്രവര്‍ത്തിക്കാതെ പാട്ടുംപാടി കറങ്ങി നടന്ന് തോറ്റയാളാണ് രമ്യാ ഹരിദാസ് എന്നുമാണ് പരാതിയിലുള്ളത്.
രമ്യാ ഹരിദാസിന് സീറ്റ് നല്‍കുന്നത് ജില്ലയിലെ ദളിത് പ്രവര്‍ത്തകരെ അവഹേളിക്കുന്നതിന് തുല്യമാണെന്നും സംവരണ സീറ്റില്‍ ജില്ലയിലെ സമരങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും മുന്നില്‍ നിന്ന നേതാക്കളെ തഴയുകയാണെന്നുമാണ് വിമര്‍ശനം. പ്രാദേശിക നേതാക്കളുടെ എതിര്‍പ്പ് പരിഗണിക്കാതെ രമ്യയെ സ്ഥാനാര്‍ത്ഥിയാക്കുന്നത് സ്വാര്‍ത്ഥ താല്‍പ്പര്യങ്ങളുടെ അടിസ്ഥാനത്തിലാണെന്നുമാണ് ആരോപണം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates