ഷാൻ റഹ്മാൻ facebook
Entertainment

സംഗീത സംവിധായകന്‍ ഷാന്‍ റഹ്മാനെതിരെ വഞ്ചനാ കേസ്

കൊച്ചിയില്‍ സംഗീത നിശ സംഘടിപ്പിച്ച വഴി ഷാന്‍ റഹ്മാന്‍ 38 ലക്ഷം രൂപ പറ്റിച്ചുവെന്നാണ് പരാതി.

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സംഗീത സംവിധായകന്‍ ഷാന്‍ റഹ്മാനെതിരെ വഞ്ചനാ കേസ്. പ്രോഡക്ഷന്‍ മാനോജരും ഷോ ഡയറക്ടറുമായ നിതുരാജാണ് പരാതി നല്‍കിയത്. കൊച്ചിയില്‍ സംഗീത നിശ സംഘടിപ്പിച്ച വഴി ഷാന്‍ റഹ്മാന്‍ 38 ലക്ഷം രൂപ പറ്റിച്ചുവെന്നാണ് പരാതി.

ഇക്കഴിഞ്ഞ ജനുവരി 23നാണ് തേവര സേക്രട്ട് ഹാര്‍ട്ട് കോളജ് ഗ്രൗണ്ടില്‍ ഇറ്റേണല്‍ റേ എന്ന മ്യൂസിക് ട്രൂപ്പിന്റെ ഭാഗമായി ഷാന്‍ റഹ്മാന്റെ സംഗീത പരിപാടി നടന്നത്. 'ഉയിരേ' എന്നായിരുന്നു പേര്. ഇതിന്റെ സംഘാടന-നടത്തിപ്പ് ചുമതല ഏല്‍പ്പിച്ചത് നിജുരാജിനെയാണ്. 35 ലക്ഷം രൂപയാണ് പരിപാടിക്കായി നിജുരാജ് ചെലവാക്കിയത്. പരിപാടി കഴിഞ്ഞ ശേഷം പണം നല്‍കാതെ വഞ്ചിച്ചുവെന്നാണ് കേസ്. ഷാന്‍ റഹ്മാനും ഭാര്യ സൈറയ്ക്കുമെതിരെ നിജുരാജ് പരാതി കൊടുത്തത്.

പരാതിയുടെ അടിസ്ഥാനത്തില്‍ ഇരുവര്‍ക്കുമെതിരെ കേസ് എടുത്തതായി എറണാകുളം സൗത്ത് പൊലീസ് അറിയിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എംകെ മുനീറിന് സീറ്റില്ല, പി കെ കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, വേങ്ങരയില്‍ കെഎം ഷാജി; മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ രണ്ടു വനിതകള്‍

'ഇത്തവണ കൂട്ടിന് അനിയത്തിയുമുണ്ടല്ലോ!' മരത്തിന് മുകളിൽ കയറി പ്രണവ്; ചിത്രം പകർത്തി വിസ്മയയും

നിവിൻ പോളിയുടെ 'പ്രതിഛായ' ഈ മാസം എത്തും; റിലീസ് തീയതി പുറത്ത്

ബെവ്‌കോ പ്രീമിയം കൗണ്ടറില്‍ ഇന്നു മുതല്‍ പണമിടപാടും, ഡിജിറ്റല്‍ പേയ്‌മെന്റ് ഉത്തരവ് പിന്‍വലിച്ചു

നിഷിൽ അസിസ്റ്റന്റ് പ്രൊഫസർ,ക്ലിനിക്കൽ സൂപ്പർവൈസർ തസ്തികകളിൽ ഒഴിവ്, മാർച്ച് 23 വരെ അപേക്ഷിക്കാം

SCROLL FOR NEXT