Vijay  
Entertainment

ആഘോഷങ്ങള്‍ ആരംഭിച്ച് വിജയ്‌യുടെ കുടുംബം; അച്ഛന്‍ ചന്ദ്രശേഖറെ കെട്ടിപ്പിടിച്ച് ബന്ധുക്കള്‍, വിഡിയോ

വിജയ്‌യുടെ ചുവടുമാറ്റത്തെ തമിഴ് ജനത ഇരുകയ്യും നീട്ടി സ്വീകരിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ വന്‍ കുതിപ്പാണ് വിജയ് നയിക്കുന്ന ടിവികെയുടേത്. വിജയ്‌യുടെ പാര്‍ട്ടിയായ തമിഴക വെട്രി കഴകം കരുത്തോടെ മുന്നേറുകയാണ്. ഇതോടെ വിജയ്‌യുടെ വീടിന് മുന്നില്‍ ആഘോഷവുമായി ആരാധകരും ടിവികെയുടെ പ്രവര്‍ത്തകരും തടിച്ചു കൂടിയിട്ടുണ്ട്.

വിജയിയുടെ വീട്ടിലും ആഘോഷം ആരംഭിച്ചു കഴിഞ്ഞു. നടന്റെ ബന്ധുവായ പല്ലവി വിനോദ് കുമാര്‍ പങ്കുവച്ച വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. വിജയ്യുടെ അച്ഛന്‍ ചന്ദ്രശേഖറും ബന്ധുക്കളും കെട്ടിപ്പിടിച്ച് ആഘോഷിക്കുന്നതാണ് വിഡിയോ. അതേസമയം പടക്കം പൊട്ടിച്ചും ലഡു വിതരണം ചെയ്തും ടിവികെ പ്രവര്‍ത്തകര്‍ സംസ്ഥാനത്താകെ ആഘോഷം ആരംഭിച്ചിട്ടുണ്ട്.

നിലവില്‍ തമിഴ്‌നാട്ടില്‍ 109 മണ്ഡലങ്ങളിലാണ് വിജയ് നയിക്കുന്ന ടിവികെ മുന്നേറുന്നത്. തമിഴ്‌നാട്ടിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറുകയാണ് ടിവികെ. ഭരണത്തിലിരുന്ന ഡിഎംകെ മൂന്നാം സ്ഥാനത്തേക്ക് പിന്തണപ്പെട്ടപ്പോള്‍ 72 സീറ്റുകളില്‍ മുന്നേറ്റം നടത്തി എഐഎഡിഎംകെ രണ്ടാമതുണ്ട്. അതേസമയം രണ്ടിടത്താണ് വിജയ് മത്സരിക്കുന്നത്. തിരിച്ചിറപ്പള്ളി ഈസ്റ്റിലും പെരമ്പൂരിലും. രണ്ടിടത്തും വിജയ്ത്ത് വ്യക്തമായ ഭൂരിപക്ഷമുണ്ട്.

രണ്ട് വര്‍ഷം മുമ്പ് മാത്രമാണ് വിജയ് രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നത്. നടനില്‍ നിന്നും രാഷ്ട്രീയക്കാരനിലേക്കുള്ള വിജയ്‌യുടെ ചുവടുമാറ്റത്തെ തമിഴ് ജനത ഇരുകയ്യും നീട്ടി സ്വീകരിച്ചുവെന്നാണ് തമിഴ്‌നാട്ടിലെ വോട്ടെണ്ണല്‍ സൂചിപ്പിക്കുന്നത്.

Celebrations begins at Vijay's home. Father hugs family members in video.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗളൂരുവിൽ മലയാളി യുവാക്കളുടെ ₹20 ലക്ഷം കവർന്ന കേസ്: കവർച്ചയ്ക്ക് ചുക്കാൻ പിടിച്ചത് സിഐഡി ഇൻസ്‌പെക്ടർ?

'13 വർഷം മുൻപ് ഉണ്ടായ രോ​ഗാവസ്ഥ; ഇമ്മ്യൂണിറ്റി പ്രസ്ശനങ്ങളും പിസിഒഎസും മാറിയത് യോ​ഗ പരിശീലനത്തിലൂടെ'

മർദ്ദനമേറ്റ മനോവിഷമത്തിൽ ആത്മഹത്യ: കോളജ് അധ്യാപികയുടെ മരണത്തിൽ കാമുകൻ അറസ്റ്റിൽ

പത്ത് ദിവസം ഉറക്കമില്ലാതെ ഷൂട്ട് ചെയ്തു; ഛര്‍ദ്ദിച്ചു, ഉറങ്ങാന്‍ ഇഞ്ചക്ഷന്‍ വേണ്ടി വന്നു, ഒടുവില്‍ മടുത്തു: സംയുക്ത വര്‍മ

വിഴിഞ്ഞം വ്യാജ കരാറുണ്ടാക്കി 300 കോടിയുടെ തട്ടിപ്പ്: മുഖ്യപ്രതി അറസ്റ്റിൽ; കൊച്ചി കേന്ദ്രീകരിച്ചും അന്വേഷണം