Pearle Maaney, Chandu Salimkumar, Krishna Kumar ഇൻസ്റ്റ​ഗ്രാം
Entertainment

'കശ്മീരിൽ കല്ലേറ് നിർത്തിച്ചവർ, ഡൽഹിയിൽ കല്ലേറ് നിർത്തിക്കാൻ വന്നിട്ട് തിരിച്ചു പോയീന്ന് കേട്ടു'; കൃഷ്ണകുമാറിനും പേളിക്കുമെതിരെ ചന്തു

കാവി എന്റെ ഇഷ്ട നിറമെന്നും തമാശ രൂപേണ ചന്തു കുറിച്ചിട്ടുണ്ട്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

സിജെപി പ്രക്ഷോഭത്തെ തുടർന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജി വച്ചതിന് പിന്നാലെ തന്റെ അഭിപ്രായം വ്യക്തമാക്കി നടൻ ചന്തു സലിംകുമാർ. പേളിയെയെയും നടനും ബിജെപി നേതാവുമായ കൃഷണകുമാറിനെയും ട്രോളി കൊണ്ടാണ് ചന്തു രം​ഗത്തെത്തിയിരിക്കുന്നത്. ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിലൂടെയായിരുന്നു നടന്റെ പ്രതികരണം.

'കശ്മീരിൽ കല്ലേറ് നിർത്തിച്ചവർ, ഡൽഹിയിൽ കല്ലേറ് നിർത്തിക്കാൻ വന്നിട്ട് തിരിച്ചു പോയീന്ന് കേട്ടു, ശരിയാണോ ഗയ്സ് ?'- എന്നാണ് ചന്തു തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചത്. കാവി നിറത്തിലുള്ള ബാക്ഗ്രൗണ്ടിലാണ് ചന്തു തന്റെ കുറിപ്പ് പങ്കുവച്ചത്. കാവി എന്റെ ഇഷ്ട നിറമെന്നും തമാശ രൂപേണ ചന്തു കുറിച്ചിട്ടുണ്ട്.

കശ്മീരിൽ കല്ലേറ് നിർത്താൻ അറിയാവുന്ന മോദിക്ക് ആണോ ഡൽഹിയിൽ അതിന് സാധിക്കാത്തത് എന്നായിരുന്നു ബിജെപി നേതാവ് കൃഷ്ണകുമാറിന്റെ പ്രതികരണം. പേളി മാണിയുടെ നിലപാട് വലിയ ചർച്ചയായിരുന്നു. ഒരു ലക്ഷ്യവും ഒരു ജീവനേക്കാൾ വലുതല്ലെന്നും ജീവന് ഭീഷണിയുണ്ടെങ്കിൽ അവിടെ നിന്നും വിദ്യാർഥികൾ മടങ്ങി പോകണമെന്നും പേളി കുറിച്ചിരുന്നു.

Chandu Salimkumar

കൂടാതെ തനിക്ക് ഇഷ്ടപ്പെട്ട നിറം കാവിയാണെന്നും തനിക്കും അഭിപ്രായ സ്വാതന്ത്ര്യമുണ്ടെന്ന് പറഞ്ഞതും താരത്തിന് വലിയ തിരിച്ചടിയായിരുന്നു. അതേസമയം, കലാ- സാംസ്കാരിക രംഗത്തെ നിരവധി പേരാണ് സിജെപി പ്രതിഷേധത്തിന് പിന്തുണയുമായി രംഗത്തെത്തിയത്.

Chandu Salimkumar troll against Krishna Kumar and Pearle Maaney.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

''തുറന്ന പുസ്തകമാണ് തന്റെ ജീവിതം; ഇതുകൊണ്ട് തകര്‍ത്തു കളയാമെന്ന് വിചാരിക്കേണ്ട''

ഹ്യുണ്ടായിയുടെ പുതിയ എസ് യുവി വരുന്നു, 'ബയോണ്‍'; അറിയാം ഫീച്ചറുകള്‍

അട്ടപ്പാടി ഭൂമി തട്ടിപ്പ് ആരോപണം: സിപിഎമ്മിന്റെ 10 വർഷത്തെ അഴിമതി മറയ്ക്കാനുള്ള നീക്കമെന്ന് അഗളി പഞ്ചായത്ത് പ്രസിഡന്റ്

'ഇതുകൊണ്ട് വെള്ളം കുടിക്കുന്നതാണെന്ന് കൊടുക്കേണ്ട കെട്ടോ !'; തമാശയുമായി പിണറായി

വൈദ്യുതി പ്രതിസന്ധി: സ്വിച്ചിട്ട പോലെ പരിഹരിക്കാനാവില്ലെന്ന് മന്ത്രി സണ്ണി ജോസഫ്; നിയന്ത്രണം 30 വരെയെന്ന് കെഎസ്ഇബി ചെയർമാൻ