ഒമർ ലുലു  ഫയല്‍
Entertainment

ഒമർ ലുലു, സിനിമയിൽ അവസരം വാ​ഗ്ദാനം ചെയ്ത് നിരവധി തവണ ബലാത്സം​ഗം ചെയ്തു; പരാതിയുമായി യുവ നടി, കേസ്

ബ്ലാക്ക് മെയിൽ ചെയ്ത് പണം തട്ടാനുള്ള നീക്കമെന്നു സംവിധായകന്‍റെ ആരോപണം

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സംവിധായകൻ ഒമർ ലുലുവിനെതിരെ ബലാത്സം​ഗത്തിനു പൊലീസ് കേസെടുത്തു. യുവ നടിയുടെ പരാതിയിലാണ് സംവിധായകനെതിരെ കേസെടുത്തത്. സിനിമയിൽ അവസരം വാ​ഗ്ദാനം ചെയ്തു നിരവധി തവണ തന്നെ ബലാത്സം​ഗം ചെയ്തതായി നടി പരാതിയിൽ ആരോപിക്കുന്നു. നെടുമ്പാശ്ശേരി പൊലീസ് നടിയുടെ മൊഴി രേഖപ്പെടുത്തി.

കേസിനു പിന്നിൽ വ്യക്തി വിരോധമാണെന്നു സംവിധായകൻ പറയുന്നു. നടി അടുത്ത സുഹൃത്താണെന്നു സംവിധായകൻ സമ്മതിച്ചു. എന്നാൽ പിന്നീട് സൗഹൃദം ഉപേക്ഷിച്ചു. ഇതിന്റെ വിരോധമാണ് പരാതിക്ക് കാരണം. ബ്ലാക്ക് മെയിൽ ചെയ്ത് പണം തട്ടാനുള്ള നീക്കം കൂടി പരാതിക്കു പിന്നിലുണ്ടെന്നു സംവിധായകൻ ആരോപിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഹാപ്പി വെഡ്ഡിങ്, ചങ്ക്സ്, ഒരു അഡാർ ലവ് തുടങ്ങിയവയാണ് ഒമർ ലുലുവിന്റെ ശ്രദ്ധേയ ചിത്രങ്ങൾ. നല്ല സമയം എന്ന ചിത്രം വിവാദമായിരുന്നു. സിനിമയിലൂടെ എംഡിഎംഎ ഉപയോ​ഗം പ്രോത്സാഹിപ്പിക്കുന്നതായി വ്യക്തമാക്കി കോഴിക്കോട് എക്സൈസ് കേസെടുത്തിരുന്നു. റിലീസ് ചെയ്ത് മൂന്ന് ദിവസത്തിനുള്ളിൽ തിയേറ്ററുകളിൽ നിന്നു സിനിമ പിൻവലിക്കപ്പെട്ടു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21

പകല്‍ സമയം 6 മിനിറ്റോളം ഇരുട്ടിലാകും; 75 വര്‍ഷത്തിനിടെ ആദ്യം, സൗദിയില്‍ നൂറ്റാണ്ടിലെ അപൂര്‍വ്വ പ്രതിഭാസം

'നിങ്ങളുടെ പുരുഷനൊരു നായ ആയിരുന്നുവെന്ന് തിരിച്ചറിയുമ്പോള്‍'; ടോക്‌സിക് പങ്കാളി മീമുകളില്‍ അനുപമയുടെ കമന്റ്; ലക്ഷ്യം ധ്രുവ്?

'വൈഭവ് സൂര്യവംശി ഭാവി ഇന്ത്യൻ ക്യാപ്റ്റൻ!'