'ആ പടം പരാജയമായെന്ന് ധൈര്യമായി പറഞ്ഞോളൂ, ഒരു മടിയും കാണിക്കണ്ട; അതിന്റെ നിർമാതാവ് ഞാനാണ്'

എത്ര കളക്ഷന്‍ കിട്ടി എന്നൊക്കെ എനിക്ക് കറക്ടായി അറിയാം.
Kunchacko Boban
Kunchacko Bobanവിഡിയോ സ്ക്രീൻഷോട്ട്‌
Edited By:
Updated on
1 min read

കുഞ്ചാക്കോ ബോബൻ നായകനായെത്തിയ ചിത്രമായിരുന്നു 'ഒരു ദുരൂഹ സാ​ഹചര്യത്തിൽ'. രതീഷ് ബാലകൃഷ്ണ പൊതുവാൾ സംവിധാനം ചെയ്ത ചിത്രത്തിന്റെ നിർമാതാക്കളിൽ ഒരാൾ കൂടിയായിരുന്നു കുഞ്ചാക്കോ ബോബൻ. ഇപ്പോഴിതാ ചിത്രത്തിന്റെ പരാജയത്തെക്കുറിച്ച് തുറന്നു സമ്മതിച്ചിരിക്കുകയാണ് താരം.

'ഉന്മാദം' എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാ​ഗമായി ഒരഭിമുഖത്തിലായിരുന്നു നടന്റെ പ്രതികരണം. ഒരു ദുരൂഹ സാ​ഹചര്യത്തിൽ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ലെന്ന് പറഞ്ഞപ്പോള്‍ കുഞ്ചാക്കോ ബോബന്‍ അത് തിരുത്തുന്ന വിഡിയോയാണ് വൈറലായത്. ആ സിനിമ പരാജയമാണെന്ന് താരം സമ്മതിക്കുകയായിരുന്നു.

റിപ്പോര്‍ട്ടര്‍ ഫിലിംസിനോട് സംസാരിക്കുകയായിരുന്നു കുഞ്ചാക്കോ ബോബന്‍. "ആ പടം പരാജയമായെന്ന് ധൈര്യമായി പറഞ്ഞോളൂ. അതില്‍ ഒരു മടിയും കാണിക്കണ്ട. ആ സിനിമയുടെ പ്രൊഡ്യൂസര്‍ ഞാനാണ്. അത് ഹിറ്റാണോ, ഫ്ലോപ്പാണോ, എത്ര കളക്ഷന്‍ കിട്ടി എന്നൊക്കെ എനിക്ക് കറക്ടായി അറിയാം. ഫ്ലോപ്പായെന്ന് പറഞ്ഞാല്‍ ഞാന്‍ ദേഷ്യപ്പെടുകയൊന്നുമില്ല".- കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.

ചിത്രത്തിന് ഒടിടിയിൽ ലഭിച്ച സ്വീകാര്യതയെക്കുറിച്ചും കുഞ്ചാക്കോ ബോബന്‍ സംസാരിച്ചു. തിയറ്ററില്‍ നിന്ന് കണ്ടവര്‍ തന്നെക്കുറിച്ച് നല്ലതായിരുന്നു പറഞ്ഞതെന്ന് അദ്ദേഹം പറയുന്നു. തിയറ്ററില്‍ നിന്ന് സിനിമ കണ്ടവര്‍ സേതുവില്‍ മാര്‍ക്കോസില്‍ നിന്ന് മാറുന്ന സീനിനെക്കുറിച്ച് നല്ലതായിരുന്നു പറഞ്ഞത്.

ഒടിടിയിലെത്തിയപ്പോള്‍ അതിന് കൂടുതല്‍ റീച്ച് കിട്ടി. എല്ലാവരും ആ പെര്‍ഫോമന്‍സിനെക്കുറിച്ച് എടുത്തു പറഞ്ഞതുകൊണ്ട് എനിക്ക് പ്രത്യേകം പിആര്‍ വര്‍ക്ക് ചെയ്യേണ്ടി വന്നിട്ടില്ല എന്നതാണ് സത്യം.- കുഞ്ചാക്കോ ബോബന്‍ പറയുന്നു. എഡിറ്റർ കിരണ്‍ ദാസ് ആദ്യമായി സംവിധായക കുപ്പായമണിയുന്ന ഉന്മാദത്തില്‍ പൊലീസ് വേഷത്തിലാണ് കുഞ്ചാക്കോ ബോബന്‍ എത്തുന്നത്.

Kunchacko Boban
'സിനിമ പരാജയപ്പെട്ടെന്ന് പറഞ്ഞ് പ്രേക്ഷകരെയോ വിമർശകരെയോ കുറ്റം പറയുന്നതിൽ കാര്യമില്ല; ഒരാളെയും ചവിട്ടിത്താഴ്ത്താറില്ല'
Kunchacko Boban
'രാവിലെ സന്തോഷമായിരുന്ന്, ഉച്ചയ്ക്ക് മുഖം വീർപ്പിച്ചിരിക്കുന്നവരെ കണ്ടിട്ടില്ലേ'; പുരുഷൻമാരുടെ മൂഡ് സ്വിങ്സിന് പിന്നിൽ, ലെന പറയുന്നു
Kunchacko Boban
'അഭിനന്ദനങ്ങൾ എന്റെ പ്രിയപ്പെട്ട പാറ്റകളേ‌‌; ഭരണകൂടത്തെ മുട്ടുകുത്തിക്കാൻ കഴിയുമെന്ന് നിങ്ങൾ തെളിയിച്ചു'
Summary

Kunchacko Boban talks about Oru Durooha Saahacharyathil movie failure.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com