ചിത്രം; ഇൻസ്റ്റ​ഗ്രാം 
Entertainment

ഞാന്‍ പറഞ്ഞത് എന്റെ ജീവിതം, മറ്റെന്തെങ്കിലുമായി ബന്ധിപ്പിക്കുന്നത് നിങ്ങളുടെ പ്രശ്‌നം; സിദ്ധാര്‍ത്ഥ്

സാമന്ത തന്റെ വേര്‍പിരിയല്‍ പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്ക് ശേഷമായിരുന്നു സിദ്ധാര്‍ത്ഥിന്റെ ട്വീറ്റ്

Author : സമകാലിക മലയാളം ഡെസ്ക്

സാമന്തയും നാഗചൈതന്യവും വേര്‍പിരിയല്‍ പ്രഖ്യാപിച്ചതിനു പിന്നാലെ നടന്‍ സിദ്ധാര്‍ത്ഥിന്റെ ഒരു ട്വീറ്റ് വലിയ വിവാദമായിരുന്നു. വഞ്ചകര്‍ ഒരിക്കലും വളരില്ല എന്നായിരുന്നു താരം കുറിച്ചത്. തന്റെ മുന്‍ കാമുകിയായിരുന്ന സാമന്തയെ ലക്ഷ്യം വച്ചാണ് സിദ്ധാര്‍ത്ഥ് ഇത് കുറിച്ചത് എന്ന് ആരോപണം ഉയര്‍ന്നു. നിരവധി പേരാണ് താരത്തെ വിമര്‍ശിച്ചുകൊണ്ട് രംഗത്തെത്തിയത്. ഇപ്പോള്‍ ഇതില്‍ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് താരം. 

തന്റെ ജീവിതത്തെക്കുറിച്ചാണ് ട്വീറ്റില്‍ പറഞ്ഞത് എന്നാണ് സിദ്ധാര്‍ത്ഥിന്റെ വാക്കുകള്‍. താന്‍ കഴിഞ്ഞ 12 വര്‍ഷമായി ട്വീറ്റ് ചെയ്യുന്നുണ്ട്. ഒരു ദിവസം ഞാന്‍ എന്റെ വീടിനു വെളിയില്‍ നിന്നു കുരയ്ക്കുന്ന ഒരു തെരുവു നായയെക്കുറിച്ച് പറഞ്ഞാല്‍ എന്നെ പട്ടിയെന്ന് വിളിച്ചോ എന്നു ചോദിച്ച് ആരെങ്കിലും എത്തിയാലോ? അതിനു എനിക്ക് എന്തു ചെയ്യാനാകും? ഞാന്‍ യഥാര്‍ത്ഥ പട്ടിയെക്കുറിച്ചാണ് പറഞ്ഞത്.- സിദ്ധാര്‍ത്ഥ് പറഞ്ഞു. 

നാഗ ചൈതന്യയുമായുള്ള സാമന്തയുടെ വേര്‍പിരിയലിനെക്കുറിച്ചായിരുന്നോ ട്വീറ്റ് എന്ന ചോദ്യത്തിന് താന്‍ തന്റെ ജീവിതത്തെക്കുറിച്ച് മാത്രമേ പറയാറുള്ളൂ എന്നാണ് താരം പറഞ്ഞത്. 'ഞാന്‍ എന്റെ ജിവിതത്തെക്കുറിച്ച് മാത്രം സംസാരിക്കാറുള്ളൂ. മറ്റൊന്നുമായും അതിന് ബന്ധമൊന്നുമില്ല. യാതൊരു ബന്ധമില്ലാത്തതുമായി നിങ്ങള്‍ അതിനെ ചേര്‍ക്കുകയാണെങ്കില്‍ അത് നിങ്ങളുടെ പ്രശ്‌നമാണ്- സിദ്ധാര്‍ത്ഥ് പറഞ്ഞു. മഹാസമുദ്രം സംവിധായകനുമായി നടത്തിയ സംസാരത്തില്‍ നിന്നാണ് തനിക്ക് അത്തരത്തിലൊരു ആശയം കിട്ടയതെന്നും താരം വ്യക്തമാക്കി. സാമന്ത തന്റെ വേര്‍പിരിയല്‍ പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്ക് ശേഷമായിരുന്നു സിദ്ധാര്‍ത്ഥിന്റെ ട്വീറ്റ് വന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ