മലയാളത്തിന്റെ പ്രിയ നടന്‍ സലിം കുമാറിന് ഇനി സിനിമയില്‍ വിശ്രമം. മലയാളമുള്ളിടത്തോളം കാലം ഓര്‍ത്തിരിക്കുന്ന ഒരുപാട് ഒരുപാട് ഓര്‍മകള്‍ ബാക്കിയാക്കിയാണ് സലിം കുമാര്‍ യാത്രയായിരിക്കുന്നത്. തങ്ങളുടെ പ്രിയപ്പെട്ടവനെ അവസാനമായി ഒരു നോക്ക് കാണാന്‍ ആയിരങ്ങളാണ് ലാഫിങ് വില്ലയിലേക്ക് ഒഴുകിയെത്തിയത്. ശക്തമായ മഴയെ പോലും അവഗണിച്ചാണ് സലിം കുമാറിന് യാത്രാമൊഴി ചൊല്ലാന്‍ മലയാളികളെത്തിയത്. ലാഫിങ് വില്ലയുടെ മുറ്റത്താണ് സലിം കുമാറിന് അന്ത്യവിശ്രമം ഒരുക്കിയത്.
സലിം കുമാറിന് അന്ത്യോപചാരം അര്‍പ്പിക്കാന്‍ മലയാള സിനിമയിലെ പ്രമുഖരെല്ലാം എത്തിയിരുന്നു. ഇതോടെ അവിടെയുണ്ടായിരുന്ന ഓണ്‍ലൈന്‍ മാധ്യമങ്ങളുടേയും മറ്റും ഉന്തും തള്ളും പ്രദേശത്ത് കടുത്ത പ്രതിസന്ധിയാണ് ഉണ്ടാക്കിയത്. ഒടുവില്‍ സലിം കുമാറിന്റെ മകന്‍ ചന്തുവിന് ഇടപെടേണ്ടി വരിക വരെ ചെയ്തു. ഈ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറുകയാണ്
സലിം കുമാറിന് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കാനെത്തിയ പൊലീസുകാര്‍ക്ക് പോലും ബുദ്ധിമുട്ടുണ്ടാക്കുന്നതായിരുന്നു മാധ്യമങ്ങളുടെ തിരക്ക്. ഇതോടെയാണ് ചന്തു സലിം കുമാര്‍ പ്രതികരിച്ചത്. സലിം കുമാറിന് അന്ത്യം ചുംബനം നല്‍കാന്‍ പോലും ബുദ്ധിമുട്ടേണ്ടി വന്നതോടെയാണ് ചന്തു മാധ്യമപ്രവര്‍ത്തകരോട് മാറി നില്‍ക്കാന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ഈ ഇടപെടലിന് തിക്കും തിരക്കും കുറയ്ക്കാന്‍ സാധിച്ചില്ല.
ഇതോടെ നിറണ്ണുകളോടെ ചന്തു പൊട്ടിത്തെറിച്ചുപോയി. നിങ്ങള്‍ക്ക് എന്താണ് വേണ്ടത്, മാറി നില്‍ക്കെടാ എന്ന് ഉള്ളു കലങ്ങിക്കൊണ്ട് ചോദിക്കുന്ന ചന്തുവിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറുകയാണ്. സ്വന്തം അച്ഛന്‍ മരിച്ചു കിടക്കുമ്പോള്‍ പോലും യാതൊരു മര്യാദയുമില്ലാതെ മുഖത്തേക്ക് കാമറ നീട്ടുന്ന ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കെതിരെ ശക്തമായ വിമര്‍ശനമാണ് ഉയരുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates