ചിത്രം: ഇൻസ്റ്റ​ഗ്രാം 
Entertainment

പോരാടിക്കൊണ്ടിരിക്കൂ; സ്തനാര്‍ബുദം സ്ഥിരീകരിച്ചതിന് പിന്നാലെ സ്‌കിപ്പിങ് വിഡിയോ പങ്കുവച്ച് നടി

തന്റെ വര്‍ക്കൗട്ട് വിഡിയോയും ചിത്രങ്ങളുമെല്ലാം പങ്കുവച്ചുകൊണ്ട് ആരാധകരെപ്പോലും ആവേശത്തിലാക്കുകയാണ് താരം

Author : സമകാലിക മലയാളം ഡെസ്ക്

ദിവസങ്ങള്‍ക്ക് മുന്‍പാണ് തനിക്ക് സ്തനാര്‍ബുദം സ്ഥിരീകരിച്ച വിവരം ചവി മിത്തല്‍ വ്യക്തമാക്കിയത്. എന്നാല്‍ കാന്‍സറിനെതിരെ പോരാടാനുള്ള തീരുമാനത്തിലാണ് താരം. സോഷ്യല്‍ മീഡിയയില്‍ തന്റെ വര്‍ക്കൗട്ട് വിഡിയോയും ചിത്രങ്ങളുമെല്ലാം പങ്കുവച്ചുകൊണ്ട് ആരാധകരെപ്പോലും ആവേശത്തിലാക്കുകയാണ് താരം. 

സ്‌കിപ്പിങ് ചെയ്യുന്നതിന്റെ വിഡിയോ ആണ് ഛവി പങ്കുവച്ചത്. ഒരൊറ്റ മാര്‍ഗമാണ് ഉള്ളതെന്നും പോരാടിക്കൊണ്ടിരിക്കണം എന്നാണ് താരം കുറിച്ചത്. ബ്രസ്റ്റ് കാന്‍സര്‍ ഫൈറ്റര്‍ എന്ന ഹാഷ്ടാഗിലാണ് പോസ്റ്റ്. അതിനു പിന്നാലെ മനോഹരമായ ചിരിച്ചിത്രവും ഛവി പങ്കുവച്ചു. ഇന്ന് പുതിയൊരു ദിവസമാണ്. ഇന്ന് ഞാന്‍ ഏറെ സന്തോഷവതിയാണ്. അനുഗ്രഹീതയാണ്- എന്നാണ് താരം കുറിച്ചത്. 

വര്‍ക്കൗട്ടിന് ഇടയില്‍ ബ്രസ്റ്റിന് പരുക്കേറ്റതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഛവിക്ക് കാന്‍സര്‍ സ്ഥിരീകരിച്ചത്. തിങ്കളാഴ്ച സര്‍ജറി തീരുമാനിച്ചിരിക്കുകയാണെന്നും താരം വ്യക്തമാക്കിയിരുന്നു. തുമാരി ദിഷ, ഏക് ചുട്കി ആസ്മ തുടങ്ങിയ സിനിമകളിലൂടെയാണ് ഛവി ശ്രദ്ധനേടുന്നച്. എഴുത്തുകാരന്‍ മോഹിത് ഹുസൈനാണ് ഛവി മിത്തലിന്റെ ഭര്‍ത്താവ്. താരത്തിന് രണ്ട് കുട്ടികളുണ്ട്.
 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT