നീറ്റ് പരീക്ഷാ ക്രമക്കേട്: വിദ്യാര്‍ഥി പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യവുമായി കണ്ണൂര്‍ കോര്‍പ്പറേഷന്‍

NEET exam irregularities: Kannur Corporation expresses solidarity with student protests
കണ്ണൂര്‍ കോര്‍പ്പറേഷന്‍
Edited By:
Updated on
1 min read

കണ്ണൂര്‍: നീറ്റ് പരീക്ഷാ ക്രമക്കേടിനെതിരെയും പ്രതിഷേധിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് എതിരെയും ജനപ്രതിനിധികള്‍ക്കെതിരെയുള്ള ക്രൂരമര്‍ദ്ദനങ്ങള്‍ക്കെതിരെയും പ്രമേയവുമായി കൗണ്‍സില്‍ യോഗം. ലക്ഷക്കണക്കിന് വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും ഒരുപാട് പ്രതീക്ഷകളും സ്വപ്നങ്ങളും തകര്‍ത്ത നീറ്റ് പരീക്ഷാക്രമിക്കേടിനെതിരെ ഡല്‍ഹിയില്‍ പ്രതിഷേധിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഐക്യദാര്‍ഢ്യവും പ്രതിപക്ഷ നേതാക്കള്‍ക്കെതിരെയും ജനപ്രതിനിധികള്‍ക്കെതിരെയും രാഷ്ട്രീയ നേതാക്കള്‍ക്കെതിരെയും ഉള്ള ക്രൂരമര്‍ദ്ദനങ്ങള്‍ക്കെതിരെയും കൗണ്‍സില്‍ യോഗം ശക്തമായി പ്രതിഷേധിച്ച് കൗണ്‍സിലില്‍ പ്രമേയം അവതരിപ്പിച്ചു.

മരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ റിജില്‍ മാക്കുറ്റിയാണ് പ്രമേയം അവതരിപ്പിച്ചുകൊണ്ട് സംസാരിച്ചത്. പ്രതിഷേധിക്കുന്നവരെ പാകിസ്ഥാന്‍ ഭീകരവാദികളായും ചൈനീസ് ചാരന്മാരും ആയി ചിത്രീകരിക്കപ്പെടുകയാണെന്നും രാജ്യത്തിന്റെ വിദ്യാഭ്യാസരംഗം പ്രാകൃതയുഗത്തിലേക്ക് പോവുകയാണെന്നും പരീക്ഷാ ക്രമക്കേടുകള്‍ക്കെതിരെ പ്രതിഷേധിക്കുന്നവര്‍ക്കെതിരെ ഭീകരമായ വേട്ടയാടലുകള്‍ നടക്കുകയാണെന്നും റിജില്‍ മാക്കുറ്റി പറഞ്ഞു.

നഗരസൂത്രണ കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷമീമ ടീച്ചര്‍ പ്രമേയത്തെ പിന്തുണിച്ചു സംസാരിച്ചു. ജനാധിപത്യത്തിന്റെ ശക്തി വ്യത്യസ്ത അഭിപ്രായങ്ങളെ മാനിക്കുന്നതിലാണ്. വിദ്യാര്‍ഥികള്‍ ഒരു രാജ്യത്തിന്റെ ഭാവി മാത്രമല്ല സമൂഹത്തിന്റെ മനസാക്ഷി കൂടിയാണ്. അവര്‍ ഉയര്‍ത്തുന്ന ആവശ്യങ്ങള്‍ കേള്‍ക്കുകയും സംവാദത്തിലൂടെ പരിഹാരം കണ്ടെത്തുകയും ചെയ്യുക എന്നത് ഏത് ജനാധിപത്യ ഭരണകൂടത്തിന്റെയും ഉത്തരവാദിത്തമാണെന്ന് ഷമീമ ടീച്ചര്‍ പറഞ്ഞു. പ്രമേയത്തെ അനുകൂലിച്ചുകൊണ്ട് ഡെപ്യൂട്ടി മേയര്‍ കെ പി താഹിര്‍, അനൂപ് ബാലന്‍, വി കെ പ്രകാശിനി ടീച്ചര്‍ എന്നിവരും പ്രമേയത്തെ എതിര്‍ത്തുകൊണ്ട് പി മഹേഷ് എന്നിവരും സംസാരിച്ചു.

NEET exam irregularities: Kannur Corporation expresses solidarity with student protests
പണയ സ്വർണം ഉടമയുടെ അറിവില്ലാതെ വീണ്ടും പണയപ്പെടുത്തി; ബാങ്ക് മാനേജർ തട്ടിയത് ലക്ഷങ്ങൾ; പിടിയിൽ
NEET exam irregularities: Kannur Corporation expresses solidarity with student protests
അക്കൗണ്ട് കാലിയാകും; കെടിഡിസി ഹോട്ടല്‍ ബുക്കിങ്ങിന്റെ മറവില്‍ തട്ടിപ്പ്, പൊലീസ് മുന്നറിയിപ്പ്
Summary

NEET exam irregularities: Kannur Corporation expresses solidarity with student protests

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Top 5 News Today
NEET-PG Exam
BJP-UDF members clash in Thiruvananthapuram Corporation
PM Modi
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com