Entertainment

അനിയൻ കാരണം സമാധാനം പോയ ചേട്ടൻ! ശ്രദ്ധനേടി ഷോർട്ട്ഫിലിം

ചേട്ടൻ എന്ന് പേരിട്ടിരിക്കുന്ന ഷോർട്ട്ഫിലിം ബേസിൽ ഗർഷോം ആണ് സംവിധാനം ചെയ്തിരിക്കുന്നത്

സമകാലിക മലയാളം ഡെസ്ക്

നിയൻ തന്നെക്കാൾ അടിപൊളി ആണെന്ന തോന്നലിൽ ജീവിക്കുന്ന ചേട്ടൻ. അവനെ ഒതുക്കാൻ പല വഴിയും തേടുന്നുണ്ടെങ്കിലും പരാജയമാണ് ഫലം. അനിയൻ കാരണം സമാധാനം പോയ ഒരു ചേട്ടന്റെ കഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയ കീഴടക്കുന്നത്. ചേട്ടൻ എന്ന് പേരിട്ടിരിക്കുന്ന ഷോർട്ട്ഫിലിം ബേസിൽ ഗർഷോം ആണ് സംവിധാനം ചെയ്തിരിക്കുന്നത്. 

അമ്മ വീട്ടിൽ ഇല്ലാതിരിക്കുന്ന സമയത്ത് ഒരു ചേട്ടന്റേയും അനിയന്റേയും ജീവിതത്തിലുണ്ടാകുന്ന സംഭവമാണ് ചിത്രത്തിൽ പറയുന്നത്. ഇവരുടെ അയൽ വീട്ടിൽ താമസിക്കാൻ വരുന്ന പെൺകുട്ടിയുമായി ഇരുവരും പ്രണയത്തിലാവുന്നു. ട്രയാങ്കിൾ പ്രണയത്തെക്കുറിച്ച് മന‌സിലാക്കുന്നതോടെ പരസ്പരം പാര വയ്ക്കുന്ന ചേട്ടനും അനിയനും. അവസാനം രസകരമായാണ് ചിത്രം അവസാനിക്കുന്നത്. 

വരുൺ ധാര ,ഡാലിയ മരിയ ,ശിയോണ എസ് ജോർജ് , ബേസിൽ ഗർഷോം എന്നിവരാണ് പ്രധാന വേഷത്തിലെത്തുന്നത്. സംവിധായകനും ജെസ്ബിൻ ജോയും ചേർന്നാണ് തിരക്കഥ എഴുതിയിരിക്കുന്നത്. അവിനീർ ടെക്നോളജി ആണ് നിർമാണം. എഡിറ്റിംഗ് അജാസ് പുക്കാടനും ക്യാമറ അജിത്ത് വിഷ്ണുവും ആണ്. കഥ വിഷ്ണു ഗോപകുമാര് മേനോൻ്റെ ആണ് .സംഗീതം നൽകിയത് രജത് പ്രകാശും ഫൈനൽ മിക്സിംഗ്  ഷേഫിൻ മായനും നിർവഹിച്ചിരിക്കുന്നു. ആർട്ട് ഡയറക്ടർ കാർത്തിക് കുമാർ. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ലിയോ പതിനാലാമന്‍ മാര്‍പാപ്പ 2027ല്‍ ഇന്ത്യ സന്ദര്‍ശിച്ചേക്കും

സംസ്ഥാന സ്കൂൾ കലോത്സവം; മോഹൻലാൽ മുഖ്യാതിഥി

രക്തം വാര്‍ന്നനിലയില്‍ മൃതദേഹം; കിടക്കയില്‍ കത്തി; കൊച്ചിയില്‍ വയോധികയായ അധ്യാപികയുടെ മരണത്തില്‍ ദുരൂഹത

തദ്ദേശത്തില്‍ യുഡിഎഫ് നേടിയത് 82.37 ലക്ഷം വോട്ട്; എല്‍ഡിഎഫിന് നഷ്ടമായത് 1117 വാര്‍ഡുകള്‍; ലാഭനഷ്ടക്കണക്കുകള്‍ ഇങ്ങനെ

വിദ്യാർഥിനികളോട് ക്രൂരത; രാത്രി സ്റ്റോപ്പിൽ ഇറക്കാതെ കെഎസ്ആർടിസി; പൊലീസിനെ വിളിച്ച് സഹ യാത്രികർ

SCROLL FOR NEXT